താൾ:Gadgil report.pdf/127

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011 ............................................................................................................................................................................................................ അനുബന്ധം 4: കറന്റ് സയൻസ്‌ പേപ്പർ പശ്ചിമഘട്ടത്തിലെ പരിസ്ഥിതിപരമായി പ്രത്യേക പ്രാധാന്യമുള്ളതും ദുർബലവുമായ പ്രദേശങ്ങളുടെ മാപ്പിങ്ങ്‌ നിർദ്ദേശിക്കപ്പെട്ട മാനദണ്ഡം


മാധവ്‌ ഗാഡ്‌ഗിൽ: ചെയർമാൻ, പശ്ചിമഘട്ട ജൈവവിരുദ്ധസമിതി ആർ.ജെ രഞ്‌ജിത്‌ ദാനിയേൽ: കെയർ എർത്ത്‌ ട്രിസ്റ്റ്‌, ചെന്നൈ കെ.എൻ. ഗണേശയ്യ: മെമ്പർ, പശ്ചിമഘട്ട സിമിതി. എസ്‌ നരേന്ദ്രപ്രസാദ്‌- സലിംഅലി, ഹൈദരാബാദ്‌ എം.എസ്‌.ആർ മൂർത്തി : നാഷണൽ റിമോട്ട്‌ സെൻസിങ്ങ്‌ സെന്റർ, ഐ.എസ്‌.ആർ.ഒ. സി.എസ്‌ ഝാ : നാഷണൽ റിമോട്ട്‌ സെൻസിങ്ങ്‌ സെന്റർ, ഐ.എസ്‌.ആർ.ഒ. ബി.ആർ.രമേഷ്‌ : ഇൻസ്റ്റിറ്റ്യൂട്ട്‌ ഫ്രാൻസീസ്‌ ഡി പോണ്ടിച്ചേരി കെ.എ സുബ്രഹ്മണ്യൻ : സുവോളജിക്കൽ സർവ്വെ ഓഫ്‌ ഇന്ത്യ, പൂണെ

പഠനസംക്ഷിപ്‌തം

കേന്ദ്രപരിസ്ഥിതി-വനം മന്ത്രാലയം നിയോഗിച്ച പശ്ചിമഘട്ടപരിസ്ഥിതി വിദഗ്‌ധ സമിതിയുടെ ഒരു ലക്ഷ്യം പശ്ചിമഘട്ടത്തിലുടനീളമുള്ള പരിസ്ഥിതി ദുർബല പ്രദേശങ്ങൾ കണ്ടെത്തുകയും അവയെ സംരക്ഷിക്കാനുള്ള നിയന്ത്രണനടപടികൾ നിർദ്ദേശിക്കുകയുമാണ്‌. എന്നാൽ പരിസ്ഥിതി ദുർബല പ്രദേശങ്ങളെ നിർവ്വചിക്കാൻ ആഗോളതലത്തിൽ ഒരു സമവായം ഇല്ലെന്നും അതിനാൽ ഇക്കാര്യത്തിൽ സ്വീകരിക്കാവുന്ന മാനദണ്ഡം കണ്ടെത്തണമെന്നും സമിതിക്ക്‌ ബോധ്യപ്പെട്ടു. ആകയാൽ പരിസ്ഥിതി ദുർബലപ്രദേശങ്ങളുടെ മാപ്പിങ്ങ്‌ നടത്തുന്നതിന്‌ മുമ്പ്‌ ആദ്യപടി എന്ന നിലയിൽ ഇതിന്‌ നിർവ്വചനവും മാനദണ്ഡവും വികസിപ്പിച്ചെടുക്കേണ്ടതുണ്ടായിരുന്നു. പരിസ്ഥിതി ദുർബലപ്രദേശങ്ങളുടെ മാപ്പിങ്ങിനും നിർവ്വചനത്തിനും ഒരു സമവായമുണ്ടാക്കാൻ വേണ്ടി സമിതി നടത്തിയ നിരവധി ചർച്ചകളുടേയും കൂടിയാലോചനകളുടെയും വിശദാംശങ്ങളാണിതിൽ. ഈ റിപ്പോർട്ടിന്റെ ഉദ്ദേശ്യം രണ്ടാണ്‌ ഒന്ന്‌ സമിതി എത്തിച്ചേർന്ന ആശയപരവും മാനദണ്ഡപരവുമായ വിശദാംശങ്ങിന്മേൽ വിപുലമായ ഒരു വിദഗ്‌ധ സമൂഹത്തിന്റെ നിർദ്ദേശങ്ങൾ ക്ഷണിക്കുക, രണ്ടാമത്‌ ഈ മാനദണ്ഡങ്ങളെ രാജ്യത്തിനകത്തും പുറത്തുമുള്ള മറ്റ്‌ ജൈവസമ്പന്നപ്രദേശങ്ങളുടെ മാപ്പിങ്ങിനായുള്ള സ്ഥായിയായ നടപടി ക്രമത്തിന്റെ മാനദണ്ഡമായി പ്രോത്സാഹിപ്പിക്കുക.

പരിസ്ഥിതി ദുർബലപ്രദേശം എന്ന ആശയം വേണ്ട രീതിയിൽ നിർവ്വചിക്കപ്പെട്ടിട്ടില്ല 'ജൈവവൈവിദ്ധ്യം' എന്ന പദപ്രയോഗം പോലെ ഇതിനും അംഗീകൃതമായ ഒരു നിർവ്വചനമില്ല. പരിസ്ഥിതി ദുർബല പ്രദേശം, പരിസ്ഥിതി ദുർബ്ബല മേഖല,‌ ജൈവപരമായി ദുർബലമായ ജൈവവ്യവസ്ഥ, പരിസ്ഥിതി ദുർബല സൈറ്റുകൾ എന്നെല്ലാമുള്ള പ്രയോഗങ്ങൾ സംരക്ഷണത്തിനുവേണ്ടി സാഹചര്യങ്ങൾക്കും സന്ദർഭങ്ങൾക്കും അനുയോജ്യമായി ഉപയോഗിക്കേണ്ടവയാണ്‌. പല സന്ദർഭങ്ങളിലും ഇവ ഉപയോഗിക്കുന്നത്‌ പ്രത്യേക നിർവ്വചനമില്ലാതെയും പല അർത്ഥത്തിലുമായിരിക്കും (പട്ടിക ഒന്ന്‌ കാണുക)

ഇക്കാരണത്താൽ എല്ലാ സാഹചര്യങ്ങൾക്കും അനുയോജ്യമാവില്ലെങ്കിൽ പോലും പരിസ്ഥിതിദുർബലപ്രദേശങ്ങളുടെ സ്വഭാവസവിശേഷങ്ങൾക്കനുസരിച്ചുള്ള മാനദണ്ഡങ്ങളുടെ ഒരു പട്ടിക തയ്യാറാക്കുക മാത്രമേ പോംവഴിയുള്ളൂ. അത്തരത്തിലൊരു മാനദണ്ഡമാണ്‌ പരിസ്ഥിതി ദുർബല പ്രദേശങ്ങളെ ശല്യം ചെയ്യാൻ പാടില്ലെന്നും പുറമേ നിന്നുള്ള ശല്യങ്ങളോ സ്വാധീനങ്ങളോ ഉണ്ടായാൽ അവയുടെ പൂർവ്വസ്ഥിതി വീണ്ടെടുക്കുക ബുദ്ധിമുട്ടാണെന്നും ഉള്ള നിഗമനം.

ഇത്തരം ദുർബല പ്രദേശങ്ങളെ തിരിച്ചെറിയുക എന്നത്‌ സമിതിയുടെ ഒരു ചുമതലയാണ്‌. പരിസ്ഥിതി ദുർബല പ്രദേശങ്ങളെ കണ്ടെത്താൻ ആഗോളതലത്തിൽ തന്നെ വ്യത്യസ്ഥ സന്ദർഭങ്ങളിൽ വ്യത്യസ്ഥ മാനദണ്ഡങ്ങളാണ്‌ ഉപയോഗിക്കുന്നതെന്ന്‌ സമിതി കണ്ടെത്തി. പ്രദേശത്തിന്റെ

............................................................................................................................................................................................................

100

"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/127&oldid=159200" എന്ന താളിൽനിന്ന് ശേഖരിച്ചത്