താൾ:Gadgil report.pdf/192

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011 ............................................................................................................................................................................................................ ങ്ങളിലായി നിവസിക്കുന്ന ഉദ്ദേശം 245 ദശലക്ഷത്തോളം ആളുകൾ അവരുടെ വ്യത്യസ്‌ത ജലവിനി യോഗങ്ങൾക്കുവേണ്ടി ഈ നദികളെ നേരിട്ടാശ്രയിക്കുന്നു ഭൂമിശാസ്‌ത്രപരമായി, പശ്ചിമഘട്ടത്തിൽനി ന്നുൽഭവിക്കുന്ന നദികളുടെ മൊത്തം വൃഷ്‌ടിപ്രദേശം ഇന്ത്യയുടെ ഒട്ടാകെയുള്ള വിസ്‌തൃതിയുടെ 40 ശതമാനത്തോളമാണ്‌ പടിഞ്ഞാറോട്ടൊഴുകുന്ന ചെറുനദികളുടെ തടപ്രദേശം പശ്ചിമഘട്ടത്തിന്റെ കുത്തനെയുള്ള പടിഞ്ഞാറൻ ചരിവുകളിലായിട്ടാണ്‌ സ്ഥിതിചെയ്യുന്നത്‌, നദീതടങ്ങളുടെ 1/3 ഭാഗവും പശ്ചിമഘട്ട മേഖലകൾക്കുള്ളിൽ തന്നെയാണ്‌ പശ്ചിമഘട്ടം വിട്ടുകഴിഞ്ഞാൽ പിന്നെ താഴ്‌വരകളിലൂ ടെയും ഇടനാടുകളിലൂടെയും കൃഷിഭൂമികളിലൂടെയും ഒഴുകിയാണിവ സമുദ്രത്തിൽ പതിക്കുന്നത്‌. ഈ നദികൾ കൊണ്ടുവരുന്ന എക്കലും ചളിയും ഉപയോഗപ്പെടുത്തിയാണ്‌ തീര-ദേശ-ഓരുജല മത്സ്യബന്ധനം നിലനിന്നുപോരുന്നത്‌.

ഹ്മസമുദ്രം പർവതത്തിൽ നിന്നാരംഭിക്കുന്നു, തീരദേശത്തിന്റെ ഫലഭൂയിഷ്‌ഠത നദികളിലെ സമ്പ ത്തിനനുസരിച്ച്‌” എന്നിത്യാദിയുള്ള വായ്‌മൊഴികൾ തീരദേശങ്ങളിലെ മത്സ്യബന്ധനം നടത്തി ജീവി ക്കുന്നവർക്കിടയിൽ ഉള്ളത്‌ ഈ ഘട്ടത്തിൽ സ്‌മരണീയമാണ്‌.

തുറന്ന കിണറുകളും, ജലധാരകളുമാണ്‌ ജലസേചനം, കുടിവെള്ളം തുടങ്ങിയ ആവശ്യങ്ങൾക്കു വേണ്ടി പശ്ചിമഘട്ടമേഖലയിൽ വ്യാപകമായി ഉപയോഗിക്കുന്ന മറ്റ്‌ ജലസ്രാത ുകൾ ചിലയിടങ്ങ ലിൽ മഴവെള്ളകൊയ്‌ത്തും നിലവിലുണ്ട്‌ സിഗൂർ പീഠഭൂമിയിൽ ആദിവാസികൾക്കും ദളിത്‌ വിഭാഗ ങ്ങൾക്കും വേണ്ടിയുള്ള ധാരാളം കുടിവെള്ള പദ്ധതികൾ മോയാർ നദിയെ ആശ്രയിച്ച്‌ പ്രവർത്തന മാരംഭിച്ചിട്ടുണ്ട്‌ ഭൂഗർഭജലവിതാനം താണതും വ്യത്യസ്‌തമായ ജലസേചന പദ്ധതികൾ നിലവിൽവ ന്നതും മൂലം അടുത്ത കാലത്തായി കുഴൽകിണറുകളും വ്യാപകമായിട്ടുണ്ട്‌ കേരളത്തെ സംബന്ധി ച്ചിടത്തോളം ഭൂഗർഭജലത്തിന്റെ അളവ്‌ മറ്റ്‌ സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ കുറവാണ്‌ ആഴം കുറഞ്ഞ കിണറുകളാണ്‌ ശുദ്ധജലാവശ്യത്തിനു വേണ്ടി സംസ്ഥാനത്ത്‌ കൂടുതൽ ഉപയോഗിക്കുന്നത്‌ കഴിഞ്ഞ ഏതാനും വർഷങ്ങളായി ഭൂഗർഭജലവിതാനം ഭയാനകമാംവിധം താഴ്‌ന്നുകൊണ്ടിരിക്കയാണ്‌ നീരു റവകളുടെ ശോഷണത്തെയാണ്‌ ഇത്‌ സൂചിപ്പിക്കുന്നത്‌.

പശ്ചിമഘട്ടസംസ്ഥാനങ്ങളിൽ കുടിവെള്ളം, ഊർജോൽപാദനം, ജലസേചനം, വ്യവസായം തുട ങ്ങിയവയ്‌ക്കുവേണ്ടിയുള്ള ജല ആവശ്യകത ഉയർന്നുകൊണ്ടേയിരിക്കുകയാണ്‌ വികസിച്ചുകൊണ്ടി രിക്കുന്ന നഗരങ്ങൾക്കും വ്യവസായങ്ങൾക്കും വേണ്ടി ജലസേചനാവശ്യങ്ങൾക്കുള്ള ഡാമുകളിൽനിന്ന്‌ കൂടുതൽ കൂടുതൽ വെള്ളം തിരിച്ചുവിട്ടുകൊണ്ടിരിക്കയാണ്‌ ശിരുവാണി, കബനി, പീച്ചി, മലമ്പുഴ എന്നീ അണക്കെട്ടുകളലിലെ ജലസേചനാവശ്യത്തിനുള്ള ജലം യഥാക്രമം കോയമ്പത്തൂർ, ബാംഗ്‌ളൂർ -മൈസൂർ, തൃപ്പൂർ, പാലക്കാട്‌ ജില്ലകളിലെ കുടിവെള്ളാവശ്യത്തിനും ജലസേചനാവശ്യത്തിനും തിരി ച്ചുവിട്ടുകൊണ്ടിരിക്കുന്നു മും നെഗരത്തിന്റേയും അതിന്റെ പ്രാന്തപ്രദേശങ്ങളുടേയും നാൾക്കു നാൾ വർധിച്ചുവരുന്ന ജലവിനിയോഗം മൂലം മഹാരാഷ്‌ട്ര സംസ്ഥാനത്ത്‌ പശ്ചിമഘട്ടമേഖലയിൽ പുതിയ അണക്കെട്ടുകൾ ആസൂത്രണം ചെയ്‌തുകൊണ്ടിരിക്കുന്നു അവയിൽ ചിലത്‌ നിർമാണത്തിന്റെ വിവിധ ഘട്ടങ്ങളിലുമാണ്‌ പിഞ്ഞാൾ, ഷായി, ഗാർഗി, കാലു, വൈതണി എന്നീ അണക്കെട്ടുകൾ അടുത്ത കാലത്ത്‌ നിർമിക്കപ്പെട്ടവയാണ്‌.

നീർച്ചാലുകൾക്ക്‌ കുറുകെ തടയണ പണിത്‌ കുടിവെള്ളാവശ്യങ്ങൾക്കും ജലസേചനത്തിനും വേണ്ടി ഉപയോഗിക്കുന്ന പതിവ്‌ കാലാകാലങ്ങളായി നദിയുടെ ഉയർന്ന വൃഷ്‌ടിപ്രദേശങ്ങളോട ടുത്ത്‌ സ്ഥിതിചെയ്യുന്ന തേയില, കാപ്പിതോട്ടങ്ങളിൽ പതിവാണ്‌ ഇതുമൂലം നീരൊഴുക്ക്‌ അതിന്റെ തുടക്കത്തിൽതന്നെ തട പ്പെടാനിടയാവുന്നു വിനോദസഞ്ചാരമേഖലയിലെ ആസൂത്രണരാഹിത്യവും തത്വദീക്ഷയില്ലായ്‌മയുമാണ്‌ വൻതോതിലുള്ള ജലചൂഷണത്തിലേക്ക്‌ നയിക്കുന്ന മറ്റൊരു ഘടകം. ബ്രിട്ടീഷുകാരുടെ കാലംതൊട്ടേ കാവേരി നദിയുടെ കൈവരികൾക്കു കുറുകേ പണിതിരിക്കുന്ന ജല സംഭരണികളേയാണ്‌ ഊട്ടിയിലെ വിനോദസഞ്ചാര മേഖല ആശ്രയിച്ചുകൊണ്ടിരിക്കുന്നത്‌.

കൃഷ്‌ണ, കാവേരി എന്നീ നദികളിലെ ഉപരിജലവും, ഭൂഗർഭജലവും ഒരുപോലെ ഊറ്റിക്കൊ ണ്ടിരിക്കുന്നു കനത്ത ജലചൂഷണം മൂലം സമുദ്രത്തിൽ പതിക്കുന്നതുവരെ നീരൊഴുക്ക്‌ നിലനിർത്താൻ ഈ നദികൾ ഏറെ ക്ലേശിക്കുന്നുവെന്നത്‌ ഒരു വസ്‌തുതയാണ്‌ നദീതട ശോഷണം മൂലം ഡെൽറ്റാ പ്രദേശങ്ങളിലെ മത്സ്യബന്ധനം, കൃഷി, ഉപജീവനം, ആവാസ മേഖല എന്നിവയെല്ലാം തന്നെ പ്രതി കൂല പ്രത്യാഘാതങ്ങൾ ഏറ്റുവാങ്ങിക്കൊണ്ടിരിക്കയാണ്‌ 2001-2004 ലെ വരൾച്ചാവർഷങ്ങളിൽ കൃഷ്‌ണാ നദിയിലെ പ്രവാഹം ഏതാണ്ട്‌ നിലച്ച മട്ടായി പടിഞ്ഞാറോട്ടൊഴുകുന്ന നദിയുടെ കാര്യത്തിലാ വട്ടെ താഴെക്കുള്ള ഒഴുക്ക്‌ ദുർബലമായതുമൂലം ഇടനാടുകൾപോലും ഓരുവെള്ളക്കയറ്റത്തിന്റെ ഭീഷ ണിയിലാണ്‌ കടുത്ത വേനൽ മാസങ്ങളിൽ ഓരുവെള്ളക്കയറ്റം മൂലം കുടിവെള്ളത്തിൽ ഉപ്പുകയറു

............................................................................................................................................................................................................

165

"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/192&oldid=159271" എന്ന താളിൽനിന്ന് ശേഖരിച്ചത്