താൾ:Gadgil report.pdf/193

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011 ............................................................................................................................................................................................................ ന്നതും കൃഷിനാശവും കേരളത്തിൽ റിപ്പോർട്ട്‌ ചെയ്യപ്പെടാറുണ്ട്‌ ഗോവയിൽ കനത്ത ഖനനത്തിന്റെ ഫലമായി ഉപരിജലവിതാനവും ഭൂഗർഭജലവിതാനവും ഒരുപോലെ പ്രതികൂലമായി ബാധിക്കപ്പെ ട്ടുകൊണ്ടിരിക്കുന്നു താഴോട്ടുള്ള പ്രവാഹം ദുർബലമാകുകമൂലം നദിയുടെ കീഴ്‌ പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക്‌ ആവശ്യത്തിന്‌ ജലം ലഭിക്കുന്നില്ലെന്ന്‌ മാത്രമല്ല ജലത്തിന്റെ ഗുണനിലവാരവും മോശമായിക്കൊണ്ടിരിക്കയാണ്‌ ഖനിയിൽനിന്നും പുറന്തള്ളപ്പെടുന്ന വസ്‌തുക്കൾ നദികളേയും അരുവികളേയും മലിനീകരിക്കുന്നു ഖനനവുമായി ബന്ധപ്പെട്ട മലിനീകരണത്തിന്‌ ഒരു ഉത്തമ ഉദാ ഹരണമാണ്‌ കുദ്രിമുഖ്‌ ഖനനപ്രശ്‌നം.

പശ്ചിമഘട്ട പർവതനിരകൾക്ക്‌ മനുഷ്യ ഇടപെടലുകളുടെ ഒരു നീണ്ട ചരിത്രമുണ്ട്‌ ഇത്തരം ഇടപെടലുകളുടെ ഫലമായി നേരിട്ടും അല്ലാതെയുള്ള പ്രത്യാഘാതങ്ങളാണ്‌ ഈ മേഖലയിലെ ജലസ്രാത ുകൾ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നത്‌.

പശ്ചിമഘട്ടങ്ങളിലെ ജലസ്രാത ുകളിന്മേലും അവയുടെ പരിപാലനം സംബന്ധിച്ചും ഉണ്ടായ ചില ഇടപെടലുകളും പ്രഖ്യാപനങ്ങളും നീണ്ടുനിൽക്കുന്ന പ്രത്യാഘാതങ്ങൾതന്നെ ഉണ്ടാക്കിയി ട്ടുണ്ട്‌ അതിൽ ചിലത്‌ ചുരുക്കത്തിൽ താഴെ പറയുന്നു. ഉത്‌കണ്‌ഠാജനകമായ പ്രശ്‌നങ്ങൾ നദികളുടെ വൃഷ്‌ടിപ്രദേശങ്ങളിലെ വനനശീകരണം

വനനശീകരണത്തിന്റെ നീണ്ട ചരിത്രമുണ്ട്‌ പശ്ചിമഘട്ട മേഖലകൾക്ക്‌ തടിവ്യവസായം, നദീ തടപദ്ധതികൾ, തോട്ടങ്ങൾ എന്നിവയ്‌ക്കുവേണ്ടി നദികളുടെ ഉയർന്ന വൃഷ്‌ടിപ്രദേശങ്ങളിലുള്ള വന ങ്ങൾ വ്യാപകമായി നശിപ്പിച്ചുകൊണ്ടിരിക്കുന്നു നദികൾക്ക്‌ ജലവും ഉറവും നൽകുന്ന ചെറു നീർച്ചാ ലുകൾ തൻമൂലം ശോഷിക്കപ്പെടുകയോ നിലയ്‌ക്കുകയോ ചെയ്യാനിടയാവുന്നു വനനശീകരണത്തിന്റെ ഫലമായി കാലവർഷം കഴിഞ്ഞാലുടനെ ചെറു നീർച്ചാലുകൾ ഉണങ്ങിവരണ്ടുപോകുവാനും തൻമൂലം വ്യാപകമായ ഉണക്കുണ്ടാകുവാനും ഉള്ള പ്രവണത അടുത്തകാലത്തായി വളരെ പ്രകടമാണ്‌ നദിക ളിലെ പ്രവാഹത്തിന്റെ ശക്തി അതിയായി കുറയുന്നതിനും വൃഷ്‌ടിപ്രദേശങ്ങളിലെ വനനശീകരണം കാരണമാകുന്നു.

പശ്ചിമഘട്ട പ്രദേശങ്ങളിലെ നദീപരിപാലനം

പശ്ചിമഘട്ടങ്ങളിലെ ഒട്ടുമിക്ക നദികളും ഒന്നുകിൽ അണകെട്ടി വെള്ളം തടഞ്ഞുനിർത്തപ്പെട്ടവ യോ, അല്ലെങ്കിൽ അവയിലെ ജലം മറ്റാവശ്യങ്ങൾക്കുവേണ്ടി തിരിച്ചുവിടപ്പെട്ടിട്ടുള്ളവയോ ആണ്‌. ചില നദികളുടെ ഉയർന്ന പ്രദേശത്ത്‌ വൈദ്യുതഉൽപാദനത്തിന്‌ വേണ്ടിയും താഴ്‌ന്ന പ്രദേശത്ത്‌ ജലസേചനത്തിന്‌ വേണ്ടിയും അണകൾ നിർമിക്കുന്നു ഉദാഹരണത്തിന്‌, കാവേരിയുടെ കിഴക്കോ ട്ടൊഴുകുന്ന കൈവഴികളായ ഭവാനി, കബനി, മോയാർ എന്നിവയും കൃഷ്‌ണ നദിയുടെ കൈവഴിക ളായ ബീമ, തുംഗ, ഭദ്ര എന്നിവയും അണക്കെട്ടോടുകൂടിയവയാണ്‌ പടിഞ്ഞാറോട്ടൊഴുകുന്ന നദി കളായ ശരാവതി, പെരിയാർ എന്നീ നദികളിൽ ഒന്നിലേറെ സ്ഥലങ്ങളിൽ അണകെട്ടിയിരിക്കുന്നു.

കേരളവും തമിഴ്‌നാടും കക്ഷികളായ മുല്ലപ്പെരിയാർ, പറമ്പിക്കുളം അണക്കെട്ടുകളിലെ ജലം പൂർണമായും തിരിച്ചുവിട്ടിരിക്കയാണ്‌ എല്ലാ പ്രകൃതിനിയമങ്ങളെയും ലംഘിച്ചുകൊണ്ട്‌ പടി ഞ്ഞാറോട്ടൊഴുകുന്ന നദികളെ കിഴക്കോട്ട്‌ തിരിച്ചുവിടുകയാണ്‌ ചെയ്യുന്നത്‌.

അണക്കെട്ടുകൾ നദീജല പ്രവാഹത്തെ മാറ്റിമറിക്കുന്നു എന്നതിൽ തർക്കമില്ല താഴേക്ക്‌ ഒഴു കുന്ന വെള്ളത്തിന്റെ അളവ്‌, പ്രവാഹവേഗം, നിശ്ചിത സമയത്തിനുള്ളിൽ ഒഴുകിപ്പോകുന്ന വെള്ള ത്തിന്റെ അളവ്‌, ജലവിതാനനിയന്ത്രണം, നദിപ്രവാഹത്തിന്‌ സ്വാഭാവികമായി ഉണ്ടാകുന്ന ഉയർച്ച- താഴ്‌ചകൾ എന്നിവയെ കനത്ത രീതിയിൽ മാറ്റിമറിക്കാൻ അണക്കെട്ടുകൾക്ക്‌ കഴിയും പടിഞ്ഞാ റോട്ട്‌ ഒഴുകുന്ന നദികളിൽ അണക്കെട്ടുകൾ നിർമിച്ചിട്ടുള്ളവയിൽ, അണക്കെട്ടുകൾക്ക്‌ താഴെയായി പ്രവാഹവേഗതയിൽ കനത്ത വ്യതിയാനം ദിനംപ്രതി സംഭവിക്കാറുണ്ട്‌ അണക്കെട്ടുകളിൽ സമൃദ്ധ മായി ജലമുള്ളപ്പോഴും (ുലമസ ുലൃശീറ ജലവിതാനം വളരെ താഴ്‌ന്നിരിക്കുന്ന അവസരങ്ങളിലുമാണ്‌ ഇത്തരം വ്യതിയാനങ്ങൾ ഉണ്ടാകാറുള്ളത്‌ കുടിവെള്ള പദ്ധതികളും, ചെറുതും വലുതുമായ ജലസേ ചനപദ്ധതികളും മാത്രമല്ല ജലത്തിലെ ആവാസവ്യവസ്ഥയും നദിയോടനുബന്ധിച്ച മറ്റ്‌ മേഖലകളും ഇതിന്റെ ആഘാതമേറ്റുവാങ്ങാറുണ്ട്‌ അണക്കെട്ടിന്റെ പ്രവർത്തനങ്ങളും തൻമൂലമുണ്ടാകുന്ന പ്രത്യാ ഘാതങ്ങളും, പ്രത്യേകിച്ച്‌ നദിയുടെ കീഴ്‌പ്രദേശങ്ങളിൽ, ബന്ധപ്പെടുത്തികൊണ്ടുള്ള പഠനങ്ങൾ വളരെ കുറവാണ്‌ അതുകൊണ്ട്‌ തന്നെ തൻമൂലമുണ്ടാകുന്ന പ്രശ്‌നങ്ങൾ ലഘൂകരിക്കാനുള്ള നടപ ടികളും വേണ്ടത്രയില്ല.

............................................................................................................................................................................................................

166

"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/193&oldid=159272" എന്ന താളിൽനിന്ന് ശേഖരിച്ചത്