താൾ:Gadgil report.pdf/274

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011 ............................................................................................................................................................................................................ (26 പശ്ചിമഘട്ടത്തിലെ ഭൂജലത്തിന്റെ സുസ്ഥിരമല്ലാത്ത വിനിയോഗം

(27 സൂക്ഷ്‌മ-മിനി ജലവൈദ്യുതശേഷി പരീക്ഷണ പ്രദർശനങ്ങളിലൂടെ അത്‌ പ്രയോജനപ്പെടു

ത്തുക.

(28 പശ്ചിമഘട്ടങ്ങളിലുള്ള വനങ്ങളിലേക്കുള്ള റോഡുകൾ ഏൽപ്പിക്കുന്ന ആഘാതം

(29)

ഗ്രാമീണ ഭവന നിർമ്മാണത്തിൽ സസ്യഭാഗങ്ങളുടെ വിനിയോഗം.

(30 കുടിലുകളുടെയും തൊഴുത്തുകളുടെയും മേച്ചിലുകളുടെ കാലാവധി മെച്ചപ്പെടുത്തുക.

(31 പശ്ചിമഘട്ടത്തിലെ ഗ്രാമീണമേഖലകളിലെ രോഗാവസ്ഥയിൽ ശുചീകരണ നടപടികൾ വരു

ത്തുന്ന ആഘാതം.

(32 പശ്ചിമഘട്ടത്തിലെ ജനങ്ങളുടെ പോഷകാഹാര ലഭ്യതയിൽ പ്രകൃതിദത്ത വിഭവങ്ങൾക്കുള്ള

പങ്ക്‌.

(33 പശ്ചിമഘട്ടത്തിൽ മലേറിയ, കെ.ഇ.ഡി തുടങ്ങിയ രോഗങ്ങളുടെ കാര്യത്തിലുള്ള പരിസ്ഥിതി

നിയന്ത്രണം.

(34 പരിസ്ഥിതി സൗഹൃദസാങ്കേതിക വിദ്യകൾ വ്യാപിപ്പിക്കുന്നതിന്‌ ബാധിക്കുന്ന സാമൂഹ്യ-സാമ്പ

ത്തിക ഘടകങ്ങൾ.

(35 പശ്ചിമഘട്ടത്തിലെ കുടുംബങ്ങളിലെ കുട്ടികളുടെ എണ്ണം നിശ്ചയിക്കുന്ന സാമൂഹ്യവും സാമ്പ

ത്തികവും മനഃശാസ്‌ത്രപരവുമായ ഘടകങ്ങൾ.

(36 വ്യത്യസ്‌തതലങ്ങളിലെ ജനങ്ങൾ പരിസ്ഥിതിപരമായും സാമൂഹ്യപരമായും സൗഹൃദപരമായും വികസനത്തിന്‌ കൽപിക്കുന്ന മുൻഗണന സംബന്ധിച്ച മനോഭാവം.

പരിസ്ഥിതി-ആരോഗ്യ സൗഹൃദ വികസനത്തിന്‌ പ്രരണ

പശ്ചിമഘട്ടത്തിന്റെ ആരോഗ്യകരമായ വികസനത്തിൽ വിലപ്പെട്ട പങ്കു വഹിക്കാൻ കഴിയുന്ന സാങ്കേതികവിദ്യയും ശാസ്‌ത്രീയവിജ്ഞാനവും ലഭ്യമാക്കാൻ കഴിയുന്ന ഗവേഷണസ്ഥാപനങ്ങൾക്കും സർവകലാശാലകൾക്കും ഗവേഷണപ്രതിഭയുള്ള കോളേജധ്യാപകർക്കും ഈ പ്രക്രിയയിൽ സജീവ പങ്കാളികളാകാൻ കഴിയും ഇത്തരത്തിലുള്ള കാര്യമായ ശ്രമങ്ങൾ ഉണ്ടാകാതിരുന്നതിന്‌ പല കാര ണങ്ങളുണ്ട്‌ ജനങ്ങളുമായി ചേർന്നും താഴേതട്ടിലെ സ്ഥിതി ക്കനുസരിച്ചും പ്രവർത്തിക്കുന്നതിലെ പാരമ്പര്യത്തിന്റെ അഭാവവും താൽപര്യമില്ലായ്‌മയുമാണ്‌ ഇവയിൽ മുഖ്യം ഒറ്റപ്പെട്ട പരീക്ഷണശാ ലകളിൽ വികസിപ്പിച്ചെടുക്കുന്ന സാങ്കേതികവിദ്യകൾ പലപ്പോഴും അവ പ്രാവർത്തികമാക്കേണ്ട ഇട ങ്ങളിൽ പലപ്പോഴും അപ്രസക്തമായിരിക്കും ആകയാൽ പ്രവർത്തന സ്ഥലത്തെ ഗവേഷണവും സാങ്കേതികവിദ്യകൾ അവിടെ പരീക്ഷിക്കുന്നതുമായ ഒരു പുതിയ പാരമ്പര്യം സൃഷ്‌ടിക്കുക എന്നത്‌ വളരെ പ്രധാനമാണ്‌.

ഓരോ സർവകലാശാലയും ശാസ്‌ത്രസ്ഥാപനവും ഒരുകൂട്ടം ഗ്രാമങ്ങളോ നീർത്തടങ്ങളോ തെര ഞ്ഞെടുത്ത്‌ അവിടെ ദീർഘകാലാടിസ്ഥാനത്തിലുള്ള നിരീക്ഷണപരീക്ഷണങ്ങൾ നടത്തുന്നത്‌ ഉചി തമായിരിക്കും അങ്ങനെ ആയാൽ അവിടത്തെ പ്രാദേശിക വിദ്യാഭ്യാസ സ്ഥാപനങ്ങളും സന്നദ്ധ ഏജൻസികളും സർക്കാർ സ്ഥാപനങ്ങളുമായി ചേർന്ന്‌ നിരവധി ആരോഗ്യകരമായ പരിസ്ഥിതി-വി കസന അധിഷ്‌ഠിത കർമപരിപാടികളിലേർപ്പെടാൻ ഇവയ്‌ക്ക്‌ അവസരം ലഭിക്കും പദ്ധതി പ്രാവർത്തി കമാക്കുന്നതിന്റെ പ്രധാന ഉത്തരവാദിത്വം പ്രാദേശിക വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സന്നദ്ധസംഘട നകൾക്കും നൽകുകയും ഗവേഷണസ്ഥാപനങ്ങളുടെ തനത്‌ ഗവേഷണവും സാങ്കേതികവികസനപ്ര വർത്തനങ്ങളും അതിന്റെ ഭാഗമാക്കുകയും ചെയ്യാം ആരോഗ്യകരമായ പരിസ്ഥിതിവികസനത്തെ ഉദ്ദീപിപ്പിക്കാനുള്ള നല്ലൊരു മാതൃകയായിരിക്കുമിതെന്ന്‌ ഞങ്ങൾ കരുതുന്നു. ജൈവവൈവിധ്യ സംരക്ഷണത്തിലേർപ്പെടുന്ന കമ്പനികൾക്കും പൊതുജനങ്ങൾക്കും നേരിട്ട്‌ പ്രതിഫലം

വന ജൈവ ആവാസവ്യവസ്ഥ സാംസ്‌കാരികവും പിന്തുണയേകുന്നതും നിയന്ത്രണപരവും ആയ നിരവധി സേവനങ്ങൾ നൽകുന്നുണ്ട്‌ വിശാലാർഥത്തിൽ ഇവയെ ഹ്മജൈവ ആവാസവ്യ

............................................................................................................................................................................................................

247

"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/274&oldid=159362" എന്ന താളിൽനിന്ന് ശേഖരിച്ചത്