താൾ:Gadgil report.pdf/224

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011 ............................................................................................................................................................................................................

ബോക്‌സ്‌ - 8 ബിലിഗിരി രംഗസ്വാമി ക്ഷേത്രമലകൾ (ആഠഞ മലകൾ)

വനവാസികളുടെ അവകാശങ്ങൾ നിഷേധിക്കുന്നതുമൂലമുള്ള സാമൂഹ്യആഘാതം കൂടി വരുമ്പോൾ ജൈവവൈവിദ്ധ്യസംരക്ഷണത്തിനുള്ള ചെലവും ഏറിവന്നു ഈ വസ്‌തുത വിപുല മായ ചർച്ചയ്‌ക്ക്‌ വിധേയമായിട്ടില്ല വനം മാനേജ്‌മെന്റിന്റെ കേന്ദ്രീകൃത സംവിധാനം പ്രാദേശിക പരിസ്ഥിതിയോടും സന്ദർഭങ്ങളോടും ക്ലിപ്‌തമായ പ്രതികരണം സൃഷ്‌ടിക്കാൻ കാരണമായി തീ നിരോധനം, കൃഷിയുടെയും വനവിഭവ വിളവെടുപ്പിന്റെയും മാറ്റം എന്നിവപോലെയുള്ള ഏക മാനേജ്‌മെന്റ ്‌ സംവിധാനം വനചരിത്രത്തെയും പരിസ്ഥിതിയെയും സംബന്ധിച്ച ഗിരിവർങ്ങക്കാ രുടെ പ്രാദേശിക ധാരണയും അറിവും പൂർണ്ണമായി അവഗണിക്കപ്പെട്ടു ഇത്‌ വനം പ്രവർത്തന ങ്ങളെ തകിടം മറിച്ചു കർണ്ണാടകയിലെ മൈസൂർ ജില്ലയിലുള്ള ബി.ആർ.ടി മലകളുടെ കാര്യ ത്തിൽ ഇത്‌ വ്യക്തമായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്‌ ഇന്ന്‌ ജൈവവൈവിദ്ധ്യത്തെ വിലമതിക്കുന്ന വനങ്ങളെ സംരക്ഷിച്ചുപോന്ന പ്രാദേശികരീതികൾ വീണ്ടും ഏർപ്പെടുത്തണമെന്ന്‌ പ്രദേശവാ സികൾ തുടർച്ചയായി ആവശ്യപ്പെട്ടുകൊണ്ടിരുന്നു വനത്തിനും വനസംരക്ഷണത്തിനും അവ കാശം അനുവദിക്കുന്നത്‌ വനങ്ങളുടെ പ്രാദേശികവും സന്ദർഭോചിതവുമായ മാനേജ്‌മമെന്റിന്‌ സഹായകമാകും ജനത്തെ വനത്തിൽ നിന്ന്‌ മാറ്റി നിർത്തിയതും വനവാസികളെ കയ്യേറ്റക്കാരായി ചിത്രീകരിച്ചതും അവകാശങ്ങൾ പൂർണ്ണമായി നിഷേധിച്ചതും വന്യജീവികളെയും വനങ്ങളെയും സംബന്ധിച്ച്‌ പ്രാദേശിക ജനസമൂഹത്തിൽ പ്രതികാരപരമായൊരു മനോഭാവം സൃഷ്‌ടിക്കപ്പെട്ടു. വനങ്ങളെ സംരക്ഷിക്കാൻ സർക്കാർ നടത്തിയ ശ്രമങ്ങൾക്ക്‌ വിപരീതഫലമുണ്ടായതിനു ഉദാഹര ണങ്ങൾ നിരവധിയുണ്ട്‌ കുപിതരായ വനവാസികൾ ഉണക്കുസമയത്ത്‌ വനങ്ങൾക്ക്‌ പരമാവധി നാശനഷ്‌ടമുണ്ടാക്കാനായി വനങ്ങൾക്ക്‌ തീയിട്ടു വനംവകുപ്പിനെ പറ്റിക്കാനായി അസംതൃപ്‌ത രായ പ്രദേശവാസികൾ തടി-വന്യമൃഗമാഫിയകളുമായി ചേർന്ന്‌ വനനയത്തിന്റെ മറവിൽ നിഷേ ധിക്കപ്പെട്ട അവാർഡ്‌, വനം വകുപ്പിൽ നിന്ന്‌ തട്ടിയെടുക്കാൻ അവർ ശ്രമിച്ചു അപൂർവ്വം ചില സന്ദർഭങ്ങളിൽ സംരക്ഷണം വിജയിച്ചിട്ടുണ്ടെങ്കിൽ അത്‌ സംസ്ഥാന എൻഫോഴ്‌സ്‌മെന്റിനെ ഉപ യോഗിച്ച്‌ നേടിയതാണ്‌ അല്ലാതെ പ്രാദേശിക സമൂഹം നിയമവിധേയമായി സ്വയം നേടിയതല്ല. പ്രാദേശിക പ്രതിഷേധങ്ങളെ സ്റ്റാഫിനും, ഇന്ധനത്തി്‌നും ആയുധങ്ങൾക്കും കൂടുതൽ ഫണ്ട്‌ അനു വദിച്ച്‌ സർക്കാർ അമർച്ച ചെയ്‌തു സംരക്ഷണം പട്ടാളവൽക്കരിക്കുന്നത്‌ വർദ്ധിച്ചുവരുന്ന ഒരു ആഗോള പ്രതിഭാസമാണ്‌.

വനേതര ആവശ്യങ്ങൾ മന്ദീഭവിച്ചു

വനസംരക്ഷണത്തിന്‌ വന അവകാശനിയമം നൽകിയ ഏറ്റവും വലിയ സംഭാവന വികസ നപ്രവർത്തനങ്ങൾക്കുവേണ്ടി വനം വകമാറുന്നതിന്റെ ആക്കം കുറച്ചു എന്നതാണ്‌ കേന്ദ്ര പരി സ്ഥിതി-വനം മന്ത്രാലയം 2009ൽ പുറപ്പെടുവിച്ച ഒരു സർക്കുലറിൽ വനം വനേതര ആവശ്യ ങ്ങൾക്ക്‌ ഉപയോഗിക്കുന്നതിന്‌ ബന്ധപ്പെട്ട ഗ്രാമസഭയുടെ രേഖാമൂലമുള്ള അനുമതി വാങ്ങുമെന്ന്‌ സംസ്ഥാന വനം വകുപ്പുകളോട്‌ നിർദ്ദേശിച്ചു ജനവാസമുള്ള വനപ്രദേശങ്ങൾ ഖനികൾക്കോ അണക്കെട്ടുകൾക്കോ വലിയ വികസസനപദ്ധതികൾക്കോ വേണ്ടി ഏറ്റെടുക്കുമ്പോൾ വനാവകാശ നിയമപ്രകാരമുള്ള അവകാശങ്ങളിന്മേൽ തീർപ്പുകല്‌പിച്ചിരിക്കണമെന്ന വ്യവസ്ഥ അതുവരെ പെട്ടെന്ന്‌ ക്ലിയറൻസ്‌ ലഭിച്ചിരുന്ന പദ്ധതികൾക്ക്‌ വലിയൊരു തട മായി പരിസ്ഥിതി ക്ലിയറൻസ്‌ പ്രക്രിയയും ഗ്രാമസഭയുടെ അനുമതി വേണമെന്ന നിർദ്ദേശവും വന അവകാശ നിയമം നടപ്പാ ക്കിയതും വികസനപദ്ധതികൾക്ക്‌ അപ്രതീക്ഷിതമായ കോണിൽ നിന്നേറ്റ കനത്ത പ്രഹരമായി.

സാമൂഹ്യവനഅവകാശവും സംരക്ഷണവും

വന അവകാശ നിയമത്തെപറ്റി വളരെയധികം പറഞ്ഞുകഴിഞ്ഞു ഈ വിഭാഗത്തിൽ ബിലി ഗിരി രംഗസ്വാമി ക്ഷേത്രത്തിലെ വന്യജീവിസങ്കേതത്തിലെ അനുഭവത്തിന്റെ അടിസ്ഥാനത്തിൽ ജൈവവൈവിദ്ധ്യ സംരക്ഷണത്തിൽ പ്രാദേശിക സമൂഹത്തിന്‌ നിയമം നൽകുന്ന അവസരങ്ങളെ പറ്റിയാണ്‌ പ്രതിപാദിക്കുന്നത്‌ വനഭൂമിയിലും വന ഉല്‌പന്നങ്ങളിലും അവകാശവും മാനേ ജ്‌മെന്റിലും കാലാകാലങ്ങളായി നടന്നുവരുന്ന സംരക്ഷണ നടപടികളിലുള്ള അവകാശവും ലക്ഷ്യം വച്ചുള്ള അപൂർവ്വമായൊരു നിയമമാണ്‌ വനഅവകാശനിയമം വനനയം ബാധിക്കുന്ന വനവാസി കളുടെ വനത്തിലെ നിലനിൽപ്പ്‌ ഭദ്രമാണെന്ന്‌ ഉറപ്പിക്കാൻ ഈ നിയമം ലക്ഷ്യമിടുന്നു വ്യക്തി കൾക്ക്‌ ഭൂമിയിലുള്ള അവകാശം അവരുടെ ജീവിതത്തിന്റെ ഒരു ചെറിയ അംശം മാത്രമാണെന്ന്‌

............................................................................................................................................................................................................

197

"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/224&oldid=159307" എന്ന താളിൽനിന്ന് ശേഖരിച്ചത്