താൾ:GaXXXIV6-1.pdf/86

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

- 82 -

മിസ്രക്കാരും: "ഞങ്ങളെല്ലാവരും മരിക്കുന്നു; വേഗം
പോകുവിൻ" എന്നവരെ നിൎബ്ബന്ധിച്ചയച്ചു.

ഇസ്രയേല്യർ പുളിക്കാത്ത കുഴച്ച മാവിനെ ശീല
കളിൽ കെട്ടി, ദൈവകല്പനപ്രകാരം മിസ്രക്കാരോടു
പൊൻ വെള്ളി ആഭരണങ്ങളെയും വസ്ത്രങ്ങളെയും
വാങ്ങി അടിമദേശത്തെ വിട്ടു കാൽനടയായി പുറ
പ്പെട്ടു. യോസേഫിന്റെ അസ്ഥികളും കൂടെ അവർ
ആ സമയത്തിൽ എടുത്തു കൊണ്ടു പോയി.

പോകേണ്ടുന്ന വഴിയിൽ തെറ്റാതെ രാപ്പകൽ
സഞ്ചരിക്കേണ്ടതിന്നു യഹോവ പകൽ മേഘത്തൂ
ണിലും രാത്രിയിൽ അഗ്നിത്തുണിലും വിളങ്ങി അ
വൎക്കു മുമ്പായിട്ടു നടന്നു.

3. അവർ ഒരു ദിവസത്തെ വഴി പോയശേഷം
രാജാവിന്റെ മനസ്സു ഭേദിച്ചു:"അടിമകളെ വിട്ടയച്ച
തെന്തിന്നു"? എന്നു പറഞ്ഞു, അവരെ പിന്തുടരേണ്ട
തിന്നു സൈന്യത്തെ നിയോഗിച്ചു. ആ സൈന്യം
തേർ കുതിരകളോടു കൂടെ പിന്തുടൎന്നു ചെങ്കടൽപ്പുറത്തു
ഇസ്രയേൽ പാളയത്തിൽ എത്തി.

ഇസ്രയേല്യർ അവരെ കണ്ടു വളരേ പേടിച്ചു നില
വിളിച്ചപ്പോൾ: "ഭയപ്പെടാതിരിപ്പിൻ; യഹോവനി
ങ്ങൾക്കു വേണ്ടി യുദ്ധം ചെയ്യും നിങ്ങൾ മിണ്ടാതിരി
ക്കണം, യഹോവ ഇന്നു ചെയ്യുന്ന രക്ഷയെ കണ്ടു കൊ
ൾവിൻ" എന്നു മോശെ പറഞ്ഞു അവരെ ആശ്വസി
പ്പിച്ചു. പിന്നെ യഹോവ അവനോടു:"നീ എന്തിന്നു
എന്നോടു നിലവിളിക്കുന്നു? മുമ്പോട്ടു പോക എന്നു
ഇസ്രയേല്യരോടു പറക, നിന്റെ ദണ്ഡു കൊണ്ടു സമു
ദ്രത്തെ വിഭാഗിക്ക; എന്നാൽ അവർ നടുവിൽ കൂടി

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV6-1.pdf/86&oldid=197016" എന്ന താളിൽനിന്ന് ശേഖരിച്ചത്