താൾ:Gadgil report.pdf/229

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011 ............................................................................................................................................................................................................

വനം വകുപ്പിനെ ബോധ്യപ്പെടുത്തുക. വനങ്ങളിന്മേലുള്ള ജനസംഖ്യാപരവും വികസനപരവുമായ സമ്മർദ്ദങ്ങൾ നേരിടാനും വനങ്ങ ളുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും ആവശ്യമായ നടപടികൾ സ്വീകരിക്കുക.

(രശറ:132)

പശ്ചിമഘട്ട പരിസ്ഥിതി അതോറിട്ടിക്കുവേണ്ടിയുള്ള കർമ്മപരിപാടി

(രശറ:132)

(രശറ:132)

(രശറ:132)

(രശറ:132)

തദ്ദേശസ്വയംഭരണ സ്ഥാപനതലത്തിലുള്ള പ്രാദേശികതല കൂടിയാലോചനകളും, ഈ പ്രക്രി യയിലുടനീളം സ്വീകാര്യതയും സുതാര്യതയും നേടാനുള്ള സമീപനത്തിന്‌ പിന്തുണ നൽകുക. ജൈവവൈവിദ്ധ്യ മൂല്യങ്ങളും, പരിസ്ഥിതി ആവാസവ്യവസ്ഥാ സേവനങ്ങളും കൃത്യമായി വില യിരുത്തുകയും നിർദ്ദിഷ്‌ട അതോറിട്ടിയുടെ കീഴിൽ ചെയ്യേണ്ട പശ്ചിമഘട്ടത്തിലെ ജൈവവൈ വിദ്ധ്യത്തിന്റെ സാമ്പത്തിക വശത്തിനായി കൃത്യമായ മാസ്റ്റർ പ്ലാൻ തയ്യാറാക്കുകയും ചെയ്യുക. ഉത്തരവാദിത്ത വനം മാനേജ്‌മെന്റിന്റേയും വ്യാപാര രീതികളുടേയും തത്വങ്ങൾ നടപ്പാക്കുക. വനവും വന്യജീവികളുമായി ബന്ധപ്പെട്ട നിയമങ്ങളും ചട്ടങ്ങളും ഭേദഗതി വരുത്തുകയോ ഐക്യ രൂപ്യമുണ്ടാക്കുകയോ ചെയ്യുമ്പോൾ അവ നടപ്പാക്കാനുള്ള തന്ത്രങ്ങൾ കൂടി ആവിഷ്‌ക്കരി ക്കണം.

2.6 സംഘടിത വ്യവസായം

കഴിഞ്ഞ കുറേ വർഷങ്ങളായി ഇന്ത്യൻ സമ്പദ്‌ഘടനയിൽ വ്യാവസായിക മേഖലയ്‌ക്കുള്ള പ്രാധാന്യം ഏറിവരികയാണ്‌ രാജ്യത്തെ മൊത്തം ഉൽപാദനത്തിൽ വ്യവസായങ്ങളുടെ സംഭാവ നയും ദ്വിതീയമായ മേഖലയിലെ തൊഴിലവസരങ്ങളിലെ പങ്കും വർദ്ധിച്ചുകൊണ്ടിരിക്കയാണ്‌ പുതിയ സാമ്പത്തിക നയവും അതിനോടൊപ്പമുള്ള ആഗോളവൽക്കരണം,സ്വകാര്യവൽക്കരണം, ഉദാരവൽക്ക രണം തുടങ്ങിയവ ഇന്ത്യൻ വ്യവസായമേഖലയെ മൊത്തത്തിൽ മാറ്റിമറിച്ചു വിദേശനിക്ഷേപത്തിൽ വൻ വർദ്ധനയാണ്‌ ഇപ്പോൾ കാണാൻ കഴിയുന്നത്‌ പശ്ചിമഘട്ട സംസ്ഥാനങ്ങളെല്ലാം തന്നെ തീര ദേശ സംസ്ഥാനങ്ങളാണ്‌ ഇവിടെ ലഭ്യമായിട്ടുള്ള വെള്ളവും തുറമുഖ സൗകര്യങ്ങളും വ്യവസായ ങ്ങളെ ആകർഷിക്കുന്ന ഘടകങ്ങളാണ്‌ ഇപ്പോഴാണെങ്കിൽ ഇവ പ്രധാന നിക്ഷേപ ലക്ഷ്യങ്ങളാണ്‌. ഈ ദശകത്തിൽ 2000 ന്‌ ശേഷം മൊത്തം വിദേശ പ്രത്യക്ഷ നിക്ഷേപത്തിന്റെ 53 ഈ സംസ്ഥാന ങ്ങളിലാണ്‌ മൊത്തത്തിന്റെ മൂന്നിലൊന്ന്‌ മഹാരാഷ്‌ട്ര, ദാദ്ര-നഗർഹവേലി, ഡാമൻ-ഡ്യു എന്നിവട ങ്ങളിൽ മാത്രമുണ്ട്‌ സെ ുകൾ സ്ഥാപിക്കുന്നതിലും ഈ സംസ്ഥാനങ്ങളാണ്‌ മുന്നിൽ 2010 ഡിസം ബർ 31 വരെ വിജ്ഞാപനം ചെയ്‌ത സെ ുകളുടെ 55 ഈ സംസ്ഥാനങ്ങളിലാണ്‌ പ്രവർത്തനം തുടങ്ങിയവയുടെ 60 വും ഇവിടെതന്നെ ഔദ്യോഗികമായും തത്വത്തിലും അനുമതി ലഭിച്ചവയുടെ 50 ത്തിലധികം ഈ സംസ്ഥാനങ്ങളിലാണ്‌ അങ്ങനെ ഈ സംസ്ഥാനങ്ങൾ ഇന്ത്യയുടെ വളർച്ച യുടെ വ്യാവസായിക എഞ്ചിനുകളാണെന്ന്‌ പറയാം (പട്ടിക 5)

............................................................................................................................................................................................................

202

"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/229&oldid=159312" എന്ന താളിൽനിന്ന് ശേഖരിച്ചത്