താൾ:Gadgil report.pdf/225

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011 ............................................................................................................................................................................................................

നിയമം അംഗീകരിക്കുന്നു സാമൂഹ്യവനഅവകാശങ്ങളിന്മേലുള്ള അവകാശവാദങ്ങൾ നിരവധി യാണ്‌ വനങ്ങളിലുള്ള പ്രാദേശിക ജനങ്ങളുടെ ആശ്രിതത്വവും ചരിത്രപരമായ അവരുടെ പാർശ്വ വൽക്കരണവും അവകാശനിഷേധവുമാണ്‌ ഇത്‌ സൂചിപ്പിക്കുന്നത്‌.

വനവാസികൾക്ക്‌ അവകാശപ്പെടാവുന്ന അവകാശങ്ങളുടെ പട്ടിക വനഅവകാശനിയമത്തിന്റെ 3(1 വിഭാഗത്തിൽ കൊടുത്തിട്ടുണ്ട്‌ 13 അവകാശങ്ങൾ പറഞ്ഞിട്ടുള്ളതിൽ രണ്ടെണ്ണം ഭൂമിയിലുള്ള അവകാശത്തെ സംബന്ധിച്ചാണ്‌ ഇപ്പോൾ കൃഷി ചെയ്‌തുകൊണ്ടിരിക്കുന്ന വനഭൂമി , നേരത്തെ നിയമവിരുദ്ധമായി ഒഴിപ്പിക്കപ്പെട്ടവർക്ക്‌ പകരം ഭൂമി, ഇതാണ്‌ അവകാശനിയമത്തിലെ വ്യവസ്ഥ. ലിസ്‌റ്റിലെ മറ്റിനങ്ങളായ സാമൂഹ്യ അവകാശങ്ങളിൽ വനവിഭവങ്ങൾ വിളവെടുക്കാനുള്ള അവ കാശം, മത്സ്യബന്ധനത്തിനുള്ള അവകാശം , വനം റവന്യൂവില്ലേജാക്കിമാറ്റാനുള്ള അവകാശം എന്നിവ ഉൾപ്പെടുന്നു ജൈവവൈവിദ്ധ്യവുമായി ബന്ധപ്പെട്ട അവകാശങ്ങളിൽ സുസ്ഥിര വിനി യോഗത്തിനുവേണ്ടി പാരമ്പര്യമായി അവർ സംരക്ഷിക്കുന്ന ഏത്‌ സാമൂഹ്യവനവിഭവത്തിന്റെയും സംരക്ഷണവും പുനരുജ്ജീവനവും നടത്തിപ്പും ഉൾപ്പെടുന്ന ജൈവവൈവിദ്ധ്യം കൈകാര്യം ചെയ്യാ നുള്ള അവകാശത്തിൽ സമൂഹത്തിന്റെ ബൗദ്ധികസ്വത്തവകാശം, ജൈവ വൈവിദ്ധ്യവുമായും സാംസ്‌കാരിക വൈവിദ്ധ്യവുമായും ബന്ധപ്പെട്ട പരമ്പരാഗത വിജ്ഞാനം എന്നിവ ഉൾപ്പെടുന്നു. അവകാശങ്ങൾ ലഭിച്ചുകഴിഞ്ഞവരെ വന്യജീവികളുടെയും വനങ്ങളുടെയും ജൈവവൈവിദ്ധ്യത്തിന്റെ സംരക്ഷണത്തിനായുള്ള സമിതികൾ രൂപീകരിക്കാൻ നിയമം ചുമതലപ്പെടുത്തുന്നു എന്നാൽ ഇതു വരെ വന്യജീവികളുടെയും വനത്തിന്റെയും ജൈവവൈവിദ്ധ്യമാനേജ്‌മെന്റിന്റെയും നിയന്ത്രണമു ണ്ടായിരുന്ന വനം വകുപ്പുമായും ബന്ധപ്പെട്ട മറ്റ്‌ ഏജൻസികളുമായും ഈ കമ്മിറ്റി എങ്ങനെ ആശ യവിനിമയം നടത്തണമെന്നതിനെപ്പറ്റി നിയമം മൗനം പാലിക്കുന്നു വനം വകുപ്പും കമ്മിറ്റികളും തമ്മിൽ സംഘർഷമുണ്ടാക്കുന്നതിന്‌ ഇത്‌ കാരണമായിട്ടുണ്ട്‌.വനം സംരക്ഷണ നിയമം (1980 വന്യ ജീവി സംരക്ഷണ നിയമം (1972 എന്നിവ പ്രകാരം വന ഭൂമിയിലുള്ള വനം വകുപ്പിന്റെ ഉത്തരവാ ദിത്വങ്ങൾ ഇപ്പോഴും അതേപടി നിലനിൽക്കുന്നു സാമൂഹ്യ വന അവകാശം സ്ഥാപിച്ചെടുക്കുന്ന തിൽ ഇന്ത്യയിലുടനീളം വനംവകുപ്പും സമിതികളും തമ്മിൽ നിലനിൽക്കുന്ന തർക്കത്തിനും സംഘർഷത്തിനും കാരണം ഇതാണ്‌ വനം മാനേജ്‌മെന്റിന്‌ അനുയോജ്യമായ സ്വന്തം സംവിധാനത്തിന്‌ രൂപം നൽകാൻ ഗ്രാമസ ഭകൾക്കും ബന്ധപ്പെട്ട സ്ഥാപനങ്ങൾക്കും വനഅവകാശനിയമം സ്വാതന്ത്യ്രം നൽകുന്നുണ്ട്‌ ഗ്രാമ സഭകളും വനം വകുപ്പും തമ്മിലുള്ള ബന്ധത്തിലും കമ്മിറ്റികളുടെ പ്രവർത്തനത്തിലും വ്യക്തത യില്ലായ്‌മക്ക്‌ കാരണം ഒരു സ്ഥാപനവൽകൃത സംവിധാനത്തിന്റെ അഭാവമാണ്‌.ഗ്രാമസഭകളുടെയും വനം വകുപ്പിന്റെയും ചുമതലകളെ പറ്റി വ്യക്തമായൊരു "റോഡ്‌മാപ്പ്‌ നിയമത്തിലില്ല., ഈ നിയ മത്തിന്റെ വെളിച്ചത്തിൽ വനം വകുപ്പിന്റെ ചുമതലകൾ പുനർ നിർമ്മിക്കാനായി കേന്ദ്ര പരി സ്ഥിതി-വന മന്ത്രാലയം ഒരു കമ്മറ്റിയെ നിയോഗിച്ച്‌ ഇക്കാര്യത്തിൽ വനംവകുപ്പിന്റെ പങ്ക്‌ എന്താ വണമെന്ന്‌ പുനർനിർണയം നടത്താൻ ശ്രമിച്ചെങ്കിലും പൂർണ്ണമായി വിജയിക്കാൻ കഴിഞ്ഞില്ല. നേരത്തെ നടത്തിയ അധികാര വികേന്ദ്രീകരണ ശ്രമങ്ങളുടെ ഫലമായുണ്ടായ വിശദമായ സ്ഥാപ നഘടന കടുത്ത ഉദ്യോഗസ്ഥനിയന്ത്രണത്തിനും പ്രാദേശിക സ്ഥാപനങ്ങളുടെയും ശ്രമങ്ങളുടെയും ഉയിർത്തെഴുന്നേല്‌പിനും ഇടയാക്കി വനഅവകാശനിയമം ഗ്രാമസഭകളെ ശക്തിപ്പെടുത്തുന്നുണ്ടെ ങ്കിലും വിഭവങ്ങൾ കൈകാര്യം ചെയ്യാൻ ആഗ്രഹിക്കുന്ന സമൂഹത്തിന്‌ അതിന്‌ അവസരം നൽകാ നാണ്‌ നിയമം നിർദ്ദേശിക്കുന്നത്‌ ഗ്രാമസഭകളെ പ്രഥമസ്ഥാപനങ്ങളായി അംഗീകരിക്കുന്നതിനൊപ്പം വ്യക്തമായ വികേന്ദ്രീകരണ ശ്രമങ്ങളും നിയമത്തിലുണ്ട്‌ നിർദ്ദിഷ്‌ടസ്ഥാപന സംവിധാനത്തിന്റെം അഭാവം എന്നത്‌ കൊണ്ടർത്ഥമാക്കുന്നത്‌ രാഷ്‌ട്രീയ അവബോധമുള്ള ഗ്രാമസഭകൾക്കുമാത്രമേ സ്വന്തം വിഭവങ്ങൾ കൈകാര്യം ചെയ്യാൻ കഴിയൂ എന്നാണ്‌ ഈ നിയമം വിജ്ഞാപനം ചെയ്‌ത ശേഷമുള്ള കാലയളവിൽ ഇതുവരെ ഒരു ഗ്രാമസഭ മാത്രമേ സ്വന്തം സാമൂഹ്യവനപ്രദേശം സംര ക്ഷിക്കാനും കൈകാര്യം ചെയ്യാനും ഉള്ള അവകാശത്തിനായി മുന്നോട്ടു വരുകയും നേടുകയും ചെയ്‌തിട്ടുള്ളു മഹാരാഷ്‌ട്രയിലെ ഗഡ്‌ചിറോളി ജില്ലയിലെ മെന്ധ-ലേഖ ഗ്രാമ സഭയാണിത്‌.

സാമൂഹ്യ വികസനത്തിനായുള്ള കൗൺസിൽ അതിന്റെ റിപ്പോർട്ടിൽ വനഅവകാശനിയമ ത്തിന്റെ നടത്തിപ്പിനെ കുറിച്ചു പറയുന്നത്‌ നിയമത്തിൽ ഭൂമിയുമായി ബന്ധമില്ലാത്ത എല്ലാ അവ

............................................................................................................................................................................................................

198

"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/225&oldid=159308" എന്ന താളിൽനിന്ന് ശേഖരിച്ചത്