താൾ:Gadgil report.pdf/166

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011 ............................................................................................................................................................................................................ ബ്രിട്ടീഷ്‌ അധിനിവേശ കാലത്തും പിന്നീട്‌ സ്വാതന്ത്യ്രാനന്തരകാലഘട്ടത്തിലും വികസന ത്തിന്റെ പേരിൽ മനുഷ്യന്റെ ഇടപെടലുകളുടെ ആക്കവും തോതും വർധിച്ചുകൊണ്ടേയിരിക്കുന്നു. പശ്ചിമഘട്ടത്തിന്റെ ഉത്തരഭാഗങ്ങളിൽ ഉണ്ടായ അതിന്റെ വികസനപ്രക്രിയകൾ ഇക്കാര്യത്തിന്‌ സാക്ഷ്യം നൽകുന്നു ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മും നെഗരവുമായുള്ള അടുപ്പം കൊണ്ടാണ്‌ ഇത്രമേൽ മാനുഷിക ഇടപെടലുകൾ ഉണ്ടായതെന്ന്‌ ശ്രീ വിജയ്‌ പരഞ്ച്‌പൈ (2011 പശ്ചിമഘട്ട ആവാസ വ്യവസ്ഥാപഠനസമിതി റിപ്പോർട്ടിനുവേണ്ടി തയ്യാറാക്കിയ പ്രത്യേക ലേഖനത്തിൽ ഊന്നി പ്പറയുന്നു ശ്രീ പരഞ്ച്‌പൈയുടെ (2011 അഭിപ്രായത്തിൽ പശ്ചിമഘട്ടത്തിന്റെ ഉത്തരഭാഗങ്ങളിൽ മുമ്പുണ്ടിട്ടില്ലാത്ത വിധം ദ്രുതഗതിയിൽ ഉണ്ടായ വികസനങ്ങൾക്ക്‌ ആസ്‌പദമായത്‌ 3 കാര്യങ്ങളാണ്‌:

1)

2)

റെയിൽവേയുടെ നിർമാണം

റോഡുകളുടെ വികസനം

3 അണക്കെട്ടുകളുടെ നിർമാണം

മുംബെ-താനെ, നാസിക്‌, പൂണെ എന്നീ വൻ നഗരങ്ങളിലെ വ്യവസായസംരംഭങ്ങൾക്കാവശ്യ മായ അസംസ്‌കൃത വസ്‌തുക്കളുടെ സംഭരണം, ചൂഷണം, കയ്യടക്കൽ എന്നിവയ്‌ക്ക്‌ യഥാർഥത്തിൽ വഴി തുറന്നതും മേൽപറഞ്ഞ മൂന്ന്‌ സംഗതികളാണ്‌ ഈ സ്ഥിതി ഇന്നും തുടർന്നുകൊണ്ടിരിക്കുന്നു. 1863 ൽ പൂണെ വരെ ആദ്യത്തെ റെയിൽപാത നിർവഹിക്കപ്പെട്ടു തുടർന്ന്‌, 1865ൽ മും മെുതൽ ഇഗത്‌പുരി വരെ രണ്ടാമത്തെ റെയിൽപാത നിലവിൽ വന്നു ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ വിപണി കളിലെ അനന്തസാധ്യതകളിലേക്ക്‌ ഉൾനാടുകളിൽനിന്നുള്ള കാർഷികോൽപ്പന്നങ്ങളും വനവിഭവ ങ്ങളും സുഗമമായി കൊണ്ടുചെന്നെത്തിക്കുന്നതിന്‌ അങ്ങേയറ്റം ഉപകരിച്ചു എന്നതാണ്‌ റെയിൽ പാത നിർവഹിച്ചുകൊണ്ടുള്ള പ്രധാന നേട്ടം തടി മുതലായ വനവിഭവങ്ങൾ റെയിൽപാത വഴി പശ്ചിമഘട്ട വനപ്രദേശങ്ങളിൽനിന്നും രാജ്യത്തിന്റെ മുക്കിലും മൂലയിലും എത്തിച്ചേർന്നു റെയിൽപാ തയുടെ വരവോടെ ലോണാവാല, ഖണ്ഡല, മതിരാൻ മലയോര പട്ടണങ്ങൾ അതിവേഗം വികസി ച്ചു എന്നാൽ, ഉത്തര പശ്ചിമഘട്ടപ്രദേശങ്ങളിൽ ഏറ്റവും കുറഞ്ഞ സമയംകൊണ്ട്‌ ഏറ്റവും കൂടിയ വിസ്‌തൃതിയിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്‌ടിച്ചത്‌ അണക്കെട്ടുകളുടെ നിർമാണമാ ണ്‌ ബ്രിട്ടീഷുകാരുടെ കാലത്താണ്‌ അണക്കെട്ടുകൾ നിർമിക്കാനാരംഭിച്ചത്‌ 1860ൽ മുംബെയിലെ വിഹാർ എന്ന സ്ഥലത്തായിരുന്നു ഉത്തരപശ്ചിമഘട്ടത്തിലെ ആദ്യത്തെ അണക്കെട്ട്‌ പണിതത്‌ തുടർന്ന്‌, 1947 വരെ ഉത്തര-പശ്ചിമഘട്ടത്തിൽ മാത്രം 20 അണക്കെട്ടുകൾ പണി പൂർത്തീകരിച്ചു 1947ന്‌ ശേഷവും ഇത്‌ തുടർന്നുകൊണ്ടിരിക്കുന്നു 2009 ആയപ്പോൾ നിർമാണത്തിലിരിക്കുന്നവയടക്കം ആകെ അണ ക്കെട്ടുകളുടെ എണ്ണം 1821 ആയി ഉയർന്നു ഇതിൽതന്നെ, ഏകദേശം 200-ഓളം വലിയ അണക്കെട്ടു കൾ ഉത്തര പശ്ചിമഘട്ട പ്രദേശങ്ങളിലാണ്‌ വൻകിട അണക്കെട്ടുകളെപ്പറ്റിയുള്ള ദേശീയ റജിസ്റ്ററിൽ (2009)നിന്ന്‌ ലഭിച്ച 165 ഡാമുകളുടെ വിവരങ്ങൾ താഴെ ചേർക്കുന്നു.

പട്ടിക 3  : വടക്കൻ പശ്ചിമഘട്ടത്തിലെ ഡാമുകൾ

മലൻഗാവോൺ

കായൻകണ്ട

ഓസാർഖേഡ്‌

ലടിപാഡ

ചാവ്‌ടി ബുരായ്‌

ജംഖേഡി

ചനക്‌പൂർ ഡാം

കരൺജ്‌വാൻ

അളന്ദി (നാസിക്‌)

ഡർണ

അപ്പർ പൈടർണ

പുനെഗാവോൺ

പാൽഖേഡ്‌

മക്‌നെ

വാൽഡേവി

പിംപാൽഗാവോൺജോഗ്‌

യേഡ്‌ഗാവോൺ

ഡിംഭെ

ഭാമ-അസ്‌ഖത്‌

ചസ്‌കാമേൻ

ഉക്‌സാൻ

വാഖഡ്‌

ഗംഗാപൂർ

കട്‌വ

ഭന്താർദാര

വടജ്‌

തൊക്കൽവാടി

വൽവാൻ

............................................................................................................................................................................................................

139

"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/166&oldid=159242" എന്ന താളിൽനിന്ന് ശേഖരിച്ചത്