താൾ:Gadgil report.pdf/205

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011 ............................................................................................................................................................................................................ സോളിഗ, കാണി, മുളുവക്കുറുവർ, കാട്ടുനായക സമൂഹങ്ങൾ ഉദാഹരണം.

ഇവിടെ വളർത്തുന്ന പ്രാദേശിക ഇനങ്ങൾ ഇവിടത്തെ പ്രകൃതിയുമായും പരിസ്ഥിതിയു

മായും ഇണങ്ങിച്ചേരുന്നവയാണ്‌ സങ്കര ഇനങ്ങളെ വളർത്താൻ തുടങ്ങിയത്‌ ഇവിടത്തെ ഉല്‌പാദ നസംവിധാനത്തെ മുഴുവൻ സാരമായി ബാധിച്ചു മൃഗങ്ങളെ പരിപാലിക്കുകയും ചികിത്സിക്കു കയും ചെയ്യുന്നതു സംബന്ധിച്ച ഇവരുടെ പരമ്പരാഗത വിജ്ഞാനവും നഷ്‌ടപ്പെടാൻ തുടങ്ങി. സങ്കര ഇനങ്ങൾക്ക്‌ പകർച്ച വ്യാധികൾ പിടിപെടാനുള്ള സാഹചര്യം ഏറെയാണ്‌ തന്മൂലം കന്നു കാലിവളർത്തലിന്റെ ചെലവ്‌ കർഷകർക്ക്‌ വലിയ ഭാരമായി മാറി.

പശ്ചിമഘട്ടത്തിലെ മേച്ചിൽ പ്രശ്‌നങ്ങൾ

പശ്ചിമഘട്ടത്തിലെ പരമ്പരാഗത മൃഗവളർത്തൽ രീതി അനുസരിച്ച്‌ തദ്ദേശ കാലിക്കൂട്ടങ്ങൾ പൂർണ്ണമായും സമൂഹ-വന മേച്ചിൽ പുറങ്ങളെയാണ്‌ ആശ്രയിച്ചിരുന്നത്‌ കാലിവളർത്തുകാർ ഇപ്പോൾ നേരിടുന്ന പ്രധാന വെല്ലുവിളി പുൽമേടുകൾ തോട്ടങ്ങൾക്കും മറ്റ്‌ സർക്കാർ ആവശ്യങ്ങൾക്കുമായി വിട്ടുകൊടുക്കേണ്ടിവന്നതുമൂലം മേച്ചിൽപുറങ്ങളുടെ വിസ്‌തീർണ്ണം ഗണ്യമായി കുറഞ്ഞതാണ്‌ ജന സംഖ്യാവർധനവും വനമേച്ചിൽ പുറങ്ങളിൽ ഉണ്ടായ കുറവും ആടുകൾപോലെയുള്ള ചെറിയ മൃഗ ങ്ങളിലേക്ക്‌ തിരിയാൻ കർഷകരെ പ്രരിപ്പിച്ചു ആടുകൾ ഇവിടത്തെ പുല്ലുകളുടേയും മറ്റും കട കുറ്റി അറ്റംവരെ തിന്നുന്നതിനാൽ ഇത്‌ പ്രശ്‌നം കൂടുതൽ രൂക്ഷമാക്കി.

കാർഷികരംഗത്തുവന്ന ചില മാറ്റങ്ങൾ, ഉദാഹരണത്തിന്‌ ഭക്ഷ്യവിളകൾക്കു പകരം കൂടുതൽ നാണ്യവിളകൾ കൃഷി ചെയ്യാൻ തുടങ്ങിയത്‌ കാലിത്തീററ ഉല്‌പാദനത്തെ പ്രതികൂലമായി ബാധിച്ചു.

കളനാശിനികളും മറ്റു നാണ്യവിളകളിന്മേൽ അനിയന്ത്രിതമായി പ്രയോഗിച്ചതിനാൽ കാലി

ത്തീറ്റയ്‌ക്ക്‌ അനുയോജ്യമായ പല പുല്ലിനങ്ങളും നശിച്ചു.

തേയിലത്തോട്ടം മാനേജുമെന്റുകൾ തൊഴിലാളികളുടെ കാലി

കളെ തോട്ടം വക പുരയിടത്തിൽ

മേയാൻ അനുവദിക്കേണ്ടതില്ലെന്ന തീരുമാനം കാലി വളർത്തൽ ഒട്ടും ആകർഷകമല്ലാതാക്കി.

വനങ്ങളിൽ ആടുകളെ മേയാൻ വിടുന്നത്‌ കർശനമായി നിരോധിച്ചുകൊണ്ട്‌ തമിഴ്‌നാട്‌ വനം വകുപ്പ്‌ ഇറക്കിയ ഉത്തരവ്‌ വനസംരക്ഷണത്തെ അനുകൂലിച്ചാണെങ്കിലും ആടുവളർത്തലിന്‌ വലിയ വെല്ലുവിളിയായി ആടുവളർത്തലിനെ ആശ്രയിച്ച്‌ കഴിയുന്ന പ്രാദേശിക സമൂഹത്തെ രക്ഷിക്കാനായി മറ്റ്‌ മാർങ്ങങ്ങൾ കണ്ടെത്തേണ്ടതുണ്ട്‌. സ്ഥിതി മെച്ചപ്പെടുത്താനുള്ള ഉപാധികൾ

ലൈവ്‌സ്റ്റോക്ക്‌ വികസനത്തിനുള്ള സുസ്ഥിര തന്ത്രം

തദ്ദേശ ഇനം കാലികളുടെ പാൽ ഉല്‌പാദനം ലാഭകരമല്ലാത്തതിനാൽ ഇത്തരം കാലികളെ വളർത്താൻ തയ്യാറാകുന്ന കർഷകർക്ക്‌ ആവശ്യമായ പിൻബലം നൽകണം ഇവരുടെ ജൈവ ഉല്‌പ ന്നങ്ങൾക്ക്‌ ഒരു പ്രത്യേക വിലയധിഷ്‌ഠിത വിപണന സംവിധാനം ഏർപ്പെടുത്തുകയും തദ്ദേശ വർങ്ങ ങ്ങളെ സംരക്ഷിക്കാൻ തയ്യാറാകുന്നവർക്ക്‌ സാമ്പത്തിക സഹായം അനുവദിക്കുകയും വേണം അവ എത്രമാത്രം പരിസ്ഥിതി സമ്പന്നത ആ പ്രദേശത്തേയ്‌ക്ക്‌ തിരികെ കൊണ്ടുവരും എന്നതിനെ അടി സ്ഥാനപ്പെടുത്തി വേണം സാമ്പത്തിക സഹായം നിശ്ചയിക്കാൻ പ്രതികൂല കാർഷിക കാലാവസ്ഥയെ അതിജീവിക്കാൻ കഴിയുന്നവയെ മാത്രമേ, ഇതിലേക്ക്‌ പരിഗണിക്കാവൂ.

തദ്ദേശീയ ഇനങ്ങളുടെ സംരക്ഷണത്തിന്‌ കാലാവസ്ഥ വ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ വലിയ പ്രാധാന്യമുണ്ട്‌ സങ്കരഇനങ്ങളെ പരിപാലിക്കാൻ കർഷകർക്ക്‌ കഴിയുന്നില്ലെങ്കിൽ ഇവയെ നല്‌കി കർഷകരുടെയും കുടുംബാംഗങ്ങളുടെയും രക്തസമ്മർദ്ദം ഉയർത്താതിരിക്കുകാണ്‌ നല്ലത്‌. തദ്ദേശകാലികളുടെ നില മെച്ചപ്പെടുത്താനായി ഈ മേഖലയിൽ പ്രവർത്തിക്കുന്ന ഗ്രൂപ്പുകൾ പല തുണ്ട്‌ പശ്ചിമഘട്ടത്തിലെ മൃഗപരിപാലനത്തിൽ സുസ്ഥിരവികസനം ഉറപ്പുവരുത്താനായി ഈ ഗ്രൂപ്പു കളെ അംഗീകരിക്കുകയും പിന്തുണയ്‌ക്കുകയും വേണം.

മൃഗങ്ങൾക്കുള്ള പോഷകാഹാരം

സംരക്ഷിത മേഖലകൾക്ക്‌ പുറത്തുള്ള വനം മേച്ചിൽപുറങ്ങളും സമൂഹപുൽമേടുകളും പുന:സ്ഥാപിക്കാൻ ശ്രമിക്കണം ഉപയോഗിക്കാതെ കിടക്കുന്ന പൊതു സ്ഥലങ്ങൾ കാലിത്തീറ്റ വളർത്താ നായി ഉപയോഗിക്കണം തൊഴിലുറപ്പുപദ്ധതിയിൽ നിന്നോ അതുപോലെയുള്ള ഇപ്പോൾ നടന്നുവ

............................................................................................................................................................................................................

178

"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/205&oldid=159286" എന്ന താളിൽനിന്ന് ശേഖരിച്ചത്