താൾ:GaXXXIV6-1.pdf/79

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മോശെ ചെരിപ്പുകളെ അഴിച്ചു. പിന്നേ ദൈവം:
"ഞാൻ നിന്റെ പിതാവിന്റെ ദൈവം ആകുന്നു;
അബ്രഹാം ഇസ്സാൿ, യാക്കോബ് എന്നവരുടെ ദൈ
വം തന്നേ" എന്നരുളിച്ചെയ്തു.

അപ്പോൾ മോശെ ഭയപ്പെട്ടു മുഖം മറെച്ചു.
പിന്നേ യഹോവ:"മിസ്രയിലുള്ള എന്റെ ജനത്തി
ന്റെ പീഡ ഞാൻ കണ്ടു അവരുടെ നിലവിളിയെ
യും കേട്ടു; അവരെ മിസ്രക്കാരുടെ കയ്യിൽനിന്നു വി
ടുവിച്ചു പാലും തേനും ഒഴുകുന്ന ദേശത്തിൽ കൊണ്ടു
പോവാൻ ഞാൻ ഇറങ്ങിവന്നിരിക്കുന്നു. ഇപ്പോൾ
നീ എന്റെ ജനത്തെ മിസ്രയിൽനിന്നു പുറപ്പെടു
വിക്കേണ്ടതിന്നു ഞാൻ നിന്നെ രാജസന്നിധിയിലേക്കു
അയക്കും" എന്നു കല്പിച്ചു.

അതിനു മോശെ: "രാജാവിനെ ചെന്നു കണ്ടു
ഇസ്രയേല്യരെ കൂട്ടിക്കൊണ്ടു വരുവാൻ ഞാൻ പ്രാപ്ത
നോ" എന്നു ഉണൎത്തിച്ചപ്പോൾ: ഞാൻ നി
ന്നോടു കൂട ഇരിക്കുമല്ലോ"എന്നു യഹോവ പറഞ്ഞു.
അതിന്നു മോശെ ഉത്തരം പറഞ്ഞു: "അവർ എന്നെ
വിശ്വസിക്കാതെ യഹോവ നിണക്കു പ്രത്യക്ഷനാ
യില്ല എന്നു പറയും".

എന്നതിന്റെ ശേഷം യഹോവ മോശെയോടു:
"നിന്റെ കയ്യിലുള്ള ദണ്ഡിനെ നിലത്തിടുക" എന്നു
കല്പിച്ചപ്രകാരം ചെയ്തപ്പോൾ അതു സൎപ്പമായി
ഭവിച്ചു. മോശെ അതു കണ്ടു പേടിച്ചു. പിന്നേ
കല്പനപ്രകാരം അതിന്റെ വാൽ പിടിച്ചപ്പോൾ
വീണ്ടും ദണ്ഡായി തീൎന്നു. അതിന്റെ ശേഷം: "കൈ
മാറിൽ ഇടുക" എന്ന യഹോവയുടെ കല്പനപ്രകാരം


7*

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV6-1.pdf/79&oldid=197009" എന്ന താളിൽനിന്ന് ശേഖരിച്ചത്