താൾ:Gadgil report.pdf/129

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011 ............................................................................................................................................................................................................ ളുടെ കാര്യമൊഴിച്ചാൽ ഈ സംരക്ഷണ പദ്ധതികൾക്കായി പ്രദേശങ്ങളുടെ അതിരുകൾ നിർണ്ണയി ക്കാൻ ശാസ്‌ത്രീയ സ്ഥിതി വിവരക്കണക്കുകൾ കണക്കിലെടുക്കയോ ബന്ധപ്പെട്ടവരുമായി ചർച്ച നട ത്തുകയോ ഉണ്ടായിട്ടില്ല മറിച്ച്‌ ഫോറസ്റ്റ്‌ മാനേജർമാരുടെ ബുദ്ധിയിൽ ഉദിച്ച കാര്യങ്ങളുടെ അടി സ്ഥാനത്തിലോ ഒരു ചരിത്രപരമായ അറിവിന്റെ അടിസ്ഥാനത്തിലോ ആണ്‌ രാജാക്കന്മാരുടെ വേട്ട സ്ഥലങ്ങൾ, സിംഹം ഉൾപ്പെടെയുള്ള വന്യമൃഗങ്ങളുടെ വാസസ്ഥലങ്ങൾ, ജലാശയങ്ങൾ തുടങ്ങിയ ചരിത്രപരമായ അറിവുകൾ തദ്ദേശവാസികളും പദ്ധതി പ്രണയിതാക്കളും തമ്മിൽ ചില പ്രദേശങ്ങ ളിൽ അടിക്കടി സംഘർഷമുണ്ടാകുകയും ചില സസ്യ-ജീവജാലങ്ങളുടെ സംരക്ഷണസംവിധാന ത്തിൽ പിഴവുകൾ ഉണ്ടെങ്കിലും സ്വാതന്ത്യ്രാനന്തര കാലഘട്ടത്തിൽ ജൈവ വൈവിദ്ധ്യസംരക്ഷണ ത്തിനായി നീക്കിവെയ്‌ക്കപ്പെട്ട സ്ഥലങ്ങൾ സംരക്ഷണലക്ഷ്യം നേടാൻ പര്യാപ്‌തമാണ്‌.

ഇപ്രകാരം സംരക്ഷണ സൈറ്റുളുടെ ഫലപ്രദമായ ഒരു ശൃംഖല നിലവിലുണ്ടെങ്കിൽ പിന്നെ' ജൈവപരമായി പ്രാധാന്യമുള്ള പ്രദേശങ്ങൾ എന്ന പ്രഖ്യാപനത്തിന്റെ ആവശ്യമെന്തെന്ന ചോദ്യം നിലനിൽക്കുന്നു നിലവിലുള്ള സംരക്ഷണ സൈറ്റുകളുടെ ശൃംഖല അഗ്ഗുതകരമാംവിധം ഫലപ്രദ മാണെങ്കിലും മുൻകൂട്ടികാണാൻ കഴിയാത്ത പല പ്രശ്‌നങ്ങളും സംരക്ഷണനടപടികളോടുള്ള നമ്മുടെ നിലപാടുകളെ സ്വാധീനിക്കുന്നുണ്ട്‌ നിലവിലുള്ള സംരക്ഷണ ശൃംഖല വ്യാപിച്ച്‌ മുൻവിധി ഒഴിവാ ക്കിയും "ജൈവപ്രധാന പ്രദേശങ്ങളിലൂടെയുള്ള സമീപനത്തിൽ' പ്രശ്‌നങ്ങൾ പരിഹരിച്ചു നിലവി ലുള്ള പദ്ധതികളെ സഹായിച്ചും നമുക്ക്‌ മുന്നേറാം.

സംരക്ഷണ നടപടികളിലെ അസന്തുലിത തത്വം

ദേശീയപാർക്കുകളും സംരക്ഷണ കാര്യങ്ങളിൽ വളരെ പ്രധാനവും പലപ്രദവും ആണെങ്കിൽ കൂടി ഇവരുടെ രൂപീകരണത്തോടെ മറ്റ്‌ പല പ്രധാനമേഖലകളിലും നമ്മുടെ ശ്രദ്ധപതിയാതെ പോയി.

അത്യപൂർവ്വമായ ജൈവആവാസകേന്ദ്രങ്ങൾ വംശനാശം നേരിടുന്ന സസ്യങ്ങൾ, മറ്റ്‌ ജീവജാ ലങ്ങൾ പുതുതായി രൂപം കൊള്ളുന്ന വൈവിദ്ധ്യ കേന്ദ്രീകൃതവും ജലസ്രാത ുകൾ നിറഞ്ഞതു മായ "ഹോട്ട്‌സ്‌പോട്ടുകൾ' എന്നിവയ്‌ക്കൊന്നും നിലവിലുള്ള സംരക്ഷണനടപടികളുടെ ശ്രദ്ധ കിട്ടു ന്നില്ല സമാനതകളില്ലാത്ത ഇത്തരം ആവാസവ്യവസ്ഥകൾ കണ്ടെത്തി പ്രശ്‌നങ്ങൾ പരിഹരിക്കാൻ പ്രത്യേക നടപടി ഉണ്ടാകണം.

ഭംഗിയുള്ളതിന്‌ അവഗണന

വനത്തിനുള്ളിൽ ചരിത്രപരമായും സാംസ്‌കാരികമായും സാമൂഹികമായും പ്രസക്തിയുള്ള സംരക്ഷണം അർഹിക്കുന്ന നിരവധി ചെറിയ യൂണിറ്റുകളുണ്ട്‌ (കർണ്ണാടകത്തിലെ "യാന"യിലുള്ള ചുണ്ണാമ്പുകല്ല്‌ ശേഖരം നിർഭാഗ്യവശാൽ നിലവിലുള്ള സംരക്ഷണ സൈറ്റുകളുടെ ശൃംഖലയിലൂടെ അവയെ സംരക്ഷിക്കാൻ സാധ്യമല്ല കാരണം അവ വലിപ്പത്തിൽ ചെറുതും വന്യജീവികളും മറ്റും ആകർഷകത്വം ഇല്ലാത്തവയുമാണ്‌ ജൈവ വൈവിദ്ധ്യ പൈതൃക സൈറ്റുകളുടെ കണ്ടെത്തൽ, സംര ക്ഷണ റിസർവ്വുകൾ തുടങ്ങി പല പുതിയ സംരക്ഷണ സമീപനങ്ങളും ഉയർന്നുവരുന്നുണ്ട്‌ ഉദാഹ രണത്തിന്‌ 1972 ലെ വന്യജീവി(സംരക്ഷണ)നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം പാരമ്പര്യമായി പ്രാദേശിക സമൂഹം വളർത്തിയെടുത്ത വൃക്ഷതോട്ടങ്ങളും സംരക്ഷിക്കപ്പെടേണ്ടതാണ്‌.

തമിഴ്‌നാട്‌ വനം വകുപ്പ്‌ തിരുനെൽവേലിയിൽ "താംപരഭരണി' നദിക്കരയിൽ ഇത്തരമൊരു ഉദ്യമം വിജയകരമായി നടത്തിവരുന്നു എന്നിരുന്നാലും നിർദ്ദിഷ്‌ട ""ഋടഅ സമീപനം ഒരുകൂട്ടം സംര ക്ഷണമേഖലകൾക്കൊപ്പം അവഗണിക്കപ്പെടുമായിരുന്ന താൽപര്യങ്ങൾകൂടി പരിഗണിക്കുന്നു.

ദൃഷ്‌ടിഗോചരമല്ലാത്ത സേവനങ്ങൾ വിലമതിക്കപ്പെടുന്നില്ല.

നിലവിലുള്ള സംരക്ഷണ വലയത്തിൽപെടാത്ത കുറേ മേഖലകൾ ബാക്കിയുണ്ട്‌ ഇവയ്‌ക്ക്‌ ദൃഷ്‌ടിഗോചരമല്ലാത്ത എന്നാൽ വിലപ്പെട്ട പല സേവനങ്ങളും സമൂഹത്തിന്‌ നൽകാൻ കഴിയും. പൊതുവെ ശ്രദ്ധിക്കപ്പെടാതെ പോകുന്ന ഈ സേവനങ്ങൾ അടിയന്തിരമായി സംരക്ഷിക്കപ്പെടേണ്ട തുണ്ട്‌ ഉദാഹരണത്തിന്‌ ജൈവവൈവിദ്ധ്യത്തിൽ ഒട്ടും സമ്പന്നമല്ലാത്ത വിശാലമായ പുൽമേടുകൾ അങ്ങകലെ ജനങ്ങൾക്ക്‌ സുസ്ഥിര കൃഷിയും ആഹാരവസ്‌തുക്കളും നൽകുന്ന നദികളുടെ വൃഷ്‌ടിപ്ര ദേശമായി നിലകൊള്ളുന്നു വിശുദ്ധ കാടുകളായി കണക്കാക്കപ്പെടുന്ന ചെറിയ ഭൂപ്രദേശസമൂഹ ത്തിന്‌ വളരെ പ്രധാനപ്പെട്ട ഔഷധ സസ്യങ്ങൾ പ്രദാനം ചെയ്യുന്നു ഇവയെ ആശ്രയിക്കാവുന്ന പ്രാദേശിക സമൂഹങ്ങൾക്ക്‌ ഈ സേവനങ്ങൾ വളരെ പ്രധാനമാണ്‌ ആകയാൽ ഇവയെ ജൈവപര മായി പ്രധാനപ്പെട്ട പ്രദേശത്തിന്റെ സുപ്രധാനഘടകങ്ങളായി കാണാം.

............................................................................................................................................................................................................

102

"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/129&oldid=159202" എന്ന താളിൽനിന്ന് ശേഖരിച്ചത്