താൾ:Gadgil report.pdf/242

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011 ............................................................................................................................................................................................................ വിതരണത്തിനുള്ള വലിയ ടവ്വറുകൾ കടന്നു പോകുന്നതിലൂടെ ആവാസകേന്ദ്രങ്ങൾ വിഭജിക്കപ്പെടു ന്നതാണ്‌ പരിസ്ഥിതി സംവേദന ക്ഷമത ഏറിയ പ്രദേശങ്ങളിൽ ടവ്വർ ഗ്രിഡുമായി ബന്ധിപ്പിക്കാതെ യുള്ള പാരമ്പര്യേതര ഊർജ്ജപദ്ധതികൾ പ്രാത്സാഹിപ്പിക്കാവുന്നതാണ്‌.

പ്രാദേശിക പരിസ്ഥിതിയിൽ പാരമ്പര്യേതര ഊർജ്ജവികസനം സൃഷ്‌ടിക്കുന്ന ആഘാതത്തെ പറ്റി നാം കൂടുതൽ മന ിലാക്കേണ്ടതുണ്ട്‌ ഉദാഹരണത്തിന്‌ വൻ തോതിലുള്ള കാറ്റാടി പാടങ്ങൾ പ്രാദേശിക ജൈവ ആവാസ വ്യവസ്ഥയിൽ കാര്യമായ മാറ്റങ്ങളുണ്ടാക്കുന്നുണ്ട്‌ പശ്ചിമഘട്ടത്തിൽ വാണിജ്യാടിസ്ഥാനത്തിൽ കാറ്റാടി പാടങ്ങൾ സ്ഥാപിക്കാൻ പല നിർദ്ദേശങ്ങളുമുണ്ട്‌ ചിലവ ഇതി നകം പൂർത്തീകരിച്ചിട്ടുമുണ്ട്‌ നിശ്ചിതവേഗതയിൽ കൂടുതൽ തുടർച്ചയായി കാറ്റടിക്കുന്ന പ്രദേശങ്ങ ളിലോ ഇത്‌ സ്ഥാപിക്കാൻ കഴിയൂ പശ്ചിമഘട്ടത്തിൽ ഏറ്റവും ദുർബ്ബലമായ ജൈവആവാസവ്യവസ്ഥ യുള്ള കിഴുക്കാംതൂക്കായ പാറക്കെട്ടുകളാണ്‌ ഇത്തരം പ്രദേശങ്ങൾ പശ്ചിമഘട്ടത്തിലെ ഏറ്റവും അനുപമമായ ജൈവവൈവിദ്ധ്യഘടകങ്ങളാണ്‌ ഇവിടെയുള്ളത്‌ കാറ്റാടി യന്ത്രങ്ങൾ ഉയർത്തി സ്ഥാപി ക്കുന്നതിനുള്ള ഭീമൻ ക്രയിനുകളും മറ്റും മലമുകളിൽ എത്തിക്കുന്നതിന്‌ ആവശ്യമായ വലിയ റോഡു കളുടെ നിർമ്മാണം വനങ്ങളുടേയും ആവാസവ്യവസ്ഥയുടേയും വൻ തോതിലുള്ള നശീകരണ ത്തിനും അതു വഴി ഉരുൾപൊട്ടൽ, മണ്ണൊലിപ്പ്‌ എന്നിവയ്‌ക്കു കാരണവുമാകുന്നു മഹാരാഷ്‌ട്രയിലെ ബീമശങ്കർ വന്യ ജീവി സങ്കേതത്തിൽ നിന്ന്‌ രണ്ട്‌ കിലോമീറ്റർ അകലെ ന്ധഋചഋഞഇഛചത്സ കമ്പനി നട ത്തിയ ഒരു കാറ്റാടി പാടത്തിൽ ശ്രീ മാധവ്‌ഗാഡ്‌ഗിലും റെനീ ബോർജസും നടത്തിയ പഠനത്തിൽ ഈ മേഖലയിലെ പരിസ്ഥിതിയുടെ തനിമ മുഴുവൻ തകർത്തതായി കാണപ്പെട്ടു മാത്രവുമല്ല ഈ പദ്ധതിയിലൂടെ സ്വധീനവലയം കമ്പനി പ്രഖ്യാ പിച്ചിട്ടുള്ളതിനേക്കാൾ എത്രയോ വലുതാണെന്നും മന ിലാക്കാൻ കഴിഞ്ഞു ഈ പഠനത്തിലൂടെ വ്യക്തമാകുന്ന ഒരു കാര്യം കാറ്റാടി പാടത്തിന്റെ ഹരി തസാങ്കേതിക വിദ്യയ്‌ക്ക്‌ ക്ലിയറൻസ്‌ നൽകുന്നതും ഇതു സംബന്ധിച്ച ആവർത്തന ആഘാത അപ ഗ്രഥനം നടത്തിയ ശേഷം മതി എന്നാണ്‌ ഇത്തരമൊരപഗ്രഥന പഠനം പൂർത്തിയാകുന്നതുവരെ കാറ്റാടി പാടപദ്ധതികൾക്ക്‌ മൊറട്ടോറിയം പ്രഖ്യാപിക്കണം ഏതായാലും ഋടദ1 മേഖലയിൽ കാറ്റാടി പാടം അനുവദിക്കരുതെന്ന്‌ പശ്ചിമഘട്ടസമിതി ശുപാർശ ചെയ്‌തിട്ടുണ്ട്‌. സ്ഥിതി മെച്ചപ്പെടുത്താനുള്ള മാർങ്ങങ്ങൾ

ആവശ്യമുള്ള ഊർജ്ജത്തിന്റെ അളവ്‌, ലഭ്യമാക്കാവുന്ന ഊർജ്ജത്തിലെ വർദ്ധനവ്‌, ഉല്‌പാദന ത്തിലുള്ള ജൈവഇന്ധന സാങ്കേതിക ജ്ഞാനം, ഊർജ്ജ മേഖലയ്‌ക്ക്‌ ചുറ്റുമുള്ള പരിസ്ഥിതി നിയ ന്ത്രണം എന്നിവയെ അടിസ്ഥാനമാക്കി പല മാർങ്ങങ്ങൾ ശുപാർശ ചെയ്യാം.

ആവശ്യമുളള ഊർജ്ജത്തിന്റെ അളവ്‌

(രശറ:132)

(രശറ:132)

(രശറ:132)

പശ്ചിമഘട്ട സംസ്ഥാനങ്ങളിലേയും മറ്റ്‌ സംസ്ഥാനങ്ങളിലേയും ഒരു വിഭാഗമാളുകൾ ആവശ്യ ത്തിലധികം വൈദ്യുതി ഉപയോഗിക്കുമ്പോൾ മറ്റുള്ളവർക്ക്‌ അത്യാവശ്യത്തിനു പോലും ലഭി ക്കുന്നില്ല ഊർജ്ജ ഉല്‌പാദനവും ഉപഭോഗവും ബന്ധപ്പെടുത്തിയുള്ള പ്രാദേശിക പരിസ്ഥിതി പരവും സാമൂഹ്യമായുമുള്ള പ്രശ്‌നങ്ങൾ പരിഗണിക്കുമ്പോൾ സുസ്ഥിരതയും തുല്യതയും പ്രതിഫലിക്കുന്ന വ്യക്തമായ ഒരു ഊർജ്ജ നയം നമുക്കാവശ്യമാണ്‌ ""ആഢംബരവും ദുരുപ യോഗവും ""ന്യായവും ആവശ്യത്തിനും തമ്മിലുള്ള വ്യത്യാസം ഊർജ്ജഉപഭോഗത്തിൽ നാം തിരിച്ചറിയണം തുല്യമായ പ്രതിശീർഷ ഊർജ്ജ ഉപഭോഗ നിബന്ധനകളും കണക്കിലെടുക്ക ണം.

വിവിധ മേഖലകളിൽ ഊർജ്ജകാര്യക്ഷമത കൂട്ടാൻ സർക്കാരിനുള്ള ശേഷി വിലയിരുത്തേ ണ്ടതും പ്രധാനമാണ്‌ ബ്യൂറോ ഓഫ്‌ എനർജി എഫിഷ്യൻസിയുടെ പങ്കിനാണ്‌ ഇവിടെ പ്രധാന്യം . ഇപ്പോഴും ഭാവിയിലുള്ള ഊർജ്ജത്തിന്റെ ആവശ്യം അഥവാ അളവ്‌ കണക്കാക്കു മ്പോൾ അത്‌ യഥാർത്ഥവും വസ്‌തു നിഷ്‌ടവും ആയിരിക്കണം ഊതിപെരുപ്പിച്ച കണക്കുകൾ ആവശ്യമില്ലാതെ കൂടുതൽ ഊർജ്ജം ഉല്‌പാദിപ്പിക്കാനുള്ള സമ്മർദ്ദം കൂട്ടുകയും അത്‌ ദോഷ കരമായ പരിസ്ഥിതി ആഘാതങ്ങൾക്ക്‌ ഇടയാകുകയും ചെയ്യും.

ഊർജ്ജ ഉല്‌പാദനത്തിന്റെ പരിസ്ഥിതിപരവും സാമൂഹ്യപരവും സാമൂഹ്യവുമായ ആഘാത ങ്ങൾ കണക്കിലെടുത്ത്‌ ഊർജ്ജ ഉപഭോക്താക്കളെ ബോധവൽക്കരിച്ച്‌ ഊർജ്ജത്തിന്റെ ആഢം ബര ആവശ്യം കുറയ്‌ക്കണം.

............................................................................................................................................................................................................

215

"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/242&oldid=159327" എന്ന താളിൽനിന്ന് ശേഖരിച്ചത്