താൾ:GaXXXIV6-1.pdf/57

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

- 53 -

ഇതു കഴിഞ്ഞിട്ടു മൂന്നാം ദിവസം രാജാവു ഒരു
സദ്യകഴിച്ചു തടവുകാരായ ഇരുവരെയും വരുത്തി,
മദ്യപ്രമാണിയെ തന്റെ സ്ഥാനത്താക്കി അപ്പപ്രമാ
ണിയെ തൂക്കിക്കൊന്നു. യോസേഫ് പറഞ്ഞ പ്രകാരം
എല്ലാം ഒത്തുവന്നു എങ്കിലും മദ്യപ്രമാണി അവനെ
ഓൎത്തില്ല.

3. പിന്നേ രണ്ടു വൎഷം കഴിഞ്ഞതിന്റെ ശേഷം
ഫറവോരാജാവു രണ്ടു സ്വപ്നം കണ്ടു. അവററിന്റെ
അൎത്ഥം വിദ്വാന്മാൎക്കാൎക്കും അറിയിപ്പാൻ കഴിയായ്ക
കൊണ്ടു രാജാവു വളരേ വിഷാദിച്ചിരിക്കുമ്പോൾ
മദ്യപ്രമാണിക്കു തടവിൽനിന്നുണ്ടായ സംഭവം തനി
ക്കു ഓൎമ്മവന്നു രാജാവിനോടു അറിയിച്ചു. അതു കേ
ട്ടപ്പോൾ യോസേഫിനെ തടവിൽനിന്നു വരുത്തു
വാൻ രാജാവു കല്പിച്ചു.

അപ്പോൾ രാജാവു: "ഞാൻ സ്വപ്നം കണ്ടു;
അതിന്റെ അൎത്ഥം പറയുന്നവനാരുമില്ല. എന്നാൽ
നീ ഒരു സ്വപ്നം കേട്ടാൽ അതിന്റെ അൎത്ഥം പറയും
എന്നു ഞാൻ കേട്ടിരിക്കുന്നു" എന്നു പറഞ്ഞതിന്നു
യോസേഫ്: "അൎത്ഥം അറിയിക്കുന്നതു ഞാനല്ല ദൈ
വമത്രേ ആകുന്നു; അവൻ ശുഭമായ ഉത്തരം കല്പി
ക്കും"എന്നുണൎത്തിച്ചു.

പിന്നേ രാജാവു കണ്ട സ്വപ്നം അറിയിച്ചു:
"ഞാൻ നീലനദിയുടെ കരമേൽ നിന്നിരുന്നു; അ
പ്പോൾ ഏറ്റവും പുഷ്ടിയും സൌന്ദൎയ്യവും ഉള്ള
ഏഴു പശുക്കൾ ആ പുഴയിൽനിന്നു കരേറി കരയിൽ
മേഞ്ഞു കൊണ്ടിരുന്നു; അവറ്റിന്റെ വഴിയേ മുമ്പേ
കാണാത്ത അവലക്ഷണരൂപമുള്ള മെലിഞ്ഞ ഏഴു

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV6-1.pdf/57&oldid=196971" എന്ന താളിൽനിന്ന് ശേഖരിച്ചത്