താൾ:GaXXXIV6-1.pdf/48

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

- 44 -

ക്കയും നിന്നെ കാത്തു വീണ്ടും ഈ രാജ്യത്തേക്കു മട
ക്കിവരുത്തുകയും ചെയ്യും."

എന്നാൽ യാക്കോബ് ഉണൎന്നു ഭയപ്പെട്ടു:"ഇതു
ദൈവഭവനം ആകുന്നു, ഹാ എത്ര ഭയങ്കരം; ഇതു
സ്വൎഗ്ഗത്തിന്റെ വാതിൽ തന്നെ" എന്നു പറഞ്ഞു,
താൻ തലക്കുവെച്ചിരുന്ന കല്ലിനെ തൂണാക്കി നിൎത്തി
ദൈവാലയം എന്നൎത്ഥമുള്ള ബേഥേൽ എന്ന പേർ
വിളിക്കയും ചെയ്തു.

2. പിന്നേ അവിടെനിന്നു പ്രയാണമായി പല
ദേശങ്ങളെ കടന്നു ഒരു ദിവസം ഹാറാൻ പട്ടണസ
മീപത്തു എത്തി കിണററിന്റെ അരികേ ലാബാ
ന്റെ മകളായ റാഹേൽ എന്നവളെ കണ്ടു സ്നേ
ഹിച്ചു. അവളെ ഭാൎയ്യയായി കിട്ടേണ്ടതിന്നു അച്ഛ
നായ ലാബാനെ ഏഴു സംവത്സരം സേവിച്ചു. ആ
സേവാകാലം കഴിഞ്ഞശേഷം ലാബാൻ ചതി പ്ര
യോഗിച്ചു റാഹേലിന്നു പകരം ജ്യേഷ്ഠത്തിയായ
ലേയയെ ഭാൎയ്യയായി കൊടുത്തു. ചതിനിമിത്തം
യാക്കോബ് സങ്കടം പറഞ്ഞാറെ: "ഇനിയും ഏഴു
സംവത്സരം സേവിച്ചാൽ റാഹേലിനെ കൂടി തരാം"
എന്നു പറഞ്ഞു.

യാക്കോബിന്നു പുത്രന്മാർ ജനിച്ചു; അവരുടെ
നാമങ്ങളാവിതു: രൂബൻ, ശിമെയോൻ, ലേവി,
യഹൂദാ, ദാൻ, നപ്തലി, ഗാദ്, അശേർ, ഇസ്സ
ഖാർ, സെബുലോൻ, യോസേഫ്, ബെന്യ
മീൻ.

യാക്കോബ് പതിനാലു സംവത്സരം സേവിച്ചു
തീൎന്ന ശേഷം ലാബാന്റെ അപേക്ഷയെ കേട്ടിട്ടു

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV6-1.pdf/48&oldid=196951" എന്ന താളിൽനിന്ന് ശേഖരിച്ചത്