താൾ:Gadgil report.pdf/295

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011 ............................................................................................................................................................................................................ 21.4 പങ്കെടുക്കുന്ന കർകർക്ക്‌ മാസവരുമാനം ഉറപ്പുവരുത്തി കൊണ്ട്‌ ജൈവകൃഷിയുടെ എല്ലാവശ ങ്ങളെയും സംബന്ധിച്ച്‌ ജൈവകർഷകരുമായി ചേർന്ന്‌ പങ്കാളിത്തഗവേഷണ പരിപാടികൾ വികസിപ്പിച്ചെടുക്കണം.

21.5 നിലവിലുള്ള ജൈവകൃഷിരീതികൾ അംഗീകരിച്ച്‌ രേഖപ്പെടുത്തുന്ന ഇൻവന്ററികൾ തയ്യാറാ

ക്കണം.

21.6 പരാന്ന ഭോജികളെയും രോഗങ്ങളെയും ചെറുക്കുന്നതും, പ്രാദേശിക സാഹചര്യങ്ങൾക്ക്‌ അനു

യോജ്യമായ തദ്ദേശീയ കന്നുകാലി/മത്സ്യഇനങ്ങളെ തിരിച്ചറിയണം.

21.7 കന്നുകാലികൾക്കും വിളകൾക്കും മത്സ്യത്തിനും ഉണ്ടാകുന്ന രോഗങ്ങൾ നിയന്ത്രിക്കാനായി

ഹെർബൽ പരിഹാരങ്ങൾ കണ്ടെത്തണം.

21.8

മേല്‌പറഞ്ഞവ സ്ഥാപിച്ചെടുക്കാനായി ഒരു ജൈവ കൃഷി ഗവേഷണ ഇൻസ്‌റ്റിറ്റ്യൂട്ട്‌ സ്ഥാപി ക്കണം.

തന്ത്രം 22 - രാസവളവും, കീടനാശിനികളും ക്രമേണ ഒഴിവാക്കുക

കർമപദ്ധതി

22.1 ജൈവകൃഷി നയം നടപ്പാക്കുന്നതിന്‌ സമാന്തരമായി രാസവളങ്ങൾ, കീടനാശിനികൾ, ഫങ്കസ്‌ നാശിനികൾ, പായൽ നാശിനികൾ എന്നിവയുടെ വില്‌പനയ്‌ക്കും ഉപയോഗത്തിനും ഘട്ടം ഘട്ടമായി നിരോധനമോ നിയന്ത്രണമോ ഏർപ്പെടുത്തണം.

22.2

പ്രാരംഭ നടപടിയായി നിലവിൽ ക്ലാസ്‌ 1 എയിലും 1 ബിയിലും ഉൾപ്പെടുന്ന ഹാനികരമായ കീടനാശിനികളുടെ വില്‌പനയും ഉപയോഗവും അവസാനിപ്പിക്കുക.

22.3 സമ്പന്നമായ ജൈവവൈവിദ്ധ്യമുള്ളതുമൂലം ജലസ്രാത ുകൾപോലെ പ്രകൃതി വിഭവഅടി സ്ഥാനങ്ങളുമായ പരിസ്ഥിതി ദുർബ്ബല മേഖലകളെ രാസവസ്‌തുക്കൾ, കീടനാശിനികൾ, രാസ വളങ്ങൾ എന്നിവയിൽ നിന്ന്‌ സ്വതന്ത്രമായ, മേഖലകളായി, പ്രഖ്യാപിച്ച്‌ സംരക്ഷിക്കുക.

22.4 കൃഷി ആഫീസറുടെ കുറിപ്പടി ഉണ്ടെങ്കിൽ മാത്രമേ കീടനാശിനി നൽകൂ എന്ന കർശന വ്യവസ്ഥ

ഏർപ്പെടുത്തി ഇവയുടെ വില്‌പനയും ഉപയോഗവും നിയന്ത്രിക്കുക.

22.5 കുട്ടികൾ, ഗർഭിണികളായ സ്‌ത്രീകൾ, കർഷകരല്ലാത്തവർ എന്നിവർക്ക്‌ കീടനാശിനികൾ വില്‌ക്കു

ന്നത്‌ കർശനമായി നിരോധിക്കുക.

22.6 കീടനാശിനികൾ കാർഷികേതര ആവശ്യങ്ങൾക്ക്‌ ഉപയോഗിക്കുന്നതിന്റെ സ്ഥിതിവിവരക്കണ

ക്കുകൾ തയ്യാറാക്കി അവയുടെ വില്‌പ്പനകളും ഉപയോഗവും നിയന്ത്രിക്കുക.

22.7 കീടനാശിനികളുടെ ഉപയോഗം സംബന്ധിച്ച ഭക്ഷ്യ-കാർഷിക സംഘടനയുടെ മാർങ്ങനിർദ്ദേശ കോഡുപ്രകാരം കീടനാശിനികളുടെ പ്രാത്സാഹന പ്രവർത്തനങ്ങളും പരസ്യവും നിയന്ത്രി ക്കുക.

22.8 കീടനാശിനികൾ ഉപയോഗിക്കുന്ന ജില്ലകളിൽ ജലം, മണ്ണ്‌, പാൽ, വിളവുകൾ എന്നിവ ഇട യ്‌ക്കിടെ പരിശോധിച്ച്‌ വിവരങ്ങൾ പൊതുജനങ്ങളുടെ അറിവിലേക്കായി പ്രസിദ്ധീകരിക്കണം.

22.9 ജൈവ നിയന്ത്രണ പരിപാടികൾക്കായി സൂക്ഷ്‌മജീവികളെ ഉപയോഗിക്കുമ്പോൾ ആവശ്യമായ

മുൻകരുതൽ നടപടികൾ സ്വീകരിച്ചിരിക്കണം.

തന്ത്രം 23 - വികസനവകുപ്പുകളുടെ ഉദ്‌ഗ്രധിത സമീപനം

കർമപദ്ധതി

23.1 ജൈവകൃഷിതത്വങ്ങളും പ്രാദേശിക സാഹചര്യങ്ങളും ശരിയാംവണ്ണം പരിഗണിച്ച്‌ വിവിധ സർക്കാർ വകുപ്പുകളും സ്ഥാപനങ്ങളും, സമൂഹവും അവരുടെ പദ്ധതികളും തമ്മിൽ സൗഹാർദ്ദ പരമായ ഒരു സംയോജനം ഉണ്ടാകണം സർക്കാർ വകുപ്പുകളായ കൃഷി മൃഗസംരക്ഷണം, വനം, മത്സ്യബന്ധനം, തദ്ദേശ സ്ഥാപനം, ധനകാര്യം,റവന്യൂ, വ്യവസായം, ഗിരിവർങ്ങ ക്ഷേമം, ഖാദി-ഗ്രാമവ്യവസായം, ധനകാര്യസ്ഥാപനങ്ങൾ, സംസ്ഥാന കോർപ്പറേഷനുകൾ, കേരള കാർഷിക സർവ്വകലാശാല, സംസ്ഥാനത്തെ ഐ.സി.എ.ആർ സ്ഥാപനങ്ങൾ,

............................................................................................................................................................................................................

268

"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/295&oldid=159385" എന്ന താളിൽനിന്ന് ശേഖരിച്ചത്