താൾ:Gadgil report.pdf/241

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011 ............................................................................................................................................................................................................ ഉൽക്കണ്‌ഠ ഉയർത്തുന്ന പ്രശ്‌നങ്ങൾ

വികസനത്തിന്‌ ഊർജ്ജവും വൈദ്യുതിയും കൂടിയേ തീരൂ ഈ രാജ്യത്തെ ജനങ്ങളുടെ ഒരു ആഗോള സമൂഹത്തിന്റെ ഭാഗമാകയാൽ ഇടത്തരം വരുമാനസ്വഭാവത്തിലേക്ക്‌ കൂടതൽ ആളുകൾക്ക്‌ കടന്നുചേരുന്നതിനാൽ ഭൗതിക സുഖസൗകര്യങ്ങൾക്കുവേണ്ടിയുള്ള ആവശ്യം വർദ്ധിച്ചുകൊണ്ടി രിക്കും ഇന്ത്യയിൽ നാം കാണുന്നത്‌ വരുമാന ശ്രണിയുടെ മുകളിലേയ്‌ക്ക്‌ കടന്നുവരുന്ന ജനങ്ങൾ ആധുനിക ജീവിതത്തിനാവശ്യമായ ഘടകങ്ങൾ കൂടുതൽ കൂടുതൽ ആവശ്യപ്പെടുന്നതാണ്‌ പുതിയ വിഭാഗം ഊർജ്ജ ഉപഭോക്താക്കൾ, പുതിയ രാഷ്‌ട്രീയ സമ്മർദ്ദങ്ങൾ, കൂടുതൽ യാത്രാസൗകര്യം, ഇതിനെല്ലാം കൂടുതൽ വൈദ്യുതിയും ഊർജ്ജവും ഇന്ധനവും ആവശ്യമാണ്‌ വളർച്ചയ്‌ക്കുവേണ്ടി യുള്ള ഊർജ്ജത്തിന്റെ ആവശ്യം കൂടിവരുമ്പോഴും വെളിച്ചത്തിന്‌ വൈദ്യുതി ലഭിക്കാത്തതും, വെളി ച്ചത്തിനും പാചകത്തിനും, ആരോഗ്യത്തിന്‌ ഹാനികരമായ പുക വമിപ്പിക്കുന്ന ഇന്ധനം ഉപയോഗി ക്കുന്നതുമായ വലിയ ഒരു ജനവിഭാഗം ഇവിടെ ഉണ്ട്‌ ഇവിടെ നാം നേരിടുന്ന പ്രതിസന്ധി വളർച്ച ക്കാവശ്യമായ ഊർജം എങ്ങനെ ഉൽപാദിപ്പിക്കാം, പരിസ്ഥിതിയെ സംരക്ഷിക്കുന്നതോടൊപ്പം ഊർജ ക്ഷാമം എങ്ങനെ പരിഹരിക്കാം, എന്നൊക്കെയാണ്‌.

നിലവിലുള്ളതും പുതിയതായി സ്ഥാപിക്കാനുദ്ദേശിക്കുന്നതുമായ ഊർജ്ജ ഉല്‌പാദനപ്രാജ ക്‌ടുകളുടെ പാരിസ്ഥിതിക-സാമൂഹ്യ ആഘാതങ്ങൾ ഉത്‌ക്കണ്‌ഠാജനകമാണ്‌ പശ്ചിമഘട്ടത്തിലെ സംവേ ദന ക്ഷമത കൂടിയ മേഖലകളിൽ ഊർജ്ജ ഉത്‌പാദനപ്ലാന്റുകൾ നിർമ്മിക്കുന്നതും പ്രവർത്തിപ്പിക്കു ന്നതും ജൈവ ആവാസവ്യവസ്ഥ ഘടനയെ ബാധിക്കുന്നതും, ആവാസ നഷ്‌ടത്തിനും വനമേഖല വിഭജിക്കപ്പെടുന്നതിനും ഇടയാക്കുന്നതുമാണ്‌ ഇത്‌ അവിടത്തെ സസ്യജാലങ്ങളുടെ മാത്രമല്ല, സൂഷ്‌മ കാലാവസ്ഥയേയും പ്രതികൂലമായി ബാധിക്കും ഊർജ്ജ ഉത്‌പാദനപ്ലാന്റുകളും അണക്കെട്ടുകളും സ്ഥാപിക്കുന്നതുമൂലം വളരെ വലിയ ഒരു പ്രദേശത്തെ വനങ്ങളാണ്‌ നശിപ്പിക്കപ്പെടുന്നത്‌.

നഷ്‌ടപ്പെട്ട അത്രയും വനങ്ങൾ വേറെ വച്ചുപിടിപ്പിക്കാൻ നിയമം അനുശാസിക്കുന്നുണ്ടെങ്കിലും നഷ്‌ടപ്പെട്ട തനതു വനങ്ങളിലെ ജൈവവൈവിദ്ധ്യസജീർണ്ണതകളും സമ്പത്തും പുനർസൃഷ്‌ടിക്കാൻ അതിനാവില്ല തെർമൽ പ്ലാന്റുകളിൽ നിന്ന്‌ പുറത്തു വരുന്ന താപക്കാറ്റ്‌ വനങ്ങളുടെ നിലവാരത്തെ നശിപ്പിക്കുകയും തുറന്നു വിടുന്ന അവശിഷ്‌ട്ടങ്ങൾ ജലസ്രാത ുകളെ മലിനീകരിക്കുകയും ചെയ്യും. തെർമൽ പ്ലാന്റുകളുടെ പ്രവർത്തനം മൂലം ജലത്തിന്റെ താപനില ഉയരുന്നതും, ഫ്‌ളൈ ആഷും ആണ്‌ പരിസ്ഥിതി പ്രശ്‌നങ്ങളുണ്ടാക്കുന്നത്‌ ജലത്തിന്റെ താപനില ഉയരുന്നതുമൂലം രാസവസ്‌തു ക്കളും മറ്റ്‌ മലിനീകരണ വസ്‌തുക്കളും വെള്ളത്തിൽ കൂടുതൽ അലിഞ്ഞു ചേരുകയും ഇത്‌ പരി സ്ഥിതിക്ക്‌ വലിയ ക്ഷതമുണ്ടാക്കുകയും ചെയ്യുന്നു താപനില ഉയരുന്നതിന്‌ പുറമേ തണുപ്പിക്കൽ പ്രക്രിയയിൽ രാസപദാർത്ഥങ്ങൾ കലർന്ന വെള്ളമാണ്‌ പ്ലാന്റുകളിൽ നിന്ന്‌ തുറന്ന്‌ വിടുന്നത്‌ ഈ വെള്ളത്തിൽ ക്ലോറിനും മറ്റും കലർന്നിട്ടുള്ളതിനാൽ ജലാശയത്തിലെ മത്സ്യസമ്പത്തിനെ ഇത്‌ പ്രതി കൂലമായി ബാധിക്കും.

ഇയ്യം, രസം എന്നിവ ഉൾപ്പെടെ നിരവധി രാസവസ്‌തുക്കൾ ഫ്‌ളൈ ആഷിൽ അടങ്ങിയിരി ക്കുന്നു ഇത്‌ നദികളിലും മറ്റും അടിയുന്നതു മൂലം മത്സ്യങ്ങളുടെ പ്രത്യുല്‌പാദന ശേഷി തന്നെ നഷ്‌ടപ്പെടുന്നു.

കൊങ്കൺ മേഖലയിലെ നിയുക്ത ഊർജ്ജ പ്ലാന്റുകളുടെ ആവർത്തന ആഘാതത്തെ പറ്റി പഠനം നടത്തണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്‌ പശ്ചിമഘട്ടത്തിലെ നദീതടങ്ങൾ ജലവൈദ്യുതിക്കും ശുദ്ധജലവിതരണ പദ്ധതികൾക്കും വേണ്ടി ക്രമാതീതമായി ചൂഷണം ചെയ്യുന്നതിനെതിരെ മുന്നറി യിപ്പുയരുന്നുണ്ട്‌ നദികളുടെ പ്രഭവ കേന്ദ്രങ്ങളിൽ യാതൊരു പദ്ധതിയും പാടില്ല ക്രമത്തിലധികം വികസനം വന്ന നദീതടങ്ങളിലും പുതിയ അണക്കെട്ടുകൾ പാടില്ല നദികളുടെ പരിസ്ഥിതിപരമായ ഒഴുക്ക്‌ നിലനിർത്തേണ്ടത്‌ വളരെ പ്രധാനമാണ്‌ മാത്രവുമല്ല പശ്ചിമഘട്ടത്തിൽ നിലവിലുള്ളതും നിർദ്ദേശിക്കപ്പെട്ടിട്ടുള്ളതുമായ പദ്ധതികൾ ജൈവആവാസവ്യവസ്ഥയിലുണ്ടാക്കുന്ന ആവർത്തന ആഘാതത്തെപ്പറ്റി ഇതിനകം ഒരു വിലയിരുത്തൽ നടത്തിയിട്ടില്ല.

പശ്ചിമഘട്ടത്തിന്റെ സംവേദനക്ഷമത കണക്കിലെടുത്ത്‌ ഊർജ്ജ ഉപഭോഗം ഏറെ കാര്യക്ഷ മമാക്കിയും മറ്റും ഊർജ്ജ ആവശ്യങ്ങൾ നിറവേറ്റാൻ ശ്രമിക്കണം പല സംസ്ഥാനങ്ങളിലും പാരമ്പ ര്യേതര ഊർജ്ജ ഉപഭോഗം പരമാവധി പ്രാത്സാഹിപ്പിക്കപ്പെടുന്നുണ്ട്‌ സൗരോർജപദ്ധതികൾക്കായി വരുന്ന ഭൂമിയുടെയും വെള്ളത്തിന്റെയും അളവും അത്‌ സൃഷ്‌ടിക്കുന്ന പ്രാദേശിക സാമൂഹ്യ ആഘാ തവും പരിഗണിക്കപ്പെടേണ്ടതുണ്ട്‌ വേണ്ടത്ര ശ്രദ്ധ പതിച്ചിട്ടില്ലാത്ത മറ്റൊരു അപാകത വൈദ്യുതി

............................................................................................................................................................................................................

214

"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/241&oldid=159326" എന്ന താളിൽനിന്ന് ശേഖരിച്ചത്