താൾ:Gadgil report.pdf/190

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011 ............................................................................................................................................................................................................

കാലാവസ്ഥാ വിധേയത്വം

ചിത്രം 9 - കാലാവസ്ഥാ വ്യതിയാനത്തോടുള്ള വിധേയത്വ സാധ്യത

പശ്ചിമഘട്ട മേഖലയുടെ വടക്കും മധ്യഭാഗത്തും സ്ഥിതിചെയ്യുന്ന പ്രദേശങ്ങളാണ്‌ കാലാവസ്ഥാ വ്യതിയാനത്തോട്‌ ഏറ്റവും കൂടുതൽ വിധേയത്വ സാധ്യത കാണിക്കുന്നതെന്ന്‌ മേൽ നിരീക്ഷണം വ്യക്തമാക്കുന്നു എന്ന്‌ വരികിലും, ഈ സൂചനകളെ ജാഗ്രത യോടെ വിശകലനം ചെയ്യേണ്ടതുണ്ട്‌. വനപ്രകൃതി ചിലപ്പോഴൊക്കെ ശുഭാവസ്ഥയിലേക്കും ചുവട്‌ മാറാറുണ്ട്‌ ഉദാഹരണത്തിന്‌, ജലപ്ര തിപത്തി കുറഞ്ഞ സസ്യവർഗങ്ങൾ ഒരു വനം ചിലപ്പോൾ ഈർപ്പാധിക്യമുള്ള സസ്യഇനങ്ങളിലേക്ക്‌ ചുവട്‌ മാറിയേക്കാം സൂക്ഷ്‌മ പ്രതികരണ സ്വഭാവമുള്ള പർവ്വതമേഖലാ ആവാസ വ്യവസ്ഥകളെ വിശകലനം ചെയ്യാനുള്ളത്ര സാങ്കേതിക സൂക്ഷ്‌മത കമ്പ്യൂട്ടർ സിമുലേഷൻ മോഡലുകൾക്ക്‌ ഇല്ലാത്ത അവസ്ഥകളിലും ഇപ്രകാരം സംഭവിക്കാം.

പർവ്വതമേഖലകളിലെ ചോലക്കാടുകളുടേയും പുൽമേടുകളുടേയും വിലോല സ്വഭാവം

പശ്ചിമഘട്ടങ്ങളിൽ പുൽമേടുകളേയും ഉഷ്‌ണമേഖലാ വനങ്ങളേയും അനുകരിക്കുന്നതിന്‌ കആകട മോഡലുകൾക്ക്‌ ധാരാളം പരിമിതികൾ ഉണ്ട്‌ അതോടൊപ്പം, നീലഗിരിയിലും അതിനു തെക്കുള്ള പശ്ചിമഘട്ട പ്രദേശങ്ങളിലും പ്രാമുഖ്യമുള്ള പർവ്വതമേഖലാ ആവാസവ്യവസ്ഥയെ വേർതിരിച്ചറി യാനും ഇത്തരം മോഡലുകളിൽ സംവിധാനമില്ല അതിനാൽ പർവ്വതമേഖലയിലെ ചോലവനങ്ങൾ എന്നറിയപ്പെടുന്ന നിത്യഹരിതവനങ്ങളേയും ആനമല, നീലഗിരി, പളനി മലകളിലും അവയ്‌ക്ക്‌ തെക്കും വടക്കുമുള്ള പർവ്വത നിരകളിലും സമുദ്രനിരപ്പിൽനിന്ന്‌ 1800 മീറ്ററിലേറെ ഉയരത്തിൽ കാണപ്പെടുന്ന പുൽമേടുകളേയും വിലോലതയുടെ കാര്യത്തിൽ പ്രത്യേകം പ്രത്യേകം പരിഗണിക്കേണ്ടതുണ്ട്‌. (സുകുമാർ മുതലായവർ, 1985).

പൗരാണിക കാലത്തെ സംഭവിച്ചിട്ടുള്ള കാലാവസ്ഥാ മാറ്റങ്ങൾക്ക്‌ അനുസൃതമായി ചോലക്കാ ടുകൾ പുൽമേടുകൾ, എന്നിവയുടെ വ്യാപനത്തിൽ സങ്കോച വികാസങ്ങൾ സംഭവിച്ചിട്ടുണ്ടെന്ന്‌ കാലാവസ്ഥാപരമായ ഫോസിൽ പഠനങ്ങൾ തെളിവ്‌ നൽകുന്നു ഇത്തരം പർവതമേഖലാ ആവാസ വ്യവസ്ഥകളെ സംബന്ധിച്ചിടത്തോളം ഭാവിയിലെ കാലാവസ്ഥാവ്യതിയാനങ്ങൾ മൂലമുണ്ടാകുന്ന ആഘാതങ്ങൾ എത്ര കാലമായിരിക്കുമെന്ന്‌ പ്രവചിക്കപ്പെട്ടിരിക്കുന്നു നീലഗിരി, പളനി തുടങ്ങിയ പർവ്വത പ്രദേശങ്ങളിലെ പുൽമേടുകളിൽ വൈദേശിക ഇനങ്ങളായ ആസ്‌ട്രലിയൻ വാറ്റിൽസ്‌ (അ

............................................................................................................................................................................................................

163

"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/190&oldid=159269" എന്ന താളിൽനിന്ന് ശേഖരിച്ചത്