താൾ:Gadgil report.pdf/191

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011 ............................................................................................................................................................................................................ ക്കേഷ്യ സ്‌പീഷീസ്‌ യൂക്കാലിപ്‌റ്റസ്‌ (യൂക്കാലിപ്പ്‌റ്റസ്‌ സ്‌പീഷീസ്‌ എന്നീ ഇനങ്ങൾ നട്ടുപിടിപ്പിച്ചി ട്ടുണ്ട്‌ ഇത്തരം സസ്യങ്ങൾ പ്രകാശ സംട്ടേഷണത്തിലെ ഇ3 പാത്ത്‌ വെ എന്ന സംവിധാനമുപയോ ഗിച്ച്‌ അന്തരിക്ഷം കാർബൺ ഡൈ ഓക്‌സൈഡ്‌ വൻതോതിൽ ആഗിരണം ചെയ്യുന്നതിന്റെ ഫല മായി ഉയർന്ന വളർച്ചാനിരക്ക്‌ പ്രദർശിപ്പിക്കുന്നു അന്തരിക്ഷ ഊഷ്‌മാവിനോട്‌ ഹിതം പുലർത്തുന്ന അക്കേഷ്യ സസ്യങ്ങളെ സംബന്ധിച്ചിടത്തോളം ഉയരുന്ന ഊഷ്‌മാവ്‌, ചോലക്കാടുകളെ അതിക്രമിച്ച്‌ അക്കേഷ്യാവനങ്ങൾ വ്യാപകമാകുന്നതിനും കാരണമാകുന്നു തന്നെയുമല്ല, പൊതുവെ മൂടൽമഞ്ഞ്‌ കുറഞ്ഞ്‌ വരുന്ന സാഹചര്യത്തിൽ തണുപ്പ്‌ കൂടിയ പ്രദേശങ്ങളിൽ വളരുന്ന പുൽമേടുകളിലേക്കും ഇവ വ്യാപിക്കുന്നു ഇപ്രകാരം സ്വാഭാവിക വനമേഖലകളും പുൽപ്രദേശങ്ങളും വൈദേശിക സസ്യാ ധിപത്യത്തിൻ കീഴിലമരുന്നതിന്‌ വ്യക്തമായ സൂചനകളുണ്ടുതാനും സ്‌കോച്ച്‌ ബ്രൂം (ഇ്യശേ രെീ ുമൃശൗ പോലുള്ള വിദേശ ഇനം സസ്യങ്ങളും അടുത്ത കാലത്തായി നീലഗിരി കുന്നുകളിൽ വ്യാപ കമാകുന്നതായി കണ്ടെത്തിയിട്ടുണ്ട്‌ സ്വാഭാവിക പുൽമേടുകൾക്ക്‌ സംഭവിക്കുന്ന വ്യതിയാനം തദ്‌സ്ഥല പ്രതിപത്തിയുള്ള വരയാട്‌, നീലഗിരി പപ്പിറ്റ്‌ തുടങ്ങിയ ജന്തുവർഗങ്ങളുടെ നിലനിൽപ്പിനാണ്‌ ഭീഷണി ഉയർത്തുക.

അടുത്ത വിഭാഗത്തിൽ പശ്ചിമഘട്ടത്തെ ബാധിക്കുന്ന ചില പ്രധാന മേഖലകളെ അവലോ കനം ചെയ്യുകയും വികസനപ്രവർത്തനങ്ങളെന്ന പേരിൽ തൽപ്രദേശങ്ങളിൽ നടന്നുവരുന്ന പരി സ്ഥിതി ഹത്യകളെ നിയന്ത്രണത്തിൽ കൊണ്ടുവരുവാനുള്ള ശുപാർശകൾ മുന്നോട്ടുവയ്‌ക്കുകയു മാണ്‌ പശ്ചിമഘട്ട ആവാസവ്യവസ്ഥാ വിദഗ്‌ധ സമിതി. 2 മേഖലാതലത്തിലുള്ള ശുപാർശകൾ

പശ്ചിമഘട്ട പ്രദേശങ്ങളുടെ പരിസ്ഥിതിവിലോലത, വികസനപ്രവർത്തനങ്ങൾ മൂലം ഉണ്ടാകാ വുന്ന പാരിസ്ഥിതിക ആഘാതങ്ങൾ എന്നിവയ്‌ക്ക്‌ അനുസൃതമായ ഒരു ബഹുതല സമീപനമാണ്‌, ഈ പ്രദേശത്തെ വികസനപ്രവർത്തനങ്ങളെ സംബന്ധിച്ചിടത്തോളം പശ്ചിമഘട്ട ആവാസവ്യവസ്ഥാ വിദഗ്‌ധസമിതി കൈക്കൊണ്ടിട്ടുള്ളത്‌.

സമിതിയുടെ ശുപാർശപ്രകാരം പശ്ചിമഘട്ടപ്രദേശങ്ങളെ പല മേഖലകളായി തിരിച്ചിരിക്കു ന്നു പരിസ്ഥിതി വിലോലത ഏറ്റവും കൂടുതലുള്ള മേഖലകൾ (ഋടദ 1), ഉയർന്ന പരിസ്ഥിതി വിലോ ലതയുള്ള മേഖലകൾ (ഋടദ 2), മിത പരിസ്ഥിതി വിലോലതാമേഖലകൾ (ഋടദ 3 ഗ്രാമങ്ങളുടെ കൂടെ പങ്കാളിത്തത്തോടുകൂടിയുള്ള വികസനപ്രവർത്തനങ്ങളായിരിക്കണം ഈ പ്രദേശങ്ങളിൽ നടത്തേ ണ്ടതെന്ന്‌ സമിതി ശുപാർശചെയ്യുന്നു എന്നു വരികിലും, ഒരു തുടക്കമെന്ന നിലയിൽ റിപ്പോർടിന്റെ ഒന്നാം ഭാഗത്തിലെ 6-ാമത്തെ പട്ടികയിൽ വിപുലമായ നിർദേശങ്ങൾ നൽകിയിരിക്കുന്നു വിവിധ മേഖലകൾക്കുവേണ്ടി തയ്യാറാക്കപ്പെട്ട ഈ നിർദേശങ്ങൾ സാധാരണ പൗരന്മാർ, സാമൂഹ്യസംഘ ടനകൾ, അതാതുമേഖലയിലെ വിദഗ്‌ധൻമാർ, ഔദ്യോഗികവൃന്ദങ്ങൾ എന്നിവരോടുള്ള വിപുല മായ ചർച്ചകൾക്കുശേഷം തയ്യാറാക്കിയവയാണ്‌ തുടർന്നു വരുന്ന ഉപവിഭാഗത്തിൽ, പശ്ചിമഘട്ട ത്തിലെ സുപ്രധാനമേഖലകളും അവ സംബന്ധിച്ച പരിഗണനാവിഷയങ്ങൾ എടുത്തുകാണിച്ചുകൊണ്ട്‌ അവയ്‌ക്കുള്ള നിർദേശങ്ങളും അടങ്ങിയിരിക്കുന്നു പശ്ചിമഘട്ട ആവാസമേഖലാ അതോറിട്ടിയുടെ പങ്കും ഇവിടെ ചർച്ചചെയ്യപ്പെട്ടിരിക്കുന്നു. 2.1 ജലവിനിയോഗം

പശ്ചിമഘട്ടമേഖലയിലെ ജലപരിപാലനപ്രവർത്തനങ്ങൾ തൽപ്രദേശങ്ങളിലെ നദികളുടെ ഒഴുക്ക്‌ മെച്ചപ്പെടുത്തുക, വൃഷ്‌ടി പ്രദേശങ്ങളെ മികച്ച രീതിയിൽ സംരക്ഷിക്കുക എന്നിവയുമായി അഭേദ്യ മാംവണ്ണം ബന്ധപ്പെട്ടിരിക്കുന്നു.

ഇന്ത്യൻ ഉപദ്വീപിലെ പല പ്രധാന നദികളുടേയും ഉൽഭവസ്ഥാനം പശ്ചിമഘട്ടമാണ്‌ കാവേരി, കൃഷ്‌ണ, ഗോദാവരി എന്നീ നദികൾ ഡെക്കാൻ പീഠഭുമിയിലൂടെ കിഴക്കോട്ടൊഴുകുന്നു ശരാവതി, നേത്രാവതി, പെരിയാർ, ഭാരതപ്പുഴ തുടങ്ങിയ കാലവർഷാശ്രിതമായ 100 ഓളം നദികൾ പശ്ചിമഘ ട്ടത്തിൽ നിന്നുൽഭവിച്ച്‌ കുത്തനെയുള്ളതും തരംഗിതവുമായ ഭൂപ്രദേശങ്ങളിലൂടെ ഒഴുകി അറബിക്ക ടലിൽ പതിക്കുന്നു ഒരു ഏകദേശ കണക്കുപ്രകാരം, പശ്ചിമഘട്ടപ്രദേശങ്ങളിലെ അഞ്ച്‌ സംസ്ഥാന

............................................................................................................................................................................................................

164

"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/191&oldid=159270" എന്ന താളിൽനിന്ന് ശേഖരിച്ചത്