താൾ:GaXXXIV6-1.pdf/56

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

- 52 -

ല്ല" എന്നു അവർ ഉത്തരം പറഞ്ഞു. "അൎത്ഥം അ
റിയിക്കുന്നതു ദൈവത്തിന്നു മാത്രമേ കഴികയുള്ളു എ
ങ്കിലും സ്വപ്നവിവരം കേൾക്കാമോ" എന്നു യോസേ
ഫ് പറഞ്ഞു.

അപ്പോൾ മദ്യപ്രമാണി തന്റെ സ്വപ്നം പറ
ഞ്ഞു."മൂന്നു കൊമ്പുകളുള്ള ഒരു മുന്തിരിവള്ളിയെ
ഞാൻ കണ്ടു. അതു തളിൎക്കുകയും പൂക്കുകയും ഒടു
ക്കം അതിന്റെ കുലകൾ പഴുക്കുകയും ചെയ്തു. ആ
പഴങ്ങൾ ഞാൻ പറിച്ചു പിഴിഞ്ഞു. ചാറു പാന
പാത്രത്തിലാക്കി രാജാവിന്റെ കയ്യിൽ കൊടുത്തു"
ഇതു കേട്ടപ്പോൾ യോസേഫ്: "ആ മൂന്നു കൊമ്പു
കൾ മൂന്നു ദിവസങ്ങളാകുന്നു; മൂന്നു ദിവസത്തിന്ന
കം ഫറവോ നിന്നെ വീണ്ടും നിന്റെ സ്ഥാനത്തി
ലാക്കും. പിന്നെ നീ നിന്റെ സ്ഥാനത്തിൽ സുഖ
മായിരിക്കുമ്പോൾ എന്നെ ഓൎത്തു എന്റെ കാൎയ്യം
രാജാവിനോടുണൎത്തിച്ചു ഇവിടേനിന്നു വിടുവിക്കേ
ണമേ" എന്നു അവനോടു പറഞ്ഞു.

മദ്യപ്രമാണിയുടെ സ്വപ്നത്തിന്റെ നല്ല അൎത്ഥം
കേട്ടപ്പോൾ അപ്പപ്രമാണി സന്തോഷത്തോടെ ത
ന്റെ സ്വപ്നം യോസേഫിനോടു പറഞ്ഞു. "മൂന്നു
കൊട്ട എന്റെ തലയിൽ ഉണ്ടായിരുന്നു. മീതെ
വെച്ചകൊട്ടയിൽ ഉണ്ടായ രാജാവിന്റെ മേത്തരമായ
അപ്പങ്ങളെ പക്ഷികൾ കൊത്തിത്തിന്നു". ഇതു കേട്ട
പ്പോൾ യോസേഫ്: "മൂന്നു കൊട്ട മൂന്നു ദിവസമാ
കുന്നു; മൂന്നു ദിവസത്തിന്നകം നിന്നെ തൂക്കിക്കൊല്ലും,
പക്ഷികൾ നിന്റെ മാംസം കൊത്തിത്തിന്നും" എന്നു
അവനോടു അറിയിച്ചു.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV6-1.pdf/56&oldid=196969" എന്ന താളിൽനിന്ന് ശേഖരിച്ചത്