താൾ:GaXXXIV6-1.pdf/78

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

- 74 -

൨൧. ദൈവം മോശെയെ നിയോഗി
ച്ചയച്ചതും മിസ്രയിലെ പത്തുബാധകളും.
(൧. മോശെ ൩- ൧൦.)

1. മോശെ നാല്പതു വൎഷം മിദ്യാനിൽ പാൎത്തു
ഒരിക്കൽ ആട്ടിങ്കൂട്ടത്തെ ഹോറേബ് മലയുടെ താഴ്വ
രയിൽ ആക്കി മേച്ചുകൊണ്ടിരിക്കുമ്പോൾ കത്തിക്കൊ
ണ്ടിരുന്നിട്ടും വെന്തുപോകാതിരിക്കുന്ന ഒരു മുൾപ്പടൎപ്പു
കണ്ടു അതിശയിച്ചു അടുത്തു ചെന്നപ്പോൾ അതിൽ
നിന്നു ദൈവം: "മോശെയേ, മോശെയേ" എന്നു വി
ളിക്കുന്നതു കേട്ടു. "ഇതാ, ഞാൻ ഇവിടേ ഉണ്ടു"
എന്നു മോശെ പറഞ്ഞപ്പോൾ ദൈവം: "അടുത്തു
വരരുതു; ചെരിപ്പുകളെ അഴിച്ചു കളക; നീ നില്ക്കുന്ന
സ്ഥലം ശുദ്ധഭൂമിയല്ലോ" എന്നു കല്പിച്ച ഉടനേ

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV6-1.pdf/78&oldid=197008" എന്ന താളിൽനിന്ന് ശേഖരിച്ചത്