താൾ:GaXXXIV6-1.pdf/29

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

- 25 -

എന്നു പറഞ്ഞു. പിന്നെ താൻ ഒരു കന്നുകുട്ടിയെ
പാകം ചെയ്യിച്ചു കൊണ്ടു വന്നു, അപ്പവും പാലും
വെണ്ണയും ഒക്ക അവരുടെ മുമ്പാകെ വെച്ചു.

അവർ ഭക്ഷിച്ചു കൊണ്ടിരിക്കുമ്പോൾ അവരിൽ
കൎത്താവായവൻ പറഞ്ഞു: "ഒരു സംവത്സരത്തിന്റെ
ശേഷം ഞാൻ മടങ്ങി വരും; അപ്പോൾ നിന്റെ
ഭാൎയ്യെക്കു ഒരു പുത്രൻ ഉണ്ടാകും." എന്നതു അവന്റെ
പിമ്പിൽ കൂടാരവാതില്ക്കൽ നില്ക്കുന്ന സാറ കേട്ടു ചിരി
ച്ചപ്പോൾ കൎത്താവു:"സാറ ചിരിക്കുന്നതു എന്തു?
യഹോവയാൽ കഴിയാത്ത കാൎയ്യമുണ്ടോ?" എ
ന്നു ചോദിച്ചു. സാറ: "ഞാൻ ചിരിച്ചില്ല" എന്നു
നിഷേധിച്ചതിന്നു അവൻ: "അല്ല, നീ ചിരിച്ചു
നിശ്ചയം" എന്നു ശാസിച്ചു പറഞ്ഞു.

വേദോക്തം.

യഹോവയിൽ രസിച്ചും കൊൾക, അവനും നിണക്കു ഹൃദയ
ചോദ്യങ്ങളെ തരും. സങ്കീ. ൩൭, ൪.

൮. അബ്രഹാമിന്റെ പക്ഷവാദം.
( ൧. മോശെ ൧൮.)

1. അതിൽ പിന്നെ ആ ൩ പുരുഷന്മാർ എഴു
നീറ്റു സോദോമിലേക്കു പുറപ്പെട്ടു. അബ്രഹാമും അ
വരോടു കൂടെ നടക്കുമ്പോൾ യഹോവ : "ഇന്നു ഞാൻ
ചെയ്വാനിരിക്കുന്നതിനെ അബ്രഹാമിൽനിന്നു എങ്ങ
നെ മറെക്കും? അബ്രഹാം വലിയതും ശക്തിയുള്ളതു
മായ ഒരു ജാതിയായ്തീരുകയും അവനിൽ ഭൂമിയിലുള്ള
ജാതികൾ ഒക്കെയും അനുഗ്രഹിക്കപ്പെടുകയും ചെയ്യു

3

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV6-1.pdf/29&oldid=196908" എന്ന താളിൽനിന്ന് ശേഖരിച്ചത്