താൾ:Gadgil report.pdf/226

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011 ............................................................................................................................................................................................................

കാശങ്ങളും അവയിലേറെയും സാമൂഹ്യ അവകാശങ്ങളാണ്‌ വ്യാപകമായി അവഗണിക്കപ്പെടു എന്നാണ്‌ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഈ നിയമത്തെ കണ്ടതും ഒരു പട്ടയ വിതരണപ ദ്ധതി എന്ന നിലയിലാണ്‌ നിയമത്തിലെ വ്യവസ്ഥകൾ നടപ്പാക്കുന്നതിലുള്ള തടസം പ്രധാന മായും സംസ്ഥാന-ഗ്രാമസഭ- സമൂഹതലത്തിലായിരുന്നു അവകാശങ്ങൾ നേടിയെടുക്കുന്നതിൽ തദ്ദേശസ്ഥാപനങ്ങളുടെ വിമുഖതയ്‌ക്കുമപ്പുറം സംസ്ഥാനങ്ങളുടെ എതിർപ്പിനാധാരം സ്വന്തം വിഭ വങ്ങൾ കൈകാര്യം ചെയ്യാനുള്ള കഴിവ്‌ പ്രാദേശിക സമൂഹത്തിനില്ലെന്നും എല്ലാത്തരം പ്രാദേ ശിക വിനിയോഗങ്ങളും നിലവാരത്തകർച്ച ഉണ്ടാക്കുമെന്നുമുള്ള പഴഞ്ചൻവാദമാണ്‌ ജൈവ വൈവി ദ്ധ്യത്തിന്റെ സംരക്ഷണത്തിനും, വനങ്ങളുടെ മാനേജ്‌മെന്റിനും വിദഗ്‌ധവിജ്ഞാനം പ്രധാനമാ ണെന്നും പരമ്പരാഗത രീതികൾ അശാസ്‌ത്രീയവും നിലവാരമില്ലാത്തതും ആണെന്നുമുള്ള കൊളോ ണിയൽ കാഴ്‌ചപ്പാടിൽ അധിഷ്‌ഠിതമാണിത്‌ ഇക്കാര്യങ്ങളിലെല്ലാം സത്യം വളരെ അകലെയാണ്‌. കർണ്ണാടക പശ്ചിമഘട്ടത്തിലെ ബിലിഗിരി രംഗസ്വാമി ക്ഷേത്രവന്യജീവി സങ്കേതത്തെ സംബ ന്ധിച്ച പഠനത്തിൽ വ്യക്തമാകുന്നത്‌, "സോളിഗാസ്‌്‌' എന്ന ഗിരിവർങ്ങക്കാർക്ക്‌ പ്രാദേശിക പരി സ്ഥിതിയെ സംബന്ധിച്ച്‌ വ്യക്തമായ വിവരമുണ്ടെന്നാണ്‌.

അവകാശങ്ങൾ, പ്രാദേശിക വിജ്ഞാനം, സംസ്‌കാരം

ഗിരിജനങ്ങളേയും വനത്തിനേയും ബാധിച്ച നിരവധി നയവ്യതിയാനങ്ങൾക്ക്‌ ബിലിഗിരി വനങ്ങൾ വിധേയമായിട്ടുണ്ട്‌ 1975 ൽ വന്യമൃഗസങ്കേതം സ്ഥാപിതമായതോടെ സോളിഗാസി നെ അവരുടെ കൃഷിഭൂമിയിൽ നിന്ന്‌ കോളണികളിലേക്ക്‌ മാറ്റി പാർപ്പിച്ചു തുടർന്ന്‌ ഭൂവിനിയോഗ മാനേജ്‌മെന്റിൽ വലിയ മാറ്റങ്ങളുണ്ടായി സോളിഗാസിന്റെ കൃഷിരീതി സ്വയം സ്ഥലം മാറിമാറി കൃഷിചെയ്യുന്ന രീതിയിൽ നിന്ന്‌ ഒറ്റസ്ഥലത്തുതന്നെ കൃഷി ചെയ്യുന്ന രീതിയിലേക്ക്‌ മാറി നിര വധി പ്രയോജനങ്ങളുണ്ടായിരുന്ന സീസണിന്റെ ആദ്യഘട്ടത്തിലെ കാട്ടുതീയുടെ ഉപയോഗമുൾപ്പെടെ അവരുടെ വനമാനേജ്‌മെന്റ ്‌ രീതികൾ അപ്പാടെ പൊടുന്നനവെ ഇല്ലാതാക്കി മര ഇതര വനഉല്‌പ ന്നങ്ങൾ സമാഹരിക്കാൻ 2005 വരെ അനുവദിച്ചിരുന്നുവെങ്കിലും വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്‌തതോടെ അതും നിരോധിച്ചു വന ഉല്‌പന്നങ്ങളെ പൂർണ്ണമായി ആശ്രയിച്ചിരുന്ന സോളിഗാസിന്റെ നിത്യജീവിതത്തെതന്നെ ഇത്‌ സാരമായി ബാധിച്ചു വനഅവകാശനിയമം നില വിൽ വരുകയും സോളിഗാസ്‌ ക്ഷേമസംഘടനകൾ വ്യാപകമായ പ്രചാരണം നടത്തുകയും ചെയ്‌ത തിന്റെ ഫലമായി ഫലവർങ്ങങ്ങളും തേനും ശേഖരിക്കാൻ അനൗദ്യോഗികമായി വനം വകുപ്പ്‌ അവർക്ക്‌ അനുമതി നൽകി വന അവകാശ നിയമം സോളിഗാസിൽ ആത്മവിശ്വാസം വളർത്തുന്ന തിൽ വളരെയധികം വിജയിച്ചു വന ഉല്‌പന്നങ്ങളുടെ വിളവെടുക്കാനും ഭൂമി കൃഷി ചെയ്യാനും അവകാശം ലഭിച്ചതോടെ വന്യജീവിസങ്കേതത്തിലെ നിലനിൽപ്പ്‌ കൂടുതൽ സുരക്ഷിതമായതായി അവർ കരുതി.

കാട്ടുതീ തുടക്കത്തിൽ തന്നെ അമർച്ച ചെയ്‌തതുമൂലം ബിലിഗിരി രംഗസ്വാമിക്ഷേത്രമല മുഴുവൻ "ലാന്റാന' എന്ന പാഴ്‌ചെടി വളർന്നു പന്തലിച്ചു ഇത്‌ അവിടത്തെ വനം മാനേജ്‌മെന്റിന്റെ വലിയൊരു വീഴ്‌ചയാണ്‌ സോളിഗാസ്‌ അവരുടെ പാരമ്പര്യ രീതികളിലൂടെ തീയെ നിയന്ത്രിച്ചിരു ന്നതിനാൽ അടിക്കാടുകളിലെ പാഴ്‌ച്ചെടികൾ നശിക്കുകയും കിഴങ്ങുകളും മറ്റും സമൃദ്ധമായി വള രുകയും ചെയ്‌തിരുന്നു സീസണിന്റെ തുടക്കത്തിലുള്ള തീ പുറത്തുനിന്നുള്ള പാഴ്‌ചെടികൾ അവി ടേക്ക്‌ കടന്നുകയറി ആധിപത്യം സ്ഥാപിക്കുന്നതിനെ ഫലപ്രദമാക്കി നിയന്ത്രിച്ചിരുന്നു സോളിഗാ സിന്റെ അഭിപ്രായത്തിൽ "അംല' മരങ്ങളിൽ ചില പരാന്നഭോജികൾ പടർന്നുകയറി വൃക്ഷങ്ങൾ നശിക്കാനിടയായതും ഇതുകൊണ്ടുതന്നെ തീയും പാരസൈറ്റുകളും വൃക്ഷങ്ങൾ നശിക്കുന്നതും തമ്മിലുള്ള ബന്ധം സോളിഗാസ്‌ ഉയർത്തിക്കാട്ടി പരമ്പരാഗത രീതികൾ പൂർണ്ണമായി കൈവിട്ട തുമൂലം ഒഴിവാക്കാമായിരുന്ന പരിസ്ഥിതി പ്രശ്‌നങ്ങളാണ്‌ സൃഷ്‌ടിക്കപ്പെട്ടത്‌ വനങ്ങൾ കൈകാര്യം ചെയ്യാൻ പ്രാദേശിക സമൂഹത്തിനുള്ള കഴിവാണ്‌ ഇത്‌ വ്യക്തമാക്കുന്നത്‌ പ്രാദേശികമായ അറി വുകളുടെ രീതികളും വനം മാനേജ്‌മെന്റ ്‌ പ്ലാനിൽ ഉൾപ്പെടുത്താൻ വനം വകുപ്പ്‌ തയ്യാറായിരുന്നു എങ്കിൽ രംഗസ്വാമി ക്ഷേത്രമലയിലെ സ്ഥിതി ഇന്നത്തേതിൽ നിന്ന്‌ വളരെ വ്യത്യസ്‌തമാകുമായി രുന്നു വന അവകാശനിയമത്തിൽ ഗ്രാമസഭാ കമ്മിറ്റികൾക്ക്‌ നൽകുന്ന പ്രാധാന്യവും മാനേജ്‌മെന്റിൽ അവയ്‌ക്കുള്ള പങ്കും നൽകുന്ന അവകാശത്തിന്റെ അടിസ്ഥാനത്തിൽ സോളിഗാസിന്‌ വനത്തിന്റെ

............................................................................................................................................................................................................

199

"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/226&oldid=159309" എന്ന താളിൽനിന്ന് ശേഖരിച്ചത്