താൾ:Gadgil report.pdf/246

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

(രശറ:132)

പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011 ............................................................................................................................................................................................................ വെള്ളം ഉപയോഗിച്ച ശേഷം കുപ്പികൾ സമാഹരിക്കാൻ പ്രത്യേക സംവിധാനം ഏർപ്പെടുത്ത ണം ടൂറിസ്റ്റ്‌ സൈറ്റുകളിലെ മാലിന്യ മാനേജ്‌മെന്റിന്‌ കൂടുതൽ പ്രാദേശിക പങ്കാളിത്തം പ്രാത്സാ ഹിപ്പിക്കണം.

(രശറ:132)

ടൂറിസവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യാൻ പശ്ചിമഘട്ട അതോറിറ്റി ഒരു പ്രത്യേക സെൽ രൂപീകരിക്കണം ടൂറിസം വികസന പ്രവർത്തനൾ ലൈസൻസിങ്ങ്‌ ഉൾപ്പെടെ യുള്ളവയുടെ നിയന്ത്രണം പശ്ചിമഘട്ട അതോറിറ്റിക്കായിരിയ്‌ക്കണം.

2.10 ഗതാഗതം

രാജ്യത്തിന്റെ വിവിധ ഭാഗങ്ങൽ തമ്മിൽ ബന്ധിപ്പിക്കുന്നതിനും സന്തുലിത മേഖല വികസ നത്തിനും വാർത്താവിനിമയ ശൃംഖല വികസിപ്പിക്കാനും സംസ്ഥാനത്തിനകത്തും സംസ്ഥാനങ്ങൾ തമ്മിലും ഉള്ള വാണിജ്യ-വ്യവസായങ്ങൽ പ്രാത്സാഹിപ്പിക്കാനും ഗതാഗത അടിസ്ഥാന സൗകര്യ ങ്ങൾ പ്രധാനമാണ്‌.

പശ്ചിമഘട്ടത്തിന്റെ കാര്യത്തിൽ സുദീർഘമായ പശ്ചിമ തീരത്തെ മറ്റ്‌ ഭാഗങ്ങളുമായി ബന്ധി പ്പിക്കുന്നതിന്‌ ഗതാഗത അടിസ്ഥാന സൗകര്യം ഒഴിച്ചു കൂടാനാവാത്തതാണ്‌ ഇപ്പോൾ പാലക്കാട്‌ ചുരം മാത്രമാണ്‌ ഇത്തരത്തിലൊരു പാത ഒരുക്കുന്നത്‌ പശ്ചിമഘട്ട മലനിരകളിലൂടെ കടന്നു പോകുന്ന റോഡുകലും റയിൽവേകളും ഹൈവേകളുമാണ്‌ അതിന്റെ ജൈവനിലവാരത്തെ ബാധിക്കുന്ന മാറ്റ ത്തിന്റെ മുഖ്യ ഉപാധികൾ ഈ മേഖലയിൽ ഗതാഗത അടിസ്ഥാന വികസനത്തിനു വേണ്ടി ഉയരുന്ന മുറവിളികൾ ഉത്‌കണ്‌ഠയോടെയാണ്‌ ഈ സമിതി കാണുന്നത്‌.കാരണം ഇത്‌ പശ്ചിമഘട്ടത്തിലെ വനങ്ങളേയും ജൈവവൈവിദ്ധ്യത്തെയും വന്യ ജീവികളെയും പ്രതികൂലമായി ബാധിക്കും. ഉത്‌കണ്‌ഠ ഉളവാക്കുന്ന പ്രശ്‌നങ്ങൾ

റോഡുകളും റെയിൽവെ ലൈനുകളുമെല്ലാം മനുഷ്യ ആവാസ കേന്ദ്രങ്ങളുടെ വികസനത്തിനും ഭൂമിയുടെ ഉപയോഗത്തിൽ മാറ്റം വരുത്താനും ഇടയാക്കും ഗതാഗത പദ്ധതികളുടെ പ്രത്യക്ഷ ആഘാ തത്തേക്കാൾ ഈ വികസനമാണ്‌ പരിസ്ഥിതിക്ക്‌ ഏറെ ദോഷകരം ഗതാഗത അടിസ്ഥാനഘടകങ്ങ ളുടെ വികസനം ആവാസ കേന്ദ്രങ്ങളെ കീറി മുറിക്കുകയും ജൈവവൈവിദ്ധ്യ നഷ്‌ടത്തിന്‌ ഇത്‌ ഇട യാക്കുകയും ചെയ്യുന്നതിനാൽ പരിസ്ഥിതിക്കും ജൈവവൈവിദ്ധ്യ കലവറയ്‌ക്കും ഇത്‌ വലിയ ഉത്‌കണ്‌ഠ ഉണ്ടാക്കുന്നു മലകളിലൂടെ കടന്നു പോകുന്ന റോഡുകൾക്കു വേണ്ടി വൻതോതിൽ പാറ പൊട്ടിച്ച്‌ മാറ്റേണ്ടി വരുന്നു.

ഇതു മൂലം പെട്ടെന്നുണ്ടാകുന്ന ശബ്‌ദശല്യത്തിനും മറ്റും പുറമേ പശ്ചിമഘട്ടത്തിൽ പലയി ടത്തും സംഭവിച്ചതു പോലെ ശക്തമായ മഴയിൽ ഉരുൾപൊട്ടൽ ഉണ്ടാകാനും സാദ്ധ്യതയുണ്ട്‌ ഉദാഹ രണത്തിന്‌ നീലഗിരിയിലെ മേട്ടുപാളയം-ഊട്ടി റോഡിൽ കൂടെകൂടെ ഉരുൾപൊട്ടൽ ഉണ്ടാകാറുണ്ട്‌. അതു പോലെതന്നെ മലമുറിച്ച്‌ കുത്തിറക്കമായി കടന്നു പോകുന്ന റോഡിലൂടെ മുറിച്ചു കടക്കാൻ ആനയെപ്പോലുള്ള വലിയ മൃഗങ്ങൾക്ക്‌ സാദ്ധ്യമല്ല തന്മൂലം അവയുടെ സഞ്ചാരം അരുവികൾക്കും നദികൾക്കും സമീപത്തു കൂടിയുള്ള ഇടുങ്ങിയ വഴികളിലൂടെയാകും സമതലങ്ങളിൽ വലിയ വേഗ തയിൽ പായുന്ന വാഹനങ്ങൾ തട്ടി മൃഗങ്ങൾ ചാകുന്നതും സർവ്വസാധാരണമാണ്‌ സ്ഥിരമായുള്ള വഴിവിളക്കുകൾ, വാഹനങ്ങളുടെ വേഗത, വനത്തിലെ മൃഗങ്ങൾക്കുണ്ടാ കുന്ന ശല്യം എന്നിവയാണ്‌ ഗുരുതരമായ മറ്റ്‌ പ്രശ്‌നങ്ങൾ.

പശ്ചിമഘട്ടത്തിലൂടെ മാത്രമല്ല വന്യമൃഗങ്ങളുടെ നടവഴികൾ കീറിമുറിച്ചും റോഡുപണി പുരോഗമിക്കയാണ്‌ എന്നിട്ടും പുതിയ റോഡുകൾക്കു വേണ്ടിയുള്ള മുറവിളിക്ക്‌ അറുതിയില്ല കൂടു തൽ പദ്ധതികൾ പണിപുരയിലാണ്‌ ആകയാൽ ഇക്കാര്യം വളരെ ഗൗരവപൂർവ്വം കാണേണ്ടതുണ്ട്‌.

പരഞ്ച്‌ പൈയുടെ കണക്കനുസരിച്ച്‌ 90കളിൽ വടക്കു പടിഞ്ഞാറൻ ഘട്ടിന്‌ കുറുകെയുള്ള റോഡുകളുടെ എണ്ണം വെറും 13 ആയിരുന്നു 2011ൽ ഇത്‌ 21 ആയി (ബോക്‌സ്‌ 11 ഈ ലിസ്റ്റ്‌ പൂർണ്ണ മല്ല ഈ മേഖലയിലെ റോഡു വികസനത്തിന്റെ ഒരു സൂജിക മാത്രം ഇവയിൽ പൂണെ-മുംബൈ നാലുവരി എക്‌സ്‌പ്രസ്‌ ഹൈവേയും ഇപ്പോൾ പണി നടന്നു വരുന്ന നാസിക്‌-മും ഹൈവേയും ഉൾപ്പെടും മുംബൈ-പൂനെഎക്‌സ്‌പ്രസ്‌ ഹൈവേയുടെ നിർമ്മാണം ലോണാവാലയ്‌ക്കടുത്തുള്ള നിർദ്ദിഷ്‌ട ഫാ ശാന്തപ്പാവു വന്യമൃഗ സങ്കേതത്തിന്‌ ഉണ്ടാക്കിയിട്ടുള്ള നാശനഷ്‌ടങ്ങൾ നികത്താ നാവാത്തതാണ്‌ 1990കളിൽ റോഡ്‌ എന്നാൽ പട്ടണങ്ങളുടെയും ഗ്രാമങ്ങളുടെയും വികസനത്തിനു

............................................................................................................................................................................................................

219

"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/246&oldid=159331" എന്ന താളിൽനിന്ന് ശേഖരിച്ചത്