താൾ:GaXXXIV6-1.pdf/85

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

- 81 -

൨൨, ഇസ്രയേല്യർ മിസ്രയിൽനിന്നു
പുറപ്പെട്ടതു.
(൨. മോശെ ൧൧- ൧൪.)

1. രാജാവിന്നു ഹൃദയകാഠിന്യം തികഞ്ഞു വന്ന
പ്പോൾ യഹോവ മോശെയോടു: "ഞാൻ ഇനിയും
ഒരു ബാധ വരുത്തും, അപ്പോൾ രാജാവു നിങ്ങളെ
വിട്ടയക്കും നിശ്ചയം; അൎദ്ധരാത്രിയിൽ തന്നേ ഞാൻ
മിസ്രയിൽ കൂടി നടന്നു രാജകുമാരൻ മുതൽ ദാസീ
പുത്രൻവരെയും ഉള്ള കടിഞ്ഞൂലകളെ ഒക്കയും
മൃഗങ്ങളിലെ കടിഞ്ഞൂലുകളെയും മരിപ്പിക്കും. അതു
കൊണ്ടു ഇസ്രയേല്യർ യാത്രെക്കായി ഒരുങ്ങിനിന്നു
ഓരോ വീട്ടുകാരൻ ഓരോ ആട്ടിങ്കുട്ടിയെ കൊന്നു ബാധ
അവൎക്കു തട്ടാതിരിക്കേണ്ടതിന്നു രക്തം എടുത്തു ഓരോ
വീട്ടിലെ കട്ടിളക്കാലുകളിലും കുറുമ്പടിയിലും തേച്ചു,
മാംസം വറുത്തു അരക്കെട്ടും ചെരിപ്പുകളും വടികളും
ധരിച്ചുംകൊണ്ടു പെസഹഭക്ഷണം കഴിക്കേണം"
എന്നു കല്പിച്ചു.

2. നിശ്ചയിച്ച സമയം വന്നപ്പോൾ ഇസ്രയേ
ല്യർ പ്രയാണത്തിന്നായി ഒരുങ്ങിനിന്നു അൎദ്ധരാത്രി
യിൽ യഹോവ രാജാവിന്റെ പ്രഥമപുത്രൻ മുതൽ
ദാസീപുത്രന്വരെയുള്ള കടിഞ്ഞൂൽസന്തതികളെ ഒക്കയും കൊന്നു.

മിസ്രയിൽ എല്ലാടവും മഹാനിലവിളിയും കര
ച്ചലും ഉണ്ടായപ്പോൾ രാജാവു മോശെയെയും അഹ
റോനെയും വരുത്തി: "നിങ്ങളും ജനങ്ങളും ആടുമാ
ടുകളോടു കൂട പുറപ്പെട്ടു പോകുവിൻ" എന്നു കല്പിച്ചു.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV6-1.pdf/85&oldid=197015" എന്ന താളിൽനിന്ന് ശേഖരിച്ചത്