താൾ:GaXXXIV6-1.pdf/89

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

-- 85 --

ത്തിൽ ഇട്ടപ്പോൾ വെള്ളം മധുരമായി വന്നു. "ഞാന
ല്ലോ നിന്റെ ചികിത്സകനാകുന്നു" എന്നു യഹോവ
ജനങ്ങളോടു കല്പിച്ചു.

2. അതിന്റെ ശേഷം ഇറച്ചിയും അപ്പവും ഇ
ല്ലായ്കയാൽ അവർ പിറുപിറുത്താറെ യഹോവ വലി
യകൂട്ടം കാടപ്പക്ഷികളെ വരുത്തിയതല്ലാതെ അവർ
പിറേറ ദിവസം രാവിലെ ഉറച്ച മഞ്ഞു പോലേ ഒരു
സാധനം നിലത്തു കണ്ടപ്പോൾ:"ഇതെന്തു" എന്ന
ൎത്ഥമുള്ള "മാൻഹു" എന്നു തമ്മിൽ തമ്മിൽ ചോ
ദിച്ചു. "ഇതു യഹോവ ആകാശത്തിൽനിന്നു ഭക്ഷി
പ്പാൻ തന്നിരിക്കുന്ന അപ്പമാകുന്നു. അവനവൻ
ഭക്ഷിപ്പാൻ മാത്രം ഓരോ ഇടങ്ങാഴി പെറുക്കികൊൾ്ക"
എന്നു മോശെ കല്പിച്ചു. എന്നാൽ ചിലർ അനുസരി


8

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV6-1.pdf/89&oldid=197019" എന്ന താളിൽനിന്ന് ശേഖരിച്ചത്