താൾ:GaXXXIV6-1.pdf/96

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

-- 92 --

പൊടിയാക്കി വെള്ളത്തിൽ വിതറി ഇസ്രയേല്യരെ
കുടിപ്പിച്ചു.

അതിന്റെ ശേഷം അവൻ മലമുകളിൽ വീണ്ടും
കയറി യഹോവയോടു:"അല്ലയോ ദൈവമേ, ഈ
ജനം മഹാ പാപം ചെയ്തു. അവരുടെ പാപത്തെ
ക്ഷമിക്കേണമെ; അല്ലാഞ്ഞാൽ നിന്റെ പുസ്തക
ത്തിൽനിന്നു എന്റെ പേർ മാച്ചുകളക" എന്നു പ്രാ
ൎത്ഥിച്ചു. അപ്പോൾ യഹോവ: "ആർ എനിക്കു
വിരോധമായി പാപം ചെയ്തുവോ അവനെ ഞാൻ
എന്റെ പുസ്തകത്തിൽനിന്നു മാച്ചുകളയും. ആക
യാൽ നീ പോയി, ഞാൻ കല്പിച്ചിട്ടുള്ള ദേശത്തേക്കു
ജനത്തെ കൂട്ടിക്കൊണ്ടു പോക; ഇതാ, എന്റെ ദൂതൻ
നിന്റെ മുമ്പിൽ നടക്കും. എന്നാൽ നിശ്ചയിച്ച
സമയത്തിൽ ഞാൻ അവരുടെ പാപത്തെ ഓൎക്കും"
എന്നു പറഞ്ഞു.

അതിൽ പിന്നെ ദൈവം മോശെയോടു: "മുമ്പേ
ത്ത കല്പലകകളിൽ ഞാൻ എഴുതിയ വാക്കുകളെ
വീണ്ടും എഴുതേണ്ടതിന്നു മുമ്പേത്ത പോലെ രണ്ടു
കല്പലകകളെ ചെത്തി നാളെ ഈ മലമേൽ കൊണ്ടു
വരേണം" എന്നു കല്പിച്ചു. മോശെ അപ്രകാരം
ചെയ്തു പിന്നേയും ൪൦ രാപ്പകൽ ദൈവസന്നിധി
യിൽ പാൎത്തു, യഹോവ നിയമത്തിന്റെ പത്തു
വാക്യങ്ങളെ പലകകളിന്മേൽ എഴുതിക്കൊടുക്കയും
ചെയ്തു.

5. മുമ്പറഞ്ഞ പത്തു കല്പനകളല്ലാതെ ദൈവം
നാട്ടുമൎയ്യാദകളെയും വീട്ടാചാരങ്ങളെയും നിയമിച്ചു.
ഭക്ഷണം വിവാഹം അവകാശം കൃഷി മുതലായവ

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV6-1.pdf/96&oldid=197026" എന്ന താളിൽനിന്ന് ശേഖരിച്ചത്