താൾ:GaXXXIV6-1.pdf/50

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

- 46 -

ഈ യോൎദ്ദാനെ കടന്നതു. എന്നാൽ ഞാൻ ഇപ്പോൾ
രണ്ടു കൂട്ടമായ്തീൎന്നിരിക്കുന്നു. എന്റെ ജ്യേഷ്ഠന്റെ
കയ്യിൽനിന്നു അടിയന്റെ രക്ഷിക്കേണമേ. ഞാൻ
നിണക്കു നന്മ ചെയ്യും എന്നു നീ പറഞ്ഞുവല്ലോ".

പിന്നേ ഏശാവിനെ പ്രസാദിപ്പിപ്പാൻ കൂട്ടങ്ങ
ളിൽനിന്നു വിശിഷ്ടങ്ങളായ ഒട്ടകങ്ങളെയും മറ്റും
എടുത്തു സമ്മാനമായി മുമ്പേ അയച്ചു രാത്രിയിൽ
ഭാൎയ്യാപുത്രാദികളെ യാബോൿ എന്ന പുഴ കടത്തി,
താൻ ഇക്കരെ തന്നേ പാൎത്തു.

4. അപ്പോൾ ഒരു പുരുഷൻ ഉഷസ്സാകുവോളം
അവനോടു പൊരുതു; ജയിക്കായ്കകൊണ്ടു; ഉഷസ്സു
വന്നു, എന്നെ വിട്ടയക്ക" എന്നു പറഞ്ഞപ്പോൾ:
നീ എന്നെ "അനുഗ്രഹിച്ചല്ലാതെ ഞാൻ നി
ന്നെ വിടുകയില്ല" എന്നു യാക്കോബ് പറഞ്ഞു.
പിന്നെ ആ പുരുഷൻ യാക്കോബിന്റെ പേർ ചോ
ദിച്ചറിഞ്ഞ ശേഷം "ഇനിമേൽ നിന്റെ പേർ
യാക്കോബ് എന്നല്ല ദൈവത്തോടും മനുഷ്യരോടും
പൊരുതു ജയിച്ചതിനാൽ ഇസ്രയേൽ എന്നു വിളി
ക്കപ്പെടും" എന്നു പറഞ്ഞു.

അതിന്റെ ശേഷം ഏശാവു തന്റെ ആളുക
ളോടു കൂടി വരുന്നതു കണ്ടിട്ടു യാക്കോബ് ഏഴുവട്ടം
കുമ്പിട്ടപ്പോൾ ഏശാവു ഓടിവന്നു അവനെ എഴുനീ
ല്പിച്ചു ആലിംഗനം ചെയ്തു ചുംബിച്ചു ഇരുവരും കര
ഞ്ഞു, പിന്നേ യാക്കോബിന്റെ ഭാൎയ്യമാരും മക്കളും
വന്നു വണങ്ങി. ഏശാവു അവസ്ഥ എല്ലാം ചോ
ദിച്ചറിഞ്ഞു. മുമ്പേ അയച്ച സമ്മാനങ്ങൾ വേണ്ട
എന്നു പറഞ്ഞപ്പോൾ യാക്കോബ് എടുക്കേണം"

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV6-1.pdf/50&oldid=196955" എന്ന താളിൽനിന്ന് ശേഖരിച്ചത്