താൾ:GaXXXIV6-1.pdf/42

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

- 38 -

൧൩ . യാക്കോബും ഏശാവും.

(൧.മോശെ ൨൫. ൨൭.)

1. ഇസ്സാൿ റിബെക്കയെ വിവാഹം കഴിച്ച
പ്പോൾ അവന്നു ൪൦ വയസ്സായിരുന്നു. ഇരുപതു
വൎഷത്തോളം സന്തതി ഇല്ലായ്കകൊണ്ടു അവൻ ദൈ
വത്തോടു അപേക്ഷിച്ചു. അപ്പോൾ ദൈവം അതു
കേട്ടു, റിബെക്കയോടു: "നിണക്കു രണ്ടു പുത്രന്മാർ
ഉണ്ടാകും, അവർ രണ്ടു വലിയ ജാതികളായിതീരും;
മൂത്തവൻ ഇളയവനെ സേവിക്കും" എന്നു പറഞ്ഞു.
പിന്നേ അവൾ ഇരട്ട കുട്ടികളെ പ്രസവിച്ചു; മൂത്ത
വന്നു അവർ ഏശാവു എന്നും ഇളയവന്നു യാക്കോ
ബ് എന്നും പേർ വിളിച്ചു. എന്നാൽ ഏശാവു
നായാട്ടുകാരനായി കാട്ടിൽ സഞ്ചരിച്ചു വേട്ടയിറച്ചി
കൊണ്ടു കൊടുത്തു അച്ഛനെ പ്രസാദിപ്പിച്ചു. യാ
ക്കോബോ പിതാക്കന്മാരുടെ സമ്പ്രദായപ്രകാരം കൂടാ
രങ്ങളിൽ പാൎത്തു ആടുമാടുകളെ മേച്ചു മാതൃപ്രിയൻ
ആയി തീൎന്നു.

ഒരു ദിവസം ഏശാവു നായാട്ടിന്നു പോയി
ആലസ്യത്തോടെ തിരിച്ചു വന്നപ്പോൾ യാക്കോബി
നെ അടുക്കളയിൽ കണ്ടു. "ആ ചുവന്ന പായസ
ത്തിൽ കുറെ എനിക്കു തിന്മാൻ തരേണം" എന്നു
അപേക്ഷിച്ചു."നീ ജ്യേഷ്ഠാവകാശത്തെ ഇന്നു എ
നിക്കു തന്നാൽ ഈ പായസം ഞാൻ തരാം"എന്നു
അനുജൻ പറഞ്ഞു. അപ്പോൾ ഏശാവു : "ഞാൻ
മരിക്കേണ്ടിവരുമല്ലോ, ഈ അവകാശംകൊണ്ടു എനി
ക്കു എന്തു? അതിനെ നിണക്കു തന്നു പോയി; എടു

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV6-1.pdf/42&oldid=196937" എന്ന താളിൽനിന്ന് ശേഖരിച്ചത്