താൾ:GaXXXIV6-1.pdf/88

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

- 84 -

യപ്പോൾ അവർ: "നാം ഓടിപ്പോക, യഹോവ
ഇസ്രയേല്യൎക്കു വേണ്ടി യുദ്ധം ചെയ്യുന്നു" എന്നു
നിലവിളിച്ചു. ഉടനേ മോശെ ദൈവകല്പന പ്ര
കാരം കടലിന്മേൽ കൈ നീട്ടി വെള്ളവും തിരിച്ചു
വന്നു. മിസ്രക്കാർ ആരും ശേഷിക്കാതെ എല്ലാവരും
വെള്ളത്തിൽ മുങ്ങിച്ചത്തുപോയി.

എന്നാൽ ജനങ്ങൾ യഹോവയെ ഭയപ്പെട്ടു അവ
നിലും അവന്റെ ദാസനായ മോശെയിലും വിശ്വ
സിച്ചു. മോശെയും ഇസ്രയേൽപുത്രന്മാരും യഹോ
വെക്കു ഒരു സ്നോത്രഗീതം പാടുകയും ചെയ്തു.

വേദോക്തം.

എന്തെന്നാൽ പൎവ്വതങ്ങൾ മാറിപ്പോകും, കുന്നുകളും നീക്കപ്പെടും
എങ്കിലും എന്റെ ആദ്രകരുണ നിന്നിൽനിന്നു മാറിപ്പോകയില്ല,
എന്റെ സമാധാനത്തിന്റെ ഉഭയസമ്മതം നീക്കപ്പെടുകയുമില്ല
എന്നു നിന്നോടു കരുണയുള്ളവനായ യഹോവ പറയുന്നു. യശാ.
൫൪, ൧൦.

൨൩. മരുഭൂമിയിലെ സഞ്ചാരം.
(൨. മോശെ ൧൫ - ൧൭.)

1. ഇസ്രയേല്യർ ചെങ്കടൽ വിട്ടു വെള്ളവും സസ്യാ
ദികളുമില്ലാത്ത മരുഭൂമിയിൽ കൂടി ൩ ദിവസം നടന്നു,
മാറ എന്ന സ്ഥലത്തു എത്തി വെള്ളം കണ്ടു കൈ
പ്പുരസംകൊണ്ടു കുടിപ്പാൻ കഴിയാഞ്ഞപ്പോൾ ജന
ങ്ങൾ: "എന്തു കടിക്കേണ്ടു"? എന്നു മോശെയോടു
പിറുപിറുത്തു പറഞ്ഞു. അപ്പോൾ അവൻ പ്രാ
ൎത്ഥിച്ചു, യഹോവ കാണിച്ച ഒരു മരത്തെ വെള്ള

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV6-1.pdf/88&oldid=197018" എന്ന താളിൽനിന്ന് ശേഖരിച്ചത്