താൾ:GaXXXIV6-1.pdf/90

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

-- 86 --

ക്കാതെ കുറേ ശേഷിപ്പിച്ചപ്പോൾ അതു പുഴുത്തു
നാറിപ്പോയി. അതുകൊണ്ടു മോശെ കോപിച്ചു. വെ
ള്ളിയാഴ്ച അവർ ഈരണ്ടു ഇടങ്ങഴി പെറുക്കി എ
ടുത്തു, അനുവാദപ്രകാരം പാതി സൂക്ഷിച്ചു വെച്ച
പ്പോൾ അതു കൃമിച്ചതും നാറിയതുമില്ല. ഏഴാം
ദിവസത്തിൽ അവൎക്കു പെറുക്കുവാൻ അനുവാദം
ഉണ്ടായിട്ടില്ല, എന്നിട്ടും ചിലർ പെറുക്കുവാൻ പുറ
പ്പെട്ടപ്പോൾ കണ്ടെത്തിയില്ല. ഇതു സീൻ എന്ന
മരുഭൂമിയിൽ വെച്ചു സംഭവിച്ചു. കനാൻദേശ
ത്തിൽ എത്തുംവരെ ദൈവം അവരെ ഈ മാൻഹു
കൊണ്ടു (൪൦ സംവത്സരത്തോളം)പോഷിപ്പിച്ചു.
ഈ ആഹാരം വെളുത്തതും കൊത്തമ്പാലരി പോ
ലെയും തേൻകൂടിയ ദോശപോലെ രുചിയുള്ളതും
ആയിരുന്നു.

3. വെള്ളം കുറവായ സമയം: "നീ ഞങ്ങളെ
ദാഹത്താൽ നശിപ്പിപ്പാൻ എന്തിന്നു. കൂട്ടിക്കൊണ്ടു
വന്നു"? എന്നു ജനങ്ങൾ നീരസപ്പെട്ടു പറഞ്ഞ
പ്പോൾ മോശെ യഹോവയോടു നിലവിളിച്ചു,കല്പ
നപ്രകാരം ദണ്ഡു കൊണ്ടു ഒരു പാറമേൽ അടിച്ച
പ്പോൾ വെള്ളം ഒഴുകിവന്നു, ജനങ്ങൾ കുടിക്കയും
ചെയ്തു. അതു രഫിദീമിൽ സംഭവിച്ചു.

4. അങ്ങനെ സഞ്ചരിക്കുന്ന സമയത്തു കവൎച്ച
ക്കാരായ അമലേക്യർ വന്നു യുദ്ധം തുടങ്ങി പല
രെയും കൊന്നപ്പോൾ യോശുവാ സൈന്യത്തോടു
കൂടെ അവരോടു യുദ്ധം ചെയ്തു; മോശെയോ കുന്നി
ന്മുകളിൽ കയറി പ്രാൎത്ഥിച്ചു. കൈ പൊങ്ങിയിരിക്കു
മ്പോൾ ഇസ്രയേല്യൎക്കു വീൎയ്യം വൎദ്ധിച്ചു, കൈ താഴു

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV6-1.pdf/90&oldid=197020" എന്ന താളിൽനിന്ന് ശേഖരിച്ചത്