താൾ:GaXXXIV6-1.pdf/59

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

- 55 -

ക്കളും പതിരായ കതിരുകളും ക്ഷാമമുള്ള ഏഴു വൎഷ
ങ്ങൾ ആകുന്നു. രാജ്യത്തിൽ എല്ലാടവും ധാന്യപു
ഷ്ടിയുള്ള ഏഴു വൎഷം ഇപ്പോൾ തുടങ്ങും. അതി
ന്റെ ശേഷം ക്ഷാമമുള്ള ഏഴു വൎഷം വരും. രണ്ടു
വട്ടം സ്വപ്നം കാണിച്ചതിനാൽ ദൈവം അതു സ്ഥിര
മായി നിശ്ചയിച്ചിരിക്കുന്നു എന്നും അതു വേഗം
സംഭവിക്കും എന്നും അറിയിച്ചിരിക്കുന്നു. അതു
കൊണ്ടു രാജാവു ബുദ്ധിയും ജ്ഞാനവുമുള്ള ഒരു
ആളെ ഈ നാട്ടിൽ അധികാരിയാക്കി, പുഷ്ടിയുള്ള
വൎഷങ്ങളിൽ വിളവിൽ അഞ്ചാലൊന്നു വാങ്ങി പാ
ണ്ടിശാലകളിൽ സ്വരൂപിച്ചു വെക്കേണ്ടതാകുന്നു.
എന്നാൽ ക്ഷാമംകൊണ്ടു ദേശത്തിന്നു നാശം വരു
വാൻ സംഗതിവരികയില്ല."

ഇതു നന്നു എന്നു രാജാവിന്നും മന്ത്രിമാൎക്കും
തോന്നി. പിന്നെ രാജാവു മന്ത്രികളെ നോക്കി: "ദൈ
വാത്മാവുള്ള ഈ മനുഷ്യനെ പോലെ ഒരുവനെ
കിട്ടുമോ?" എന്നു പറഞ്ഞശേഷം യോസേഫിനോടു
"ദൈവം ഈ അവസ്ഥയെ ഒക്കയും നിന്നെ അറിയി
ച്ചിരിക്കകൊണ്ടു നിന്നെ പോലെ വിവേകമുള്ളവൻ
ഒരുത്തനും ഇല്ല. ഞാൻ ഈ രാജ്യത്തിൽ നിന്നെ
സൎവ്വാധികാരിയാക്കുന്നു, ഈ രാജ്യത്തിൽ ഞാൻ മാത്രം
നിന്നെക്കാൾ വലിയവനാകുന്നു" എന്നു കല്പിച്ചു
തന്റെ മുദ്രമോതിരം ഊരി അവന്റെ വിരല്ക്കു ഇട്ടു
നേരിയവസ്ത്രങ്ങളെ ധരിപ്പിച്ചു പൊൻമാലയും അവ
ന്റെ കഴുത്തിലിട്ടു തന്റെ രണ്ടാം തേരിൽ കരേറ്റി:
"ഇവന്റെ മുമ്പാകെ മുട്ടുകുത്തുവിൻ; ഇവൻ രാജ്യാ
ധികാരി ആകുന്നു" എന്നെല്ലാവരോടും വിളിച്ചു പറ

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV6-1.pdf/59&oldid=196976" എന്ന താളിൽനിന്ന് ശേഖരിച്ചത്