താൾ:Gadgil report.pdf/128

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011 ............................................................................................................................................................................................................ പ്രാധാന്യം പരിസ്ഥിതിപരമോ സാമ്പത്തികപരമോ എന്നതു പ്രധാനമാണ്‌. പരിസ്ഥിതി ദുർബല പ്രദേശത്തെ തിരിച്ചറിയുന്ന്‌ പ്രധാനമായും അതിന്റെ സംരക്ഷണം ഉറപ്പാക്കാനാണെങ്കിൽ ഇതിന്റെ ജൈവപരവും സാമ്പത്തികവുമായ പ്രത്യേകതകൾ നിർബന്ധമായും പരിശോധിച്ചിരിക്കണം. രാജ്യത്തുടനീളം വിദഗ്‌ധരുമായും മറ്റ്‌ ബന്ധപ്പെട്ടവരുമായും കൂടിയാലോചനകൾ നടത്തുക വഴി പരിസ്ഥിതി ദുർബല പ്രദേശം എന്ന ആശയം പുന:രവലോകനം ചെയ്യാനും സാധിക്കുമെങ്കിൽ ആ ആശയത്തെ പുനർനിർവ്വചിക്കാനും പശ്ചിമഘട്ടത്തിലുടനീളം ഇവയുടെ മാപ്പിങ്ങിന്‌ ഒരു സമവായത്തിലെത്താനുമാണ്‌ സമിതി ശ്രമിച്ചത്‌ പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ദുർബലപ്രദേശങ്ങളുടെ മാപ്പിങ്ങിന്‌ സമിതി നടത്തിയ നിരവധി ചർച്ചകളിലൂടെ ഉരുത്തിരിഞ്ഞ്‌ വന്ന മാനദണ്ഡങ്ങളുടെ വിശദാംശങ്ങളും അവയിലേക്കെത്തിയ ആശയപരമായ അടിസ്ഥാനവും ഇവിടെ വിവരിക്കുന്നു.

പരിസ്ഥിതി ദുർബല പ്രദേശങ്ങൾക്ക്‌ ഒരു കർമ്മ നിർവ്വചനം

പൊതുവിൽ സ്വീകാര്യമായ ഒരു നിർവ്വചനം ഇതിന്‌ ഇല്ലാതിരിക്കെ പരിസ്ഥിതി ദുർബല പ്രദേശത്തിന്‌ മാക്‌മില്ലൻ ഡിക്ഷ്‌ണറി നൽകുന്ന നിർവ്വചനം 'പ്രകൃതിദത്തമായ, പരിസ്ഥിതിക്ക്‌ വളരെ എളുപ്പം ഉപദ്രവമുണ്ടാക്കാൻ കഴിയുന്ന പ്രദേശം' എന്നാണ്‌ പരിസ്ഥിതി ദുർബല പ്രദേശമെന്നാൽ വളരെ എളുപ്പം നശിപ്പിക്കാൻ കഴിയുന്ന പരിസ്ഥിതി ഘടകങ്ങൾ (യൂണിറ്റുകൾ) എന്ന്‌ നിർവ്വചിക്കാമെങ്കിലും വ്യക്തമായൊരു നിർവ്വചനം നൽകുന്നതിൽ നിന്ന്‌ ഞങ്ങൾ വിട്ടുനിൽക്കാൻ ആഗ്രഹിക്കുന്നു. എന്തായിരുന്നാലും പ്രവർത്തനത്തിനാവശ്യത്തിനായി പരിസ്ഥിതി ദുർബല പ്രദേശങ്ങൾ ജൈവപരമായും സാമ്പത്തികമായും വളരെ പ്രധാനമെങ്കിലും വളരെ ചെറിയ ശല്യങ്ങൾപോലും പ്രത്യാഘാതങ്ങൾ സൃഷ്‌ടിക്കുമെന്നതിനാൽ സംരക്ഷണം ആവശ്യമാണെന്നും ഞങ്ങൾ കരുതുന്നു. ജൈവപരമായും സാമ്പത്തികപരമായും സമ്പന്നവും വിലയേറിയതും അനുപമവും ആകയാൽ ഇതിനുണ്ടാകുന്ന നാശനഷ്‌ടങ്ങൾ അപരിഹാര്യമാണ്‌. ഇതിന്റെ ജൈവപരമായ സമ്പന്നത മൂലം മനുഷ്യസമൂഹത്തിനും പ്രദേശത്തിന്റെ ജൈവസുസ്ഥിരത നിലനിർത്തുന്നതിനും ജൈവവൈവിദ്യം പരിരക്ഷിക്കുന്നതിനും ഇതിന്‌ സുപ്രധാനമായ പങ്ക്‌ വഹിക്കാൻ കഴിയും. അവയുടെ 'അനുപമത്വം' പലവിധത്തിലാണ്‌. ഒന്നാമത്‌ അവ ജീവിക്കുന്ന ‌സംവിധാനത്തിന്റെ ദുർല്ലഭത്വം മൂലം അവ നഷ്‌ടപ്പെട്ടാൽ വീണ്ടെടുക്കുക ബുദ്ധിമുട്ടാണ്‌. മറ്റൊന്ന്‌ മാനവരാശിക്ക്‌ അവ നൽകുന്ന സേവനങ്ങളിലെ ദുർല്ലഭത്വമാണ്‌. കാലം തെറ്റിവരുന്ന കാലാവസ്ഥാ വ്യതിയാനങ്ങളും മനുഷ്യന്റെ കടന്നാക്രമണങ്ങളും വളരെ പെട്ടെന്ന്‌ ഇവയെ പ്രതികൂലമായി ബാധിക്കും. പരിസ്ഥിതി ദുർബല പ്രദേശങ്ങളെ നിർവ്വചിക്കാൻ മുൻപ്‌ നടത്തിയ ശ്രമങ്ങളിലും ഈ ഘടകങ്ങളുടെ പ്രത്യക്ഷമോ പരോക്ഷമോ ആയിട്ടുള്ള പ്രാധാന്യത്തെപറ്റി പരാമർശിക്കുന്നു (പട്ടിക ഒന്ന്‌)

ഒരു വ്യത്യസ്‌ത പദാവലി ആവശ്യമുണ്ടോ?

പരിസ്ഥിതി ദുർബലപ്രദേശങ്ങൾ, സൂക്ഷ്‌മ സംവേദനക്ഷമതയുള്ള പ്രദേശങ്ങൾ എന്നതിനു പുറമേ ജൈവപരമായി വളരെയധികം പ്രാധാന്യമുള്ളവകൂടിയാണ്‌. ജീവശാസ്‌ത്രപരമായും ജൈവപരമായും സാമ്പത്തികമായും സാംസ്‌കാരികമായും ചരിത്രപരമായും അവയുടെ മൂല്യം വളരെ വലുതാണ്‌. മാത്രവുമല്ല പ്രകൃതിപരമായും പുറത്തുനിന്നുമുള്ള സമ്മർദ്ദങ്ങൾക്ക്‌ പെട്ടെന്ന്‌ കീഴ്‌പ്പെടുകയും ചെയ്യും ആകയാൽ അവയുടെ ആന്തരികമൂല്യത്തെയും നാശനഷ്‌ടത്തെയും ആസ്‌പദമാക്കി പലഘട്ടത്തിലുള്ള സംരക്ഷണനടപടികളാണ്‌ ആവശ്യം മറ്റൊരു തരത്തിൽ പറഞ്ഞാൽ പരിസ്ഥിതി ദുർബലപ്രദേശങ്ങൾ ജൈവപരമായി സൂക്ഷ്‌മ സംവേദനക്ഷമതയുള്ള പ്രദേശങ്ങൾ മാത്രമല്ല അവ ജീവശാസ്‌ത്രപരമായും ജൈവശാസ്‌ത്രപരമായും പ്രാധാന്യമുള്ളവ കൂടിയാണ്‌ എന്ന്‌ പ്രയോഗങ്ങളിലും നിർദ്ദേശങ്ങളിലും ഒരു സമാവായമുണ്ടാകണം. ജൈവപരമായ സംവേദനക്ഷമതയേക്കാൾ വളരെ വിപുലമാണ്‌ ജൈവപരമായി വളരെ പ്രാധാന്യമുള്ള പ്രദേശം എന്ന പദമാണെന്നതിനാൽ ഞങ്ങൾ ആ പദമാണ്‌ നിർദ്ദേശിക്കുന്നത്‌ ചുരുക്കപ്പേര്‌ ESA എന്ന്‌ തന്നെ തുടരും. വരും പേജുകളിൽ ESA എന്ന പദം അന്വർത്ഥമാകുന്നത്‌ "ജൈവപരമായി പ്രാധാന്യമുള്ള പ്രദേശം' എന്നാണ്‌.

പരിസ്ഥിതി ദുർബലപ്രദേശങ്ങൾ എന്തുകൊണ്ട്‌?

ഇന്ത്യയിൽ സംരക്ഷിതമേഖലകൾ നിരവധിയാണ്‌ ജൈവമണ്ഡല റിസർവ്വുകൾ, ദേശീയ പാർക്കുകൾ, വന്യജീവി സങ്കേതങ്ങൾ എന്നിവയെല്ലാം കൂടി ജൈവവൈവിദ്ധ്യത്തിന്റെയും പ്രകൃതിദത്ത ആവാസകേന്ദ്രങ്ങളുടെയും സംരക്ഷണത്തിന്‌ ഫലപ്രദമായൊരു ശൃംഖല തന്നെ നിലവിലുണ്ട്‌ ഉയർന്ന തലത്തിലുള്ള ജൈവവൈവിദ്ധ്യത്തിന്റെയും അപൂർവ്വ ഇനം ജീവജാലങ്ങളുടെയും ഭൂവിതാനത്തിന്റെയും ആശ്രയമായ വലിയ വനപ്രദേശങ്ങളാണിവ. എന്നാൽ ഏതാനും ജൈവമണ്ഡല റിസർവ്വുക

............................................................................................................................................................................................................

101

"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/128&oldid=159201" എന്ന താളിൽനിന്ന് ശേഖരിച്ചത്