താൾ:Gadgil report.pdf/206

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011 ............................................................................................................................................................................................................ രുന്ന മറ്റു പദ്ധതികളിൽ നിന്നോ ഉളള ജോലിക്കാരെ ഇതിനായി വിനിയോഗിക്കാം.

വിഭവങ്ങളുടെ അമിതചൂഷണം തടയാനും വിഭവങ്ങൾ പുനരുജ്ജീവിപ്പിക്കാനും വിവിധ സമൂ ഹങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാനും വില്ലേജ്‌ തലത്തിൽ മേച്ചിൽ പുറങ്ങൾ മാറിമാറി ഉപയോഗി ക്കുന്ന സംവിധാനവും മാനേജ്‌മെന്റും വികസിപ്പിച്ചെടുക്കണം.

കാലിത്തീറ്റ ആവശ്യങ്ങൾ ആസൂത്രണം ചെയ്യാൻ ഗ്രാമസമൂഹങ്ങളെ സഹായിക്കുകയും തീറ്റ പുൽകൃഷി മെച്ചപ്പെടുത്താൻ അനുയോജ്യമായ മാതൃകകൾ സ്വീകരിക്കാൻ അവരെ പ്രരിപ്പിക്കുകയും ചെയ്യുക തീറ്റ വസ്‌തുക്കളായി ഉപയോഗിക്കുന്ന മരങ്ങൾ, പുല്ലുകൾ, കുറ്റിച്ചെടികൾ എന്നിവയെ പ്രാധാന്യം നൽകി സംരക്ഷിക്കുക.

ക്ഷാമകാലത്തേക്കുവേണ്ടി തീറ്റ വസ്‌തുക്കൾ പ്രത്യേകിച്ച്‌ പുല്ലുകൾ സ്റ്റോക്കുചെയ്യാനുള്ള മെച്ച

പ്പെട്ട സംവിധാനങ്ങൾ പ്രാത്സാഹിപ്പിക്കുക

ആടുവളർത്തൽ പദ്ധതികൾ പ്രാദേശിക മേച്ചിൽസ്ഥലങ്ങൾ കണ്ടെത്തണം വനമേഖലയെ ആശ്രയിക്കാൻ പാടില്ല ഇത്തരം പദ്ധതികളുടെ ഒരു പ്രധാനഭാഗമായിരിക്കണം തീറ്റപുൽകൃഷി പരി സ്ഥിതി വളരെ ദുർബലവും ആടുവളർത്തൽ ജീവിതമാർങ്ങമായിട്ടുള്ള ഇടങ്ങളിൽ ആട്ടിൻകൂടുകളിൽ ആടുകളെ വളർത്തുന്നത്‌ പ്രാത്സാഹിപ്പിക്കണം.

നെൽവയലുകളിൽ ഒരു രണ്ടാം വിള എന്ന നിലയിൽ തീറ്റപുൽകൃഷി ചെയ്യാം.

റോഡുകളുടെ വശങ്ങളിലുള്ള നാണ്യവിളകൾക്ക്‌ കീടനാശിനികളും കളനാശിനികളും പ്രയോ ഗിക്കുന്നത്‌ നിരോധിക്കണം കാരണം കളകളായി മുദ്രകുത്തപ്പെട്ടിട്ടുള്ള പല സസ്യങ്ങളും നല്ലകാലി ത്തീറ്റകളാണ്‌ മാത്രവുമല്ല കന്നുകാലികൾ പൊതുവേ മേയുന്നത്‌ റോഡുവക്കിലാണ്‌.

വനം സംരക്ഷണത്തിന്റെ പേരിൽ കാലികളുടെ മേച്ചിലിൽ നിയന്ത്രണം ഏർപ്പെടുത്തുമ്പോഴും പ്രാദേശികസമൂഹത്തിന്റെ പാരമ്പര്യസംസ്‌കാരത്തിനും ജീവിത രീതിക്കും കോട്ടം തട്ടാതെ നോക്കു കയും വനസസ്യങ്ങളുടെ പുനരുദ്ധാരണത്തെ സംരക്ഷിക്കുകയും വേണം.

വാണിജ്യാടിസ്ഥാനത്തിലുള്ള ക്ഷീരോൽപാദനം

മൃഗപരിപാലന പ്രവർത്തനങ്ങൾ സുസ്ഥിരതയ്‌ക്കുവേണ്ടി മറ്റ്‌ കാർഷിക പ്രവർത്തനങ്ങളുമായി സംയോജിപ്പിക്കണം ആകയാൽ മൃഗപരിപാലന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുമ്പോൾ അനു ബന്ധമേഖലകളെക്കൂടി ഉൾപ്പെടുത്തിയിട്ടുള്ള ഒരു സംയോജിത സമീപനമാണ്‌ സ്വീകരിക്കേണ്ടത്‌.

പശ്ചിമഘട്ടത്തിന്‌ പൂർണ്ണമായും ജൈവാധിഷ്‌ഠിതമായ കൃഷിരീതിയാണ്‌ ശുപാർശ ചെയ്യുന്ന തെന്നതിനാൽ മൃഗപരിപാലനത്തിന്‌ മുഖ്യമായൊരു പങ്ക്‌ വഹിക്കാനുണ്ട്‌ അനിയന്ത്രിത ചൂഷണ ത്തിന്‌ വിധേയമായിട്ടുള്ള ഭൂമിയുടെ പുനരുജ്ജീവനത്തിനും വൻതോതിൽ ജൈവവസ്‌തുക്കൾ ആവശ്യമാണ്‌ ഇതിനുള്ള സുസ്ഥിരമായ ഏക സ്രാത ്‌ കാലിവളർത്തലാണ്‌.

ക്ഷീരോത്‌പാദനം രണ്ടു പ്രധാന മേഖല ആയതിനാൽ മൃഗസംരക്ഷണസൗകര്യങ്ങൾ, മൃഗആ രോഗ്യ നിരീക്ഷണസംവിധാനം, കാലിത്തീറ്റ സബ്‌സിഡി തുടങ്ങിയ സഹായങ്ങൾ തൊഴുത്തുക ളിൽ വളർത്തുന്ന കാലികൾക്ക്‌ നൽകണം നല്ല തൊഴുത്തുകളും ശാസ്‌ത്രീയ പരിപാലനസംവിധാന ങ്ങളും കർഷകർക്ക്‌ ലഭ്യമാക്കണം.

വൻകിട ക്ഷീരോൽപാദക യൂണിറ്റുകൾക്കുപകരം മൂന്ന്‌ നാല്‌ കന്നുകാലികളുള്ള മിനിയൂണിറ്റു കളെ പ്രാത്സാഹിപ്പിക്കണം പ്രത്യേകിച്ചും വനിതളുടെ സ്വയം സഹായഗ്രൂപ്പുകൾ നടത്തുന്ന യൂണി റ്റുകളെ.

നെല്ല്‌, ധാന്യങ്ങൾ മറ്റ്‌ ഭക്ഷ്യവിളകൾ എന്നിവ കൃഷി ചെയ്യുന്ന ഒരു സംയോജിത സമീപനം സ്വീകരിക്കാൻ കർഷകകുടുംബങ്ങൾക്ക്‌ പോഷകാഹാര സുരക്ഷിതത്വം ഉറപ്പുവരുത്തുതന്നതിനു പുറമേ തൊഴുത്തുകളിൽ വളർത്തുന്ന കാലികൾക്ക്‌ ആവശ്യം പോലെ കാലിത്തീറ്റയും ലഭ്യമാക്കും ആകയാ ലിത്‌ പ്രാത്സാഹിപ്പിക്കുകയും സാമ്പത്തിക സഹായം നൽകുകയും വേണം.

പശ്ചിമഘട്ട മേഖലയിൽ രണ്ട്‌ കറവമാടുകളെങ്കിലുമുള്ള ഓരോ വീടിനും ബയോഗ്യാസ്‌ പ്ലാന്റ ്‌ സ്ഥാപിക്കാനായി സാമ്പത്തിക സഹായം നൽകണം ഇത്‌ അവരുടെ ജീവിതനിലവാരം ഉയർത്താനും വിറകിനെ ആശ്രയിക്കുന്നത്‌ ഒരു പരിധിവരെ കുറയ്‌ക്കാനും സഹായിക്കും മാത്രവുമല്ല ബയോ ഗ്യാസ്‌ പ്ലാന്റിൽ നിന്നുള്ള അവശിഷ്‌ടം വളമായും ഉപയോഗിക്കാം ഇതൊരു വില്ലേജ്‌ തലത്തിലാ യാൽ വലിയ ബയോഗ്യാസ്‌ പ്ലാന്റുകൾ പ്രവർത്തിപ്പിക്കാൻ സാധിക്കും.

............................................................................................................................................................................................................

179

"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/206&oldid=159287" എന്ന താളിൽനിന്ന് ശേഖരിച്ചത്