താൾ:Gadgil report.pdf/162

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

(രശറ:132)

പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011 ............................................................................................................................................................................................................ 2000 മി.മീറ്ററോ അതിലധികമോ മഴ ലഭിക്കുന്ന പശ്ചിമഘട്ടത്തിലെ താഴ്‌ന്ന പ്രദേശങ്ങളിലെ ഭൂവിഭാഗങ്ങളെ സംബന്ധിച്ചിടത്തോളം, വരൾച്ചാവേളകളുടെ ദൈർഘ്യം കുടുന്തോറും ഇത്തരം പ്രദേശങ്ങൾ അവയുടെ സ്വാഭാവിക സ്ഥിതി വീണ്ടെടുക്കുന്ന പ്രക്രിയ മന്ദഗതിയിലാവുന്നു.

(രശറ:132)

(രശറ:132)

(രശറ:132)

(രശറ:132)

(രശറ:132)

(രശറ:132)

(രശറ:132)

3000 മി.മീറ്ററിലോ അഥവാ 5000 മി.മീറ്ററിലോ അധികമായി മഴ ലഭിക്കുന്ന പ്രകൃതി മേഖലകൾ, ഒരു പരിധിയിലേറെ വരൾച്ചാവേളകൾ നീണ്ടുനിൽക്കുന്ന അവസരങ്ങളിൽ പ്രകടമായിതന്നെ വരണ്ടുണങ്ങുന്നു ഈ മേഖലകളിലെ നിത്യഹരിതസസ്യജാലങ്ങളുടെ സ്വാഭാവിക പുനരു ജ്ജീവനം ഇത്തരം ഘട്ടങ്ങളിൽ പ്രതികൂലമായി ബാധിക്കപ്പെടാറുണ്ട്‌.

മനുഷ്യാവാസ മേഖലകളിൽ വിളമാറ്റി കൃഷിചെയ്യൽ, പ്രത്യേക ആവശ്യങ്ങൾക്കായുള്ള മരം മുറിക്കൽ എന്നിവയുടെ ഫലമായി സ്വാഭാവിക സസ്യജാലങ്ങൾ വൻതോതിൽ നശിപ്പിക്കപ്പെ ടുന്നു കൂടാതെ, തീയിടൽ, കന്നുകാലിമേക്കൽ, എന്നിവയും സ്വാഭാവിക സസ്യജാലങ്ങൾക്ക്‌ ഭീഷണിയുയർത്തുന്നു ചില ഘട്ടങ്ങളിൽ ഇത്തരം സസ്യജാലങ്ങൾ എന്നെന്നേക്കുമായിതന്നെ നശിപ്പിക്കപ്പെടുന്നു ഇത്തരം പ്രദേശങ്ങളിൽ തരക്കേടില്ലാത്ത മഴ ലഭിക്കുന്നുണ്ടെങ്കിൽകൂടി, താരതമ്യേന ചെറു വരൾച്ചാവേളകൾ അനുഭവപ്പെടുന്നയിടത്തേക്കാൾ സ്വാഭാവിക സസ്യജാല ങ്ങൾ നശീകരണ ഭീഷണി നേരിടുന്നതായാണ്‌ കാണപ്പെടുന്നത്‌.

പശ്ചിമഘട്ട മേഖലയിൽ തന്നെ നന്നായി മഴ ലഭിക്കുന്ന ഭൂപ്രകൃതി വിഭാഗങ്ങളിൽ 6 മാസത്തി ലേറെ നീണ്ടു നിൽക്കുന്ന വരൾച്ച അനുഭവപ്പെടുന്നപക്ഷം അവ സ്വാഭാവികസ്ഥിതി വീണ്ടെടു ക്കുന്ന പ്രക്രിയ മന്ദഗതിയിലാവാറുണ്ട്‌ നിത്യഹരിത വനങ്ങളിലെ കാതൽ ഉള്ള വൃക്ഷങ്ങളിൽ ഇത്തരം പ്രതികൂല അവസ്ഥകൾ അപരിഹൃതമായ മാറ്റങ്ങളാണ്‌ ഉണ്ടാക്കുന്നത്‌.

വരൾച്ചാ വേളകളുടെ ദൈർഘ്യം ഒരു പ്രകൃതിവിഭാഗത്തെ മാറ്റിമറിക്കുന്നത്‌ എപ്രകാരമെന്ന്‌ പരിശോധിക്കാം ആദ്യഘട്ടത്തിൽ സമൃദ്ധമായ സ്വാഭാവിക സസ്യജാലങ്ങളടങ്ങുന്ന ഒരു പ്രദേശം (ഉദാ ഘ 3), വരൾച്ചാവേളകൾ നീണ്ടുനിൽക്കാനാരംഭിക്കുന്നതോടെ ദ്രുതഗതിയിൽ കടുത്ത മാറ്റ ങ്ങൾക്ക്‌്‌ വിധേയമാവുന്നു (ഘ 2 മേഖലയിൽ ഇതാണ്‌ ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്‌). വരൾച്ചാവേളകൾ തുടർന്നും നീണ്ടുനിൽക്കുന്ന അവസ്ഥയിൽ സ്വാഭാവിക സസ്യജാലങ്ങൾ എന്നെന്നേക്കുമായി നശിക്കപ്പെട്ട അവസ്ഥയ്‌ക്ക്‌ വഴിമാറുന്നു (ഉദാ ഘ 1 മേഖല) ഇന്ന്‌ കാണുന്ന തരത്തിൽ ഡൈടെറോകാർപ്പസ്‌ ഇനത്തിൽപ്പെട്ട നിത്യഹരിതസസ്യങ്ങളുടെ ആധിപത്യം, പശ്ചിമഘട്ടപർവതനിരകൾ അവയുടെ സ്വാഭാവിക പരിസ്ഥിതിയെ വീണ്ടെടുക്കുന്നു എന്നതിന്റെ ഒരു ശുഭസൂചനയായി വിലയിരുത്താം.

ഡൈടെറോകാർപ്പസിന്റെ ആധിപത്യമുള്ള പശ്ചിമഘട്ടനിരകളിലെ നിത്യഹരിത സ്വാഭാവിക സസ്യജാലം വളരെ ഏറെ കാലങ്ങൾക്ക്‌ മുമ്പ്‌, ഇപ്പോൾ ഘ 2 മേഖലയിൽ ഉൾപ്പെടുത്തിയിരിക്കു ന്ന ഉത്തരാഖണ്ഡ്‌ ജില്ല വരേയോ, അതുമല്ലെങ്കിൽ അതിനു മറുപുറത്ത്‌ തെക്കു പടിഞ്ഞാറൻ മഹാരാഷ്‌ട്ര വരെയോ വ്യാപിച്ചിരുന്നു.

ഡൈടെറോകാർപ്പസ്‌ ഇൻഡിക്കസിന്‌ ആധിപത്യമുള്ള നിത്യഹരിത സസ്യജാലത്തിന്‌ നാല്‌ വ്യത്യസ്‌ത ഉപവിഭാഗങ്ങളുണ്ട്‌ അതിലൊരു ഉപവിഭാഗമാണ്‌ ഡൈടെറോകാർപ്പസ്‌ ഇൻഡി ക്കസ്‌ - പേർസിയ മാക്രാന്ത എന്നിവയുടെ ആധിപത്യമുള്ള സസ്യജാലം ഈ ഉപവിഭാഗ ത്തിൽനിന്ന്‌ ക്രമേണ പേർസിയ മക്രാന്തയ്‌ക്ക്‌ ആധിപത്യമുള്ള സസ്യജാലം ഉത്തര കന്നട പ്രദേശത്ത്‌ അടുത്തയിടെ കണ്ടെത്തുകയുണ്ടായി ഈ സസ്യജാലവിഭാഗത്തിൽ ചെറിയ തോതിൽ ഡൈടെറോകാർപ്പസ്‌ ഇൻഡിക്കസ്‌ കാണപ്പെടുന്നുണ്ട്‌.

(രശറ:132 അടുത്തകാലത്തായി ഘ 1 വിഭാഗത്തിൽ ഉൾപ്പെടുന്ന ഗോവയ്‌ക്ക്‌ വടക്കുള്ള ഭൂപ്രകൃതിവിഭാഗ ങ്ങളിലും പേഴ്‌സ്വ മക്രാന്തയുടെ ആധിപത്യമള്ള നിത്യഹരിതവനങ്ങൾ കാണപ്പെടുന്നുണ്ട്‌. എന്നാൽ പാസ്‌കൽ (1988)ന്റെ അഭിപ്രായത്തിൽ ഈ ഇനം സസ്യങ്ങളുടെ സാന്നിധ്യം വിരള മായി മാത്രം കാണപ്പെടുന്ന ഒന്നാണെന്നാണ്‌ മെമി സൈലോൺ അംബലേറ്റം - സിസിജിയം ക്യുമിനി - ആക്‌ടിനോഡെഫ്‌നെ ആംഗസ്റ്റിഫോളിയ എന്നീ സസ്യ ഇനങ്ങൾക്ക്‌ പ്രാമുഖ്യമള്ള മതിരാൻ, മഹാബലേശ്വർ (മഹാരാഷ്‌ട്ര എന്നിവിടങ്ങളിലെ നിത്യഹരിതവനങ്ങളിൽ ചില സന്ദർഭങ്ങളിൽ പേഴ്‌സിയ മക്രാന്തയുടെ സാന്നിധ്യവും കാണപ്പെടാറുണ്ട്‌.

(രശറ:132)

വിളമാറ്റി കൃഷിചെയ്യൽ, നീണ്ടുനിൽക്കുന്ന വരൾച്ചാവേളകൾ, എന്നിവയാണ്‌ മഹാരാഷ്‌്‌ട്ര സംസ്ഥാനത്തെ നിത്യഹരിതവനങ്ങളിലെ സസ്യജാലങ്ങൾക്ക്‌ പാടെ മാറ്റം സംഭവിക്കാനുള്ള ഒരു പ്രമഖ കാരണമെന്ന്‌ പാസ്‌കൽ (1988 വിലയിരുത്തുന്നു.

............................................................................................................................................................................................................

135

"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/162&oldid=159238" എന്ന താളിൽനിന്ന് ശേഖരിച്ചത്