താൾ:Gadgil report.pdf/247

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011 ............................................................................................................................................................................................................ വേണ്ടിയുള്ള മാർങ്ങങ്ങളായിരുന്നു വന ഉല്‌പന്നങ്ങളായ തടി, ധാതുക്കൾ തുടങ്ങിയവ വെളിയിൽ കൊണ്ടു പോകുന്നതിനുള്ള വഴികളായും ഇവ ഉപയോഗിച്ചിരുന്നു എന്നാലിന്ന്‌ 3 മെട്രാ പൊളിറ്റൻ സിറ്റികൾക്ക്‌ (പൂനെ, മുംബൈ, നാസിക്‌ മദ്ധ്യത്തിലുള്ള ഈ പ്രദേശം വ്യവസായവൽക്കരണത്തിനും നഗരവികസനത്തിനും ഇരയായി തീരുന്നതുമൂലം വനങ്ങൾ അതിവേഗം തുടച്ചു നീക്കപ്പെട്ടുകൊണ്ടി രിക്കുന്നു.

2001-2002ൽ പണി പൂർത്തിയായ കൊങ്കൺ റയിൽവേ പരിസ്ഥിതിയും വികസനവും തമ്മിലും തീരദേശവും വനആവാസവ്യവസ്ഥയും തമ്മിലും ഉള്ള മത്സരത്തിന്‌ ഉദാഹരണമാണ്‌ പശ്ചിമഘട്ട ത്തിലെ 6 സംസ്ഥാനങ്ങളിൽ 4 ലിലൂടെയും മിക്കവാറും എല്ലാ ജില്ലകളിലൂടെയും റയിൽവേ കടന്നു പോകുന്നുണ്ട്‌ വനത്തിന്മേലും തീരദേശ ആവാസവ്യവസ്ഥയിന്മേലും റയിൽവേ വലിയ ആഘാതമാ ണ്‌ സൃഷ്‌ടിച്ചിട്ടുള്ളത്‌ ഈ റയിൽവേയിൽ ടണലുകൾ തകരുന്നതും ഉരുൾപൊട്ടലും മലയിടിയിലും പലപ്പോഴും സംഭവിക്കാറുണ്ട്‌ പശ്ചിമഘട്ടത്തിന്റെ ഭാഗങ്ങളിലൂടെ കടന്നു പോകുന്ന ഈ റയിൽവെ വനഭൂമി ഒഴിഞ്ഞാണ്‌ പോകുന്നത്‌.

അതു പോലെ പശ്ചിമഘട്ടത്തിന്റെ തെക്കുഭാഗത്തുള്ള മേജർ റോഡുകളും പരിസ്ഥിതി പ്രശ്‌ന ങ്ങളുണ്ടാക്കുന്നുണ്ട്‌ ഉദാഹരണത്തിന്‌ മൈസൂറിൽ നിന്ന്‌ സംരക്ഷിത പ്രദേശങ്ങളായ നഗരഹോളെ, ബന്ദിപ്പൂർ, മുതുമലൈ, വയനാട്‌ വഴിയുള്ള ഹൈവെയിലെ ഗതാഗതതിരക്ക്‌ വന്യജീവികൾക്ക്‌ നിര ന്തരശല്യമാണ്‌ ഈ പാതയിലൂടെ രാത്രി വാഹനമോടിക്കുന്നത്‌ 2010ൽ കർണ്ണാടക ഹൈക്കോടതി നിരോധിച്ചു തൈങ്കാശി-കൊല്ലം റയിൽവേ ലൈനും ചെങ്കോട്ടപുരത്തിലൂടെയുള്ള ഹൈവെയും തെക്കും (കളയ്‌ക്കാട്‌, മുണ്ടൻതുറൈ-നെയ്യാർ വടക്കും (ശ്രീവില്ലി പുത്തൂർ, റാന്നി, കോന്നി ഡിവി ഷനുകൾ തമ്മിലുള്ള ആനകളുടെ യാത്ര പൂർണ്ണമായും തട പ്പെടുത്തി.

പശ്ചിമഘട്ടത്തിന്റെ തെക്കുഭാഗത്തു കൂടി കൂടുതൽ റയിൽ പാതയ്‌ക്കു വേണ്ടിയുള്ള മുറവിളി ഉയർന്നു കഴിഞ്ഞു നിർദ്ദിഷ്‌ട ഹുബ്‌ളി,- അങ്കോള ലൈൻ, താൽഗുപ്പ-ഹൊന്നാവാർ ലൈൻ, മൈസൂർ -കണ്ണൂർ ലൈൻ, ചാമരാജനഗർ-സത്യമംഗലം ലൈൻ, ശബരിമല ലൈൻ എന്നിവയെല്ലാം ഇതി ലുൾപ്പെടും നിർദ്ദിഷ്‌ട ചാമരാജനഗർ-സത്യമംഗലം ലൈൻ സത്യമംഗലം നിബിഢവനത്തിലൂടെയും തലമലൈ മലഞ്ചരിവിലൂടെയും ആനകളുടെ വൻ ആവാസകേന്ദ്രമായ മോയാർ നദീതടത്തിലൂടെയു മാണ്‌ കടന്നു പോകേണ്ടത്‌ ഇവിടെ ആനകൾ മൂലം ട്രയിൻ അപകടം ഉണ്ടാകാനുള്ള സാദ്ധ്യത വളരെയേറെയാണ്‌ പശ്ചിമഘട്ടവും പൂർവ്വഘട്ടവും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരേ ഒരിടം അരിഞ്ഞു നീക്കി കൊണ്ടു വേണം ഈ ലൈൻ കടന്നു പോകേണ്ടത്‌ ചില ശാസ്‌ത്രീയ തെളിവുകളുടെ അടി സ്ഥാനത്തിൽ ഈ റയിൽ പാതയ്‌ക്ക്‌ ഇതു വരെ ക്ലിയറൻസ്‌ നൽകിയിട്ടില്ല. സ്ഥിതി മെച്ചപ്പെടുത്താനുള്ള ഉപാധികൾ

(രശറ:132)

(രശറ:132)

(രശറ:132)

(രശറ:132)

(രശറ:132)

പരിസ്ഥിതി ആഘാത പഠനത്തിന്‌ വിധേയമായി ഏറ്റവും അത്യാവശ്യമുള്ളവയൊഴിച്ച്‌ ഋടദ1ൽ പുതിയ റെയിൽവെ ലൈനുകളോ മേജർ റോഡുകളോ പാടില്ല ഗോവയുടേത്‌ ഒരു പ്രത്യേക കേസാണ്‌, കാരണം കൊങ്കൺ റെയിൽവേ ഉൾപ്പെടെയുള്ള അവിടത്തെ വികസനം തീരദേശ മേഖലയിലാണ്‌ സന്തുലിത വികസനം കൈവരിക്കാനും തീരേദശത്തെ സമ്മർദ്ദം കുറയ്‌ക്കാനും വികസനം പശ്ചിമഘട്ടത്തിലെ താലൂക്കുകളിലേക്ക്‌ വ്യാപിപ്പിക്കേണ്ടതുണ്ട്‌ എന്നാൽ ഈ പ്രദേ ശങ്ങളെ സമിതി ഋടദ1ലാണ്‌ ഉൾപ്പെടുത്തിയിട്ടുള്ളത്‌ ഗോവയും കർണ്ണാടകവും തമ്മിലുള്ള അതിർത്തി തന്നെ ഋടദ1ലാണ്‌ അതു കൊണ്ട്‌ തന്നെ ഗോവയുടെ കാര്യത്തിൽ ചില ഉദാരസ മീപനം ആവശ്യമാണ്‌ ഗോവയുടെ മേഖലാ പ്ലാൻ 21ൽ വികസനം ഉൾ താലൂക്കുകളിലേക്ക്‌ വ്യാപിപ്പിക്കാൻ പദ്ധതിയുണ്ട്‌ ഇതിന്‌ ഗതാഗതഅടിസ്ഥാന വികസനം ആവശ്യമാണ്‌.

ഋടദ1ൽ പുതിയ ഹൈവെകളും എക്‌സ്‌പ്രസ്‌ വെകളും ഒഴിവാക്കണം. ഋടദ2ൽ ഏറ്റവും ഒഴിച്ചു കൂടാനാവാത്ത സന്ദർഭങ്ങളിൽ പരിസ്ഥിതി ആഘാത പഠനത്തിന്റെയും കർശന നിബന്ധനകളുടെയും സോഷ്യൽ ആഡിറ്റിന്റെയും അടിസ്ഥാനത്തിലല്ലാതെ പുതിയ റയിൽവേ ലൈനുകളോ മേജർ റോഡുകളോ പാടില്ല.

ചില കർശന വ്യവസ്ഥകൾക്ക്‌ വിധേയമായി ഋടദ 2ൽ അത്യാവശ്യമുള്ള റോഡുകളും റയിൽവെ ലൈനുകളും മെച്ചപ്പെടുത്താൻ അനുവദിക്കാം.

പശ്ചിമഘട്ടത്തിന്‌ മൊത്തമായി ഗതാഗതമേഖലയ്‌ക്കു വേണ്ടി ഒരു മാസ്റ്റർ പ്ലാൻ തയ്യാറാക്കണം.

............................................................................................................................................................................................................

220

"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/247&oldid=159332" എന്ന താളിൽനിന്ന് ശേഖരിച്ചത്