താൾ:Gadgil report.pdf/163

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011 ............................................................................................................................................................................................................ പശ്ചിമഘട്ട നിരകളിലെ ഭുപ്രകൃതിവിഭാഗങ്ങൾ - സ്വാഭാവിക പരിസ്ഥിതി വീണ്ടെടുക്കൽ

കർണ്ണാടക, ഗോവ, മഹാരാഷ്‌ട്ര എന്നിവിടങ്ങളിലെ പശ്ചിമഘട്ട നിരകളാണ്‌ ഏറ്റവും കുറഞ്ഞ വീണ്ടെടുക്കൽ ശേഷി പ്രകടിപ്പിക്കുന്നതെന്ന്‌ ഡാനിയേൽസ്‌ ചൂണ്ടിക്കാട്ടുന്നു മഹാരഷ്‌ട്ര സംസ്ഥാ നത്തിലെ ഘ 1 വിഭാഗത്തിൽപ്പെട്ട പശ്ചിമഘട്ടപ്രദേശങ്ങൾ ഇത്തരത്തിലുള്ളവയാണ്‌ ഇവിടങ്ങളിലെ സ്വാഭാവിക നിത്യഹരിത മഴക്കാടുകൾ പൂർണമായും മൊട്ടക്കുന്നുകളായി മാറിയിരിക്കുന്നു കർണ്ണാ ടകയിലെ ഘ 2, ഘ 3 വിഭാഗത്തിൽപ്പെട്ട പശ്ചിമഘട്ട പ്രദേശങ്ങളാവട്ടെ, അവയുടെ സ്വാഭാവിക പരി സ്ഥിതി വീണ്ടെടുക്കുന്നതിന്റെ വിവിധ ഘട്ടങ്ങളിലാണ്‌ ഷിമോഗ, കുടജാദ്രി മേഖലയിലെ പശ്ചിമ ഘട്ട മലനിരകളിലെ നിത്യഹരിതവനങ്ങൾ വ്യക്തമായും ഇത്തരം ഒരു മാറ്റത്തിന്റെ ഘട്ടത്തിലാണ്‌. മികച്ച പരിസ്ഥിതി പരിപാലന രീതികളിലൂടെ ഈ വിഭാഗങ്ങളിലെ സ്വാഭാവിക പരിസ്ഥിതിവീണ്ടെ ടുക്കുവാനും ഇവയെ ദക്ഷിണ-പശ്ചിമഘട്ട മേഖലകളിലെ പരിസ്ഥിതിക്ക്‌ സമാനമാക്കുവാനും സാധി ക്കുന്നതാണ്‌ എന്നാൽ, അലംഭാവപൂർണമായ സമീപനം സ്വീകരിച്ചാൽ ഇത്തരം പ്രദേശങ്ങളിലെ സ്ഥിതി കൂടുതൽ വഷളാവാനും ഇവ ഘ 2 വിഭാഗത്തിലേയോ അഥവാ ഘ 1 വഭാഗത്തിലെ തന്നെയോ പരിസ്ഥിതിക്ക്‌ സമാനമായ സ്ഥിതിയിലേക്ക്‌ ചെന്നെത്തുവാനുള്ള സാധ്യത തള്ളിക്കളയാനാവില്ല എന്നും ഡാനിയേൽസ്‌ അഭിപ്രായപ്പെടുന്നു.

ഘ 3 ഭൂപ്രകൃതി വിഭാഗം ഉയർന്ന ബീറ്റാവൈവിധ്യം (ഇക്കോവ്യൂഹങ്ങളുടെ വൈവിധ്യം പ്രദർശി പ്പിക്കുന്നു സ്ഥലപരമായി ഏക സ്വഭാവമുള്ള ഈ ഭൂവിഭാഗത്തിൽ, പക്ഷേ, വിവിധ പ്രദേശങ്ങളി ലായി ധാരാളം വ്യത്യസ്‌ത സ്വീഷീസുകളെ കണ്ടെത്താനായിട്ടുണ്ട്‌ സ്ഥലത്തിന്റെ സ്വാഭാവിക പരി സ്ഥിതി വീണ്ടെടുക്കുവാനുള്ള കഴിവ്‌ കുറഞ്ഞുവരുന്നുവെന്നതിന്റെ ആദ്യ സൂചനയാണിതെന്ന്‌ ഡാനി യേൽസ്‌ ചൂണ്ടിക്കാട്ടുന്നു ഉയർന്ന പരിസ്ഥിതിവിലോലതയും ഇത്തരം പ്രദേശങ്ങളുടെ പ്രത്യേകത യാണ്‌ ജൈവവൈവിധ്യത്തിന്‌ നിർണായകമായ സസ്യസമൃദ്ധിയെ സ്വാധീനിക്കുന്നത്‌ പശ്ചിമഘട്ട ത്തിന്റെ ഭൂമിശാസ്‌ത്രപരമായ പ്രത്യേകതകളല്ല, മറിച്ച്‌ മഴ ലഭ്യത, വരൾച്ചാവേളകളുടെ ദൈർഘ്യം, സ്ഥലത്തിന്റെ പ്രാദേശികമായ പ്രത്യേകതകൾ എന്നിവയാണ്‌ അതുകൊണ്ടുതന്നെ സ്ഥലപരമായ ജൈവവൈവിധ്യം ഈ ഘടകങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു അതിനാൽ ഡാനിയേൽസിന്റെ അഭി പ്രായത്തിൽ സ്ഥലപരമായി ഏകസ്വഭാവമുള്ള ഒരു ഭൂവിഭാഗം ഉയർന്ന തലത്തിലുള്ള ബീറ്റാ വൈ വിധ്യം പ്രകടിപ്പിക്കുന്നുണ്ടെങ്കിൽ, ആ ഭൂവിഭാഗം അങ്ങേയറ്റം പരിസ്ഥിതി പ്രാധാന്യമുള്ളതാണ്‌.

മനുഷ്യന്റെ ഇടപെടലുകളും പാരിസ്ഥിതിക പ്രത്യാഘാതങ്ങളും

മനുഷ്യൻ തന്റെ പണിയായുധങ്ങൾകൊണ്ടും ആസൂത്രിതവും സ്വാർഥപരവുമായ പ്രവൃത്തി കൾകൊണ്ടും പ്രകൃതിയെ നിരന്തരം നശിപ്പിച്ചുകൊണ്ടിരിക്കുന്നു ലക്ഷോപലക്ഷം വർഷങ്ങൾകൊണ്ട്‌ പശ്ചിമഘട്ടങ്ങളിൽ രൂപമെടുത്ത സവിശേഷ പരിസ്ഥിതിയേയും മനുഷ്യൻ വെറുതെ വിടുന്നില്ല ഇരു മ്പുകൊണ്ടുള്ള ആയുധങ്ങൾ കരഗതമായതോടെ കാടുവെട്ടിത്തെളിയിച്ച്‌ കൃഷിയിറക്കാനും ആരം ഭിച്ചു മനുഷ്യന്റെ ഇത്തരം പ്രവൃത്തികൾ നശീകരണാത്മകമാണെങ്കിൽകൂടി മനഃപൂർവമായ പ്രകൃതി സംരക്ഷണമാർഗങ്ങൾ കൈകൊള്ളുന്ന ഒരേ ഒരു ജീവിവർഗവും മനുഷ്യർതന്നെയാണ്‌ താഴെ കൊടു ത്തിരിക്കുന്ന പശ്ചിമഘട്ടനിരകളുടെ പടിപടിയായ ചരിത്രം വെളിപ്പെടുത്തുന്നു.

............................................................................................................................................................................................................

136

"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/163&oldid=159239" എന്ന താളിൽനിന്ന് ശേഖരിച്ചത്