താൾ:GaXXXIV6-1.pdf/60

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

- 56 -

യിച്ചു. പിന്നേ യോസേഫിനോടു:"ഞാൻ രാജാവു
തന്നേ എങ്കിലും നിന്റെ കല്പന കൂടാതെ ഈ മിസ്ര
രാജ്യത്തിൽ ഒന്നും നടത്തുവാൻ പാടില്ല നിശ്ചയം"
എന്നു കല്പിച്ചു.

ഇപ്രകാരം ദൈവം യോസേഫിനെ എല്ലാ സ
ങ്കടങ്ങളിൽനിന്നും വിടുവിച്ചു രാജമഹത്വത്തോളം
ഉയൎത്തി. അവൻ ൧൭-ാം വയസ്സിൽ അടിമയായി
മിസ്രയിൽ ചെന്നു. ൩൦-ാം വയസ്സിൽ രാജമന്ത്രി
യായിത്തീൎന്നു.

വേദോക്തം.

നിന്റെ വഴിയെ യഹോവമേൽ ഉരുട്ടി അവനിൽ തേറുക,
എന്നാൽ അവൻ അതിനെ ചെയ്യും. സങ്കീ.൩൭, ൫.

൧൭. യോസേഫിന്റെ സഹോദരന്മാർ
മിസ്രയിൽ പോയതു.
(൧. മോശെ ൪൧. ൪൨.)

1. ദൈവം അറിയിച്ച പ്രകാരം തന്നേ സംഭ
വിച്ചു. പുഷ്ടിയുള്ള ഏഴു സംവത്സരങ്ങളിൽ യോ
സേഫ് രാജ്യത്തിലെ സകല വിളവിൽനിന്നും അ
ഞ്ചിലൊന്നു വാങ്ങി വളരെ ധാന്യം സ്വരൂപിച്ചു.
ക്ഷാമകാലം തുടങ്ങിയപ്പോൾ നാട്ടുകാരും അന്യദേ
ശക്കാരും വന്നു ധാന്യങ്ങളെ വാങ്ങി.

2. കനാനിലും വളരേ ക്ഷാമം ഉണ്ടായപ്പോൾ
മിസ്രയിൽ ധാന്യമുണ്ടെന്നു യാക്കോബ് കേട്ടു പുത്ര
ന്മാരോടു:"നാം മരിക്കാതിരിക്കേണ്ടതിന്നു നിങ്ങളും
മിസ്രയിലേക്കു പോയി നമുക്കു ധാന്യം വാങ്ങി കൊ

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV6-1.pdf/60&oldid=196978" എന്ന താളിൽനിന്ന് ശേഖരിച്ചത്