താൾ:GaXXXIV6-1.pdf/97

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

- 93 -

ററിന്നും ഓരോ വെപ്പുകളെ നിശ്ചയിച്ചു. കളവു കുല
തുടങ്ങിയുള്ള അപരാധങ്ങൾ്ക്കു തക്ക ശിക്ഷകളെ കല്പി
ച്ചു. യോദ്ധാക്കൾ മാതാപിതാക്കന്മാർ വിധവമാർ
അനാഥർ ദരിദ്രർ കുരുടർ ഉൗമർ ദാസർ എന്നിവൎക്കു
വേണ്ടി വെവ്വേറെ ചട്ടങ്ങളെ നിയമിച്ചു. പക്ഷിക്കൂ
ടുകളെയും ഫലവൃക്ഷങ്ങളെയും കാളകളെയും കുറി
ച്ചു ഓരോന്നു നിശ്ചയിച്ചു.

പിന്നേ ദൈവം ഇസ്രയേൽ ജനത്തോടു: "നീയും
നിന്റെ സന്താനങ്ങൾ ഒക്കയും ഞാൻ നിന്നോടു
കല്പിച്ചിട്ടുള്ള കല്പനകളെയും ചട്ടങ്ങളെയും പ്രമാ
ണിക്കയും നിന്റെ ദൈവമായ യഹോവയെ ഭയ
പ്പെട്ടു നിന്റെ പൂൎണ്ണഹൃദയംകൊണ്ടും പൂൎണ്ണ ആത്മാ
വുകൊണ്ടും പൂൎണ്ണശക്തികൊണ്ടും സ്നേഹിക്കയും ചെ
യ്യേണം; എന്നാൽ ഞാൻ നിന്നോടു പറഞ്ഞപ്ര
കാരം നിന്നെ അനുഗ്രഹിക്കും" എന്നു കല്പിക്കയും
ചെയ്തു.

വേദോക്തം.

നിന്റെ ധൎമ്മത്തിലേ അതിശയങ്ങളെ കാണേണ്ടതിന്നു എന്റെ
കണ്ണുകളെ തുറക്കുക! സങ്കീ. ൧൧൯, ൧൮.

൨൫. സമാഗമനക്കൂടാരവും
പൌരോഹിത്യവും ഉത്സവങ്ങളും.

(൨. മോശെ ൨൫- ൩൪. ൨൪. ൨൮. ൫. മോശെ ൧൦. ൧൩. ൧൬.)

1. ദൈവം തന്റെ ജനത്തിന്നു ധൎമ്മം കൊടുത്ത
ശേഷം മോശെയോടു: "പന്ത്രണ്ടു ഗോത്രങ്ങളുടെ
മദ്ധ്യേ ഞാൻ വസിച്ചു എന്റെ പരിശുദ്ധിയെ പ്ര

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV6-1.pdf/97&oldid=197027" എന്ന താളിൽനിന്ന് ശേഖരിച്ചത്