താൾ:GaXXXIV6-1.pdf/80

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

- 76 -

ചെയ്തു; എടുത്തു നോക്കിയപ്പോൾ വെളുപ്പുരോഗമുള്ള
തായി കണ്ടു;"പിന്നേയും മാറിൽ ഇടുക" എന്നു ക
ല്പിച്ചതു കേട്ടു അനുസരിച്ചപ്പോൾ അതു ശുദ്ധമാ
യി തീൎന്നു. "ഈ രണ്ടു അടയാളങ്ങളെ വിശ്വസി
ക്കാഞ്ഞാൽ നീലനദിയിലെ വെള്ളം കോരി കരമേൽ
ഒഴിക്കേണം, എന്നാൽ രക്തമായി ചമയും" എന്നു
യഹോവ കല്പിച്ചു.

പിന്നേ മോശെ:"എൻ കൎത്താവേ, ഞാൻ വാ
ക്സാമൎത്ഥ്യമുള്ളവനല്ല, തടിച്ച വായും നാവുമുള്ളവ
നത്രേ" എന്നു പറഞ്ഞപ്പോൾ യഹോവ: "മനുഷ്യ
ന്നു വായി കൊടുത്തതാർ? ഉൗമനെയും ചെവിടനെ
യും കാഴ്ചയുള്ളവനെയും കുരുടനെയും ഉണ്ടാക്കുന്ന
വൻ ഞാനല്ലയോ? ഇപ്പോൾ നീ പോക; പറയേ
ണ്ടുന്നതിനെ ഞാൻ ഉപദേശിക്കും, വായ്ത്തുണയാ
യും ഇരിക്കും" എന്നു കല്പിച്ചു. അപ്പോൾ മോ
ശെ: കൎത്താവേ, നിണക്കിഷ്ടമുള്ള മറ്റാരെ എങ്കി
ലും അയക്കേണമേ" എന്നു അപേക്ഷിച്ചപ്പോൾ
യഹോവ കോപിച്ചു:"നിന്റെ ജ്യേഷ്ഠനായ അ
ഹറോൻ നിന്നെ എതിരേല്പാൻ പുറപ്പെട്ടു വരുന്നു,
അവൻ നിണക്കു പകരമായി സംസാരിക്കും" എന്നു
പറഞ്ഞു അവനോടു പോവാൻ ഖണ്ഡിതമായി കല്പിച്ചു.

2. അനന്തരം മോശെ പുറപ്പെട്ടു അഹറോനെ
വഴിയിൽവെച്ചു കണ്ടു. ഇങ്ങിനെ ഇരുവരും കൂടെ
ചെന്നു ഇസ്രയേല്യരുടെ മൂപ്പന്മാരെ വരുത്തി ദൈ
വത്തിന്റെ കല്പനകളെ ഒക്കയും അറിയിച്ചപ്പോൾ

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV6-1.pdf/80&oldid=197010" എന്ന താളിൽനിന്ന് ശേഖരിച്ചത്