താൾ:GaXXXIV6-1.pdf/49

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

- 45 -

പിന്നെയും ൬ വൎഷം അവിടെ പാൎത്തു. ദൈവാനു
ഗ്രഹത്താലെ, അവന്നു ദാസീദാസന്മാരും ഒട്ടകങ്ങളും
കഴുതകളും ആടുമാടുകളും വളരേ വൎദ്ധിച്ചു. ലാബാൻ
ഈ സമ്പത്തു നിമിത്തം മുഖപ്രസാദം കാണിക്കാ
തെ അസൂയപ്പെട്ടപ്പോൾ യാക്കോബ് ദൈവത്തി
ന്റെ കല്പനപ്രകാരം ഭാൎയ്യാപുത്രന്മാരെയും മൃഗക്കൂട്ട
ങ്ങളെയും കൂട്ടിക്കൊണ്ടു ലാബാനെ അറിയിക്കാതെ
കനാൻദേശത്തേക്കു യാത്രയായി.

ലാബാൻ മൂന്നാം ദിവസത്തിൽ അവസ്ഥ കേട്ട
റിഞ്ഞപ്പോൾ പിന്നാലെ ഓടിച്ചെന്നു ൭-ാം ദിവസ
ത്തിൽ അവനെ കണ്ടെത്തി. ഒരു സ്വപ്നത്തിൽ:
"യാക്കോബിനോടു ഗുണമോ ദോഷമോ പറയാതിരി
പ്പാൻ സൂക്ഷിക്ക" എന്നു ദൈവകല്പന ഉണ്ടായതി
നാൽ ലാബാൻ വൈരം അടക്കി, ഗിലെയാദ് പൎവ്വത
ത്തിൽ വെച്ചു ഇരുവരും നിരന്നു കരാർ ചെയ്തു; ലാ
ബാൻ തിരിച്ചു പോയി.

3. പിന്നെ യാക്കോബ് അവിടെനിന്നു പുറപ്പെട്ടു
ജ്യേഷ്ഠനായ ഏശാവിന്റെ ഭാവം അറിയേണ്ടതിന്നു
വഴിക്കൽനിന്നു ദൂതരെ അയച്ചു. അവർ ചെന്നു
യാക്കോബിന്റെ വൎത്തമാനം അറിയിച്ചപ്പോൾ
താൻ എതിരേല്പാനായി ൪൦൦ പേരോടു കൂട വരുന്നു
എന്നു ഏശാവു പറഞ്ഞയച്ചു. യാക്കോബ് അതു
കേട്ടു ഏറ്റവും ഭയപ്പെട്ടു പ്രാൎത്ഥിച്ചു; "എന്റെ
പിതാക്കന്മാരുടെ ദൈവമേ, നീ നിന്റെ ദാസ
നോടു കാണിച്ച സകല ദയെക്കും സകല
വിശ്വസ്തതെക്കും ഞാൻ അശേഷം യോഗ്യ
നല്ല. എന്റെ വടിയോടു കൂട മാത്രമല്ലൊ ഞാൻ

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV6-1.pdf/49&oldid=196953" എന്ന താളിൽനിന്ന് ശേഖരിച്ചത്