താൾ:GaXXXIV6-1.pdf/84

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

- 80 -

എന്നു പറഞ്ഞു. മോശെ പുറത്തു ചെന്നു കൈ
മലൎത്തി പ്രാൎത്ഥിച്ചു; ഇടിയും മഴയും നിന്നു എന്നു
രാജാവു കണ്ടപ്പോൾ അനുസരിക്കാതെ മുമ്പേത്ത
പ്രകാരം തന്നേ കഠിന മാനസനായിരുന്നു.

അനന്തരം യഹോവ കിഴക്കൻകാറ്റു അടിപ്പി
ച്ചു തുള്ളൻകൂട്ടത്തെ വരുത്തി. അവ മിസ്രയിൽ
എല്ലാടവും വ്യാപിച്ചു പച്ചയായതൊക്കയും തിന്നു
കളഞ്ഞു. രാജാവു: "ഈ കുറി ക്ഷമിക്കേണം"എന്ന
പേക്ഷിച്ചു. അപ്പോൾ മോശെ പ്രാൎത്ഥിച്ചു. പിന്നേ
യഹോവ പടിഞ്ഞാറങ്കാററിനെ അടിപ്പിച്ചു തുള്ളൻ
കൂട്ടത്തെ എടുത്തു ചെങ്കടലിലിട്ടുകളഞ്ഞു. രാജാവു
ഈ അത്ഭുതക്രിയയെ കണ്ടിട്ടുപോലും ഇസ്രയേല്യരെ
വിട്ടയച്ചില്ല.

പിന്നേയും മോശെ കൈ നീട്ടി. യഹോവ
കൂരിരുട്ടു വരുത്തി, മൂന്നു ദിവസത്തോളം മനുഷ്യരെ
തമ്മിൽ തമ്മിൽ കാണാതെയും ആരെയും സഞ്ചരി
ക്കാതെയും ആക്കിവെച്ചു. ഇസ്രയേല്യർ പാൎക്കുന്ന
ഗോഷൻദേശത്തിൽ മാത്രം പ്രകാശം ഉണ്ടായിരുന്നു.
ഈ ഭയങ്കരമായ ബാധ അനുഭവിച്ചിട്ടു പോലും
രാജാവു വഴിപ്പെടാതെ മോശെയോടു: "നീ പോ!
നിന്റെ മുഖം ഇനി കാണരുതു; കാണുന്ന നാളിൽ
നീ മരിക്കും" എന്നു കല്പിച്ചു.

വേദോക്തം.

ഇന്നു നിങ്ങൾ ദൈവത്തിന്റെ ശബ്ദം കേട്ടാൽ, നിങ്ങളുടെ ഹൃദ
യങ്ങളെ കഠിനമാക്കരുതു. എബ്ര, ൩, ൭, ൮.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV6-1.pdf/84&oldid=197014" എന്ന താളിൽനിന്ന് ശേഖരിച്ചത്