താൾ:Gadgil report.pdf/293

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011 ............................................................................................................................................................................................................ 16.2 കർഷകഗ്രൂപ്പുകൾക്ക്‌ സ്‌കൂളുകൾ, ഹോസ്റ്റലുകൾ, ഹോട്ടലുകൾ, ആശുപത്രികൾ തുടങ്ങിയ ഉപഭോഗ സ്ഥാപനങ്ങളുമായി നേരിട്ട്‌ ഉല്‌പ്പന്നങ്ങൾ വില്‌പ്പന നടത്താനുള്ള സൗകര്യമുണ്ടാക്കുക. ആയുർവേദ കേന്ദ്രങ്ങളും സ്വയം സഹായ ഗ്രൂപ്പുകളും ഭക്ഷ്യഉല്‌പന്നങ്ങൾ നിർമ്മിക്കുകയും ഭക്ഷ്യഅധിഷ്‌ഠിത വ്യവസായങ്ങൾ സ്ഥാപിക്കുകയും ചെയ്യുക.

16.3 ചട്ടങ്ങളും മാർങ്ങനിർദ്ദേശങ്ങളും പാലിച്ച്‌ സ്‌കൂളുകൾ, ഹോസ്റ്റലുകൾ, ആശുപത്രി കൾ,സർക്കാർസ്ഥാപനങ്ങൾ എന്നിവ പ്രാദേശിക ജൈവ ഉല്‌പന്നങ്ങൾ വാങ്ങാൻ സൗകര്യ മേർപ്പെടുത്തുക.

16.4 അനുയോജ്യമായ നിയമനിർമ്മാണത്തിലൂടെ വൻകിട സ്വകാര്യ ചില്ലറ വില്‌പ്പന കോർപ്പേറേഷ

നുകളെ നിരുത്സാഹപ്പെടുത്തുക.

16.5 നിലവിലുള്ള പഴം പച്ചക്കറി, ധാന്യവ്യാപാരികളെ ജൈവ ഉല്‌പ്പന്നങ്ങൾ വിറ്റഴിക്കാൻ പ്രാത്സാ

ഹിപ്പിക്കുക.

16.6 സർക്കാർ,സർക്കാർ ഇതര സംഘടനകളുടെ സഹായത്തോടെ എല്ലാ ജില്ലകളിലും ജൈവ ഉല്‌പ്പ

ന്നങ്ങൾ ക്കായി വിപണനശാലകൾ തുറക്കുക.

16.7

ടൂറിസം വ്യവസായം അവരുടെ ഹോട്ടലുകൾക്കും റിസോർട്ടുകൾക്കും വേണ്ട സാധനങ്ങൾ പരമാവധി പ്രാദേശിക ജൈവഉല്‌പാദകരിൽ നിന്ന്‌ വാങ്ങാൻ പ്രരിപ്പിക്കുക.

തന്ത്രം 17 - ജൈവ ഉൽപന്ന സർട്ടിഫിക്കേഷന്‌ ലളിതമായ സംവിധാനം

കർമപദ്ധതി

17.1

17.2

ജൈവകർഷക ഗ്രൂപ്പുകൾക്ക്‌ ഒരു ആന്തരിക നിയന്ത്രണ സംവിധാനം ഏർപ്പെടുത്തുന്നത്‌ പ്രാത്സാഹിപ്പിക്കുക.

പ്രാദേശിക വിപണനയിൽ ഉല്‌പന്നങ്ങൾ സപ്ലൈ ചെയ്യുന്നതിന്‌ ചെറുകിട-നാമമാത്ര കർഷ കർക്ക്‌ സർട്ടിഫിക്കേഷന്റെ പങ്കാളിത്ത ഗ്യാരണ്ടി സംവിധാനം ഏർപ്പെടുത്തുക.

17.3 ഇന്ത്യൻ പി.ജി.എസ്‌ കൗൺസിൽ അംഗീകരിക്കുന്ന സർക്കാർ ഇതര സംഘടനകളെ സംസ്ഥാ

നത്ത്‌ പി.ജി.എസ്‌ സംവിധാനം നടപ്പാക്കുന്നതിൽ സഹായിക്കാൻ ചുമതലപ്പെടുത്തുക.

17.4 സംസ്ഥാനം ഒരു ജൈവ കേരള സർട്ടിഫിക്കേഷനും, ലോഗോയും വികസിപ്പിച്ചെടുക്കുകയും

"ജൈവകേരള' ത്തെ ഒരു ബ്രാന്റായി വളർത്തിയെടുക്കുകയും വേണം.

പലരാജ്യങ്ങളും പല മാനദണ്ഡങ്ങളാണ്‌ പാലിക്കുന്നതെന്നതിനാൽ കയറ്റുമതിക്കുള്ള വിള കൾക്ക്‌ ഒരു മൂന്നാം കക്ഷിയുടെ സർട്ടിഫിക്കേഷൻ ആവശ്യമാണ്‌.

17.5 ഗുണമേന്മ പരിശോധനയ്‌ക്കും സർട്ടിഫിക്കേഷനും പ്രാദേശിക നിലവാരം നിശ്ചയിക്കുക.

17.6

മൂന്ന്‌ വർഷമായി ജൈവകൃഷി ചെയ്യുന്ന ഓരോ കർഷകനും സർട്ടിഫിക്കേഷൻ സൗജന്യമായി ചെയ്‌തു നൽകണം.

17.7 ജൈവ മൃഗസംരക്ഷണം കൂടി സർട്ടിഫിക്കേഷനിൽ ഉൾപ്പെടുത്തുക.

തന്ത്രം 18 - ജൈവകൃഷിക്ക്‌്‌ സാമ്പത്തിക സഹായം

കർമപദ്ധതി

18.1

ജൈവകർഷകർക്ക്‌ പ്രത്യേകിച്ച്‌ ചെറുകിട, നാമമാത്ര കർഷകർക്ക്‌ പലിശയില്ലാത്ത വായ്‌പ കൾ നൽകുക ബാങ്ക്‌ വഴിയുള്ള വായ്‌പ, കേന്ദ്ര - സംസ്ഥാന സർക്കാരുകളിലൂടെ സബ്‌സി ഡിയുമായി ബന്ധിപ്പിക്കുക.

18.2 ഉല്‌പാദനവുമായി ബന്ധപ്പെടുത്തിയുള്ള പ്രാത്സാഹന സംവിധാനം ഏർപ്പെടുത്തണം.

18.3 ഒരു റിവോൾവിംങ്ങ്‌ ഫണ്ട്‌ സംവിധാനം ഉണ്ടാകണം.

18.4 ജൈവകൃഷിയിലേക്ക്‌ മാറുന്ന ഘട്ടത്തിൽ സഹായം നൽകണം ഇത്‌ വാർഷിക വിളകൾക്ക്‌

രണ്ട്‌ വർഷത്തേക്കും മറ്റുള്ളവർക്ക്‌ 3 വർഷത്തേക്കും ആയിരിക്കണം.

............................................................................................................................................................................................................

266

"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/293&oldid=159383" എന്ന താളിൽനിന്ന് ശേഖരിച്ചത്