താൾ:GaXXXIV6-1.pdf/41

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

- 37 -

വിളിച്ചു നീ ഈ പുരുഷനോടു കൂടെ പോകുമോ
എന്നു ചോദിച്ചു."പോകാം" എന്നു അവൾ സമ്മ
തിച്ചതിന്നു:"നീ കോടി ജനങ്ങൾക്കു മാതാവായി
തീരുക" എന്നു അവർ അവളെ അനുഗ്രഹിച്ച ശേ
ഷം, അവൾ ഒട്ടകത്തിന്മേൽ കയറി, എലിയേസർ
അവളെ കൂട്ടിക്കൊണ്ടു പോകയും ചെയ്തു.

4. പിന്നെ ഒരു ദിവസം വൈകുന്നേരത്തു ഇസ്സാൿ
പ്രാൎത്ഥിപ്പാൻ വയലിൽ പോയിരുന്നു. അപ്പോൾ
ഒട്ടകങ്ങൾ വരുന്നതു കണ്ടു. റിബെക്കയും അവനെ
കണ്ടു. "ആ പുരുഷനാർ?" എന്നു ചോദിച്ചതിന്നു:
" ഇവൻ ആകുന്നു എന്റെ യജമാനൻ"എന്നു ഭൃത്യൻ
പറഞ്ഞു. അപ്പോൾ അവൾ ഒട്ടകത്തിന്റെ പുറ
ത്തുനിന്നു ഇറങ്ങി മൂടുപടംകൊണ്ടു തന്നെ മൂടി.
എലിയേസർ വൎത്തമാനം എല്ലാം ഇസ്സാക്കിനോടു
അറിയിച്ച ശേഷം ഇസ്സാൿ റിബെക്കയെ അമ്മ പാ
ൎത്തിരുന്ന കൂടാരത്തിൽ കൂട്ടിക്കൊണ്ടു പോയി അവൾ
അവന്റെ ഭാൎയ്യയായി തീരുകയും ചെയ്തു.

5. ൧൭൫ വയസ്സായപ്പോൾ അബ്രഹാം മരിച്ചു.
അവന്റെ രണ്ടു പുത്രന്മാരായ ഇസ്സാക്കും ഇഷ്മയേ
ലും തങ്ങളുടെ അവകാശമാകുന്ന ആ ഗുഹയിൽ
അവനെ കുഴിച്ചിട്ടു.

വേദോക്തം.

പ്രാൎത്ഥന കേൾപ്പവനേ, നിന്നോളം എല്ലാ ജഡവും ചെല്ലും.
സങ്കീ. ൬൫, ൩ .

4

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV6-1.pdf/41&oldid=196935" എന്ന താളിൽനിന്ന് ശേഖരിച്ചത്