താൾ:Gadgil report.pdf/161

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011 ............................................................................................................................................................................................................

ബോക്‌സ്‌ 1 : പശ്ചിമഘട്ടനിരകളുടെ പൊതു സവിശേഷതകൾ

(രശറ:132)

(രശറ:132)

(രശറ:132)

1600 കി മീറ്റർ നീളത്തിൽ തെക്കുവടക്കായി സ്ഥിതിചെയ്യുന്ന പശ്ചിമഘട്ടമലനിരകളെ 3 പ്രധാന മേഖലകളായി തിരിച്ചിരിക്കുന്നു ഗോവയ്‌ക്ക്‌ വടക്കുള്ള പ്രദേശം, മധ്യഭാഗത്തുള്ള ഗോവ നീലഗിരിപ്രദേശം, തെക്കു ഭാഗത്ത്‌ സ്ഥിതിചെയ്യുന്ന പാലക്കാട്‌ ചുരത്തിന്‌ തെക്കുള്ള പശ്ചി മഘട്ടപ്രദേശം എന്നിവയാണവ.

മേൽപറഞ്ഞ ഓരോ മേഖലയിലും ഒന്നോ അതിലധികമോ വ്യത്യസ്‌തങ്ങളായ ഭൂപ്രകൃതിവി ഭാഗങ്ങൾ ഉണ്ട്‌ 3 പ്രധാന മേഖലകളിലുമായി, മൊത്തത്തിൽ, ഇത്തരത്തിലുള്ള 9 ഭൂപ്രകൃതി വിഭാഗങ്ങളാണുള്ളത്‌ ഗോവയ്‌ക്ക്‌ വടക്കുള്ള ഭാഗത്തെ ഘ1 എന്ന വിഭാഗത്തിൽ പെടുത്തിയി രിക്കുന്നു മധ്യത്തിലുള്ള ഗോവ-നീലഗിരി മേഖലയെ ഘ 2 മുതൽ ഘ 5 വരെ നാല്‌ വിഭാഗങ്ങ ളായി തിരിച്ചിരിക്കുന്നു പാലക്കാട്‌ ചുരത്തിന്‌ തെക്കുഭാഗത്തുള്ള പശ്ചിമഘട്ട പ്രദേശങ്ങളെ ഘ 6 മുതൽ ഘ 9 വരെയുള്ള നാല്‌ വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു.

മൂന്ന്‌ പ്രധാന മേഖലകളിലെ 9 പ്രകൃതിവിഭാഗങ്ങളിലായി 11 ഇനം നിത്യഹരിത സസ്യജാല ങ്ങൾ കാണപ്പെടുന്നു ഘ 7 വിഭാഗത്തിൽ നിത്യഹരിത സസ്യജാലങ്ങൾ ഒട്ടുംതന്നെ കാണപ്പെ ടുന്നില്ല, എന്നാൽ, ഘ 3 വിഭാഗത്തിലാകട്ടെ ആകെയുള്ള 11 ഇനങ്ങളിൽ 7 ഇനങ്ങളും ഉള്ള തായി കാണാം.

(രശറ:132 നിത്യഹരിത സസ്യജാലങ്ങളുടെ സാന്നിധ്യം, ആധിക്യം എന്നിവയിന്മേൽ അവ കാണപ്പെ ടുന്ന പ്രത്യേക ഭൂപ്രകൃതി വിഭാഗത്തിന്‌ ഭൗമശാസ്‌ത്രപരമായ എന്തെങ്കിലും സ്വാധീനം ഉള്ള തായി കാണപ്പെടുന്നില്ല മറിച്ച്‌, മഴയുടെ ലഭ്യത, മഴ തീരെ ലഭിക്കാത്ത വരണ്ട വേളകളുടെ ദൈർഘ്യം, സ്ഥലത്തിന്റെ പ്രകൃതം എന്നിവയ്‌ക്ക്‌ വൻ സ്വാധീനമുണ്ടുതാനും.

(രശറ:132)

ഭൗമ-കാലാവസ്ഥ വ്യതിയാനങ്ങൾ മൂലം ഉണ്ടാവുന്ന ബീറ്റ-ഡൈവേഴ്‌സിറ്റി (ഇക്കോവ്യവ സ്ഥകളുടെ വൈവിധ്യവൽക്കരണം വൃക്ഷങ്ങളുടെ കമ്യൂണിറ്റിയേയാണ്‌, പക്ഷികളുടെ കമ്യൂ ണിറ്റിയേക്കാൾ കൂടുതലായി ബാധിച്ചു കാണാറുള്ളത്‌ മറ്റു ഇനത്തിൽ പ്പെട്ടവയിൽ ഇത്തരം മാറ്റങ്ങൾ എന്തുമാത്രം ബിറ്റാ-ഡൈവേഴ്‌സിറ്റിക്ക്‌ ഇടയാക്കുന്നുവെന്നതിനെ പറ്റിയുള്ള വിവ രങ്ങൾ വളരെ പരിമിതമാണ്‌.

(രശറ:132 നിവാസതല വ്യതിയാനങ്ങളോടുള്ള പുനരുജ്ജീവനശേഷിയുമായും തദ്വാര പരിസ്ഥിതി വിലോ ലതയുടേയും ഒരു വിശ്വസനീയ മാനദണ്ഡമാണ്‌ ബീറ്റ-വൈവിധ്യം (ഇക്കോവ്യവസ്ഥകളുടെ വൈവിധ്യവൽക്കരണം).

അവലംബം ഡായിനേൽസ്‌ (2010, പേജ്‌ 13).

സ്വാഭാവിക പരിസ്ഥിതി വീണ്ടെടുക്കൽ സംബന്ധിച്ചാണെങ്കിൽ ഘ 3 ഭൂപ്രകൃതി വിഭാഗത്തിന്‌ പരിഗണനീയ സ്ഥാനമുണ്ട്‌ ഷിമോഗക്കും മൈസൂരിനും ഇടയിലായി നീണ്ടുകിടക്കുന്ന കടൽത്തീരം കൂടി ഉൾപ്പെട്ട ഈ മേഖലയെ തെക്കൻ കർണാടക പശ്ചിമഘട്ടം എന്ന്‌ വളിക്കുന്നതായിരിക്കും അഭി കാമ്യമെന്ന്‌ ഡാനിയേൽസ്‌ അഭിപ്രായപ്പെടുന്നു ഉയർന്ന മഴ ലഭിക്കുന്നതു മാത്രമല്ല, ഹ്രസ്വമായ വരൾച്ചാവേളകളും വളരെ കുറഞ്ഞ തോതിലുള്ള മാനുഷിക ഇടപെടലുകളുമാണ്‌ ഈ മേഖലയിലെ നിത്യഹരിത സസ്യവൈവിധ്യത്തിന്‌ നിദാനമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു ഘ 3 മേഖലയിലെ അതിശയകരമായ നിത്യഹരിതസസ്യവൈവിധ്യത്തിൽനിന്ന്‌ വിഭിന്നമായി ഘ 1 മേഖലയിലും, ഘ 2 മേഖ ലയുടെ വടക്കുഭാഗത്തും നിത്യഹരിത സസ്യവിഭാഗങ്ങൾ ത്വരിതഗതിയിൽ അപ്രത്യക്ഷമായിക്കൊ ണ്ടിരിക്കുന്ന പ്രതിഭാസം വിരൽചൂണ്ടുന്നത്‌ രണ്ട്‌ കാര്യങ്ങളിലേക്കാണ്‌ - സുദീർഘമായ വരൾച്ചാ വേളകൾ, മനുഷ്യന്റെ വിവേകരഹിതമായ ഇടപെടലുകൾ എന്നിവയാണവ ഇക്കാര്യം സാധൂകരി ക്കാനാവശ്യമായ പ്രസിദ്ധീകരിക്കപ്പെട്ട വിവരങ്ങൾ വേണ്ടത്ര ഇല്ലെങ്കിൽപോലും ഇത്തരം വസ്‌തുത കൾ സംബന്ധിച്ച്‌ പാസ്‌കലിന്റെ നിരീക്ഷണങ്ങൾ ഇനി പറയുന്ന നിഗമനങ്ങളിലെത്തിച്ചേരാൻ സഹായകമാകുമെന്ന്‌ ഡാനിയേൽസ്‌ അഭിപ്രായപ്പെടുന്നു.

............................................................................................................................................................................................................

134

"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/161&oldid=159237" എന്ന താളിൽനിന്ന് ശേഖരിച്ചത്