താൾ:GaXXXIV6-1.pdf/27

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

- 23 -

വേദോക്തം.

ഓരോരുത്തൻ താന്താന്റേ അല്ല, അവനവൻ മറ്റുള്ളവരു
ടേതിനെ കൂടെ നോക്കേണം. ഫിലി. ൨ , ൪.

൭. അബ്രഹാമിന്റെ വിശ്വാസം.
(൧. മോശെ ൧൫- ൧൭. ൧൮.)

1. അബ്രാം ഇപ്രകാരം ചെയ്തതുകൊണ്ടു യഹോ
വ അവനെ അനുഗ്രഹിച്ചു. അവനോടു; "ഭയപ്പെട
രുതു, ഞാൻ നിന്റെ പലിശയും പ്രതിഫലവും ആകു
ന്നു" എന്നു പറഞ്ഞു. തനിക്കു സന്തതി ഇല്ലായ്കകൊ
ണ്ടു അവൻ ദുഃഖിച്ചിരുന്നപ്പോൾ: "ആകാശത്തി
ലേക്കു നോക്കുക, നക്ഷത്രങ്ങളെ എണ്ണുവാൻ കഴിയു
മോ? അപ്രകാരം ഞാൻ നിണക്കു സന്തതിയെ വൎദ്ധി
പ്പിക്കും" എന്നു യഹോവ അരുളി. അബ്രാം യഹോ
വയിൽ വിശ്വസിച്ചു; യഹോവ അതു അവന്നു
നീതിയായി കണക്കിടുകയും ചെയ്തു.

2. അവന്നു ൯൯ വയസ്സായപ്പോൾ യഹോവ
പ്രത്യക്ഷനായി കല്പിച്ചതു: ഞാൻ സൎവ്വശക്ത
നായ ദൈവം അകുന്നു. നീ എന്റെ മുമ്പാകെ
നടന്നു തികഞ്ഞവനായിരിക്ക! ഞാൻ നിന്നോടു
എന്റെ നിയമം സ്ഥാപിക്കും, വളരെ ജാതികൾക്കു
നീ പിതാവായി തീരും. അതുകൊണ്ടു നീ മേലാൽ
അബ്രാം എന്നല്ല, ബഹുവംശങ്ങളുടെ പിതാവു എ
ന്നൎത്ഥമുള്ള അബ്രഹാം എന്നു വിളിക്കപ്പെടും. പി
ന്നെ നിന്റെ ഭാൎയ്യയായ സാറായ്ക്കു തമ്പുരാട്ടി എന്ന
ൎത്ഥമുള്ള സാറ എന്നു പേർ വിളിക്കണം". പിന്നേ

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV6-1.pdf/27&oldid=196903" എന്ന താളിൽനിന്ന് ശേഖരിച്ചത്