താൾ:GaXXXIV6-1.pdf/28

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

- 24 -

യഹോവ തന്റെ നിയമത്തിന്നു അടയാളമായി പരി
ഛേദന എന്ന കൎമ്മത്തെ സ്ഥാപിച്ചു.

3. അതിന്റെ ശേഷം യഹോവ പിന്നെയും അ
ബ്രഹാമിന്നു പ്രത്യക്ഷമായി. അവൻ ഒരു ദിവസം
ഉച്ചെക്കു കൂടാരവാതില്ക്കൽ ഇരിക്കയായിരുന്നു. അ
പ്പോൾ മൂന്നാളുകൾ തന്റെ അടുക്കലേക്കു വരുന്നതു
കണ്ടു ഓടിച്ചെന്നു അവരെ എതിരേറ്റു കുമ്പിട്ടു പ
റഞ്ഞു: "കൎത്താവേ, നിന്റെ കണ്ണുകളിൽ എനിക്കു
കൃപലഭിച്ചു എങ്കിൽ നിന്റെ ദാസനെ കടന്നു പോക
രുതേ. മരത്തിൻ കീഴിൽ കുറെ ആശ്വസിച്ചു ഭക്ഷ
ണം കഴിക്കേണം" എന്നപേക്ഷിച്ചു; അവർ സമ്മ
തിച്ച ശേഷം അബ്രഹാം അകത്തുചെന്നു ഭാൎയ്യയായ
സാറയോടു: "നീ വേഗം പോയി അപ്പം ചുടുക"

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV6-1.pdf/28&oldid=196906" എന്ന താളിൽനിന്ന് ശേഖരിച്ചത്