താൾ:GaXXXIV6-1.pdf/40

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

- 36 -

ന്റെ പുത്രനായ ബേതുവേലിന്റെ പുത്രിയാകുന്നു,
എന്റെ വീട്ടിൽ പാൎപ്പാൻ സ്ഥലമുണ്ടു."

എന്നവൾ പറഞ്ഞതു കേട്ടു എലിയേസർ യഹോ
വയെ വന്ദിച്ചു: "അബ്രഹാമിന്റെ ദൈവമേ, നി
ന്റെ കരുണയും സത്യവും എന്റെ യജമാനനിൽ
നിന്നു നീക്കാതെ അവന്റെ വംശക്കാരുടെ ഭവന
ത്തിൽ എന്നെ പ്രവേശിപ്പിച്ചതുകൊണ്ടു ഞാൻ
നിന്നെ സ്തുതിക്കുന്നു" എന്നു പ്രാൎത്ഥിച്ചു.

ഇതിന്നിടയിൽ റിബെക്ക അമ്മയുടെ വീട്ടിൽ ഓ
ടിച്ചെന്നു വൎത്തമാനമെല്ലാം അറിയിച്ചു. അപ്പോൾ
അവളുടെ അനുജനായ ലാബാൻ ആ ആഭരണ
ങ്ങളെ കണ്ടിട്ടു എലിയേസരുടെ അടുക്കലേക്കു ഓടി
ച്ചെന്നു അവനോടു: "യഹോവയാൽ അനുഗ്രഹിക്ക
പ്പെട്ടവനേ, അകത്തേക്കു വരിക; നീ എന്തിന്നു പുറ
ത്തു നില്ക്കുന്നു?" എന്നു പറഞ്ഞു.അവനെ വീട്ടിലേക്കു
കൂട്ടിക്കൊണ്ടു പോയി ഭക്ഷണം വരുത്തി അവന്റെ
മുമ്പാകെ വെച്ചു. അപ്പോൾ "ഞാൻ വന്ന കാൎയ്യം
പറയുന്നതിന്നു മുമ്പേ ഞാൻ ഭക്ഷിക്കയില്ല" എന്നു
എലിയേസർ പറഞ്ഞു, താൻ വന്ന കാൎയ്യം എലി
യേസർ അവരോടു അറിയിച്ചപ്പോൾ "ഈ കാൎയ്യം
യഹോവയിൽനിന്നു വരുന്നു; വിരോധം പറവാൻ
ഞങ്ങൾ്ക്കു കഴികയില്ല. റിബെക്ക നിന്റെ യജമാ
നന്റെ ഭാൎയ്യയാകട്ടെ" എന്നു അവർ പറഞ്ഞു.

പിറ്റേ ദിവസം രാവിലെ: "യഹോവ എന്റെ
കാൎയ്യം സാധിപ്പിച്ചതുകൊണ്ടു യജമാനന്റെ നാട്ടിൽ
എന്നെ പറഞ്ഞയക്കേണം?" എന്നു എലിയേസർ
അപേക്ഷിച്ചു. അപ്പോൾ അവർ റിബെക്കയെ

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV6-1.pdf/40&oldid=196933" എന്ന താളിൽനിന്ന് ശേഖരിച്ചത്