താൾ:GaXXXIV6-1.pdf/26

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

- 22 -

കവൎച്ചചെയ്തു പട്ടണക്കാരേയും ലോത്തിനേയും കു
ഡുംബത്തോടു കൂടെ പിടിച്ചു കൊണ്ടു പോയി. മണ്ടി
പ്പോയ ഒരുത്തൻ വന്നു അതു അബ്രാമിനോടു അറി
യിച്ചപ്പോൾ അവൻ തന്റെ ബാല്യക്കാരിൽ ൩൧൮
പേരെ കൂട്ടിക്കൊണ്ടു ഏലാം രാജാവിനെ പിന്തുടൎന്നു,
രാത്രിയിൽ അവരോടു യുദ്ധംചെയ്തു ജയിച്ചു സമ്പത്തു
ഒക്കയും ലോത്തിനേയും കുഡുംബത്തേയും ഉദ്ധരിച്ചു
തിരികെ കൊണ്ടു വന്നു.

തിരിച്ചുവരുമ്പോൾ ശാലേമിലെ രാജാവും ആ
ചാൎയ്യനുമായ മെല്ക്കിസെദെൿ അപ്പവും വീഞ്ഞും
കൊണ്ടു വന്നു സല്ക്കരിച്ചു, "സ്വൎഗ്ഗത്തിന്നും ഭൂമിക്കും
നാഥനായി അത്യുന്നതനായ ദൈവത്താൽ അബ്രാം
അനുഗ്രഹിക്കപ്പെട്ടവൻ, നിന്റെ ശത്രുക്കളെ നിന്റെ
കയ്യിൽ ഏല്പിച്ചിട്ടുള്ള അത്യുന്നത ദൈവം സ്തുതിക്ക
പ്പെട്ടവൻ എന്നു അബ്രാമിനെ ആശിൎവ്വദിച്ചു; ആ
യവന്നു അബ്രാം സകലത്തിൽനിന്നും പത്തിലൊന്നു
കൊടുക്കയും ചെയ്തു.

പിന്നേ സോദോമിലേ രാജാവു അബ്രാമിനോടു:
"എനിക്കു ആളുകളെ കിട്ടിയാൽ മതി, സാമാനങ്ങൾ
നിന്റെ കയ്യിൽ ഇരിക്കട്ടെ" എന്നു പറഞ്ഞതിന്നു
അബ്രാം"ഞാൻ അബ്രാമിനെ സമ്പന്നനാക്കി എ
ന്നു നീ പറയാതെ ഇരിപ്പാനായിട്ടു ഞാൻ നിണക്കു
ള്ളതിൽനിന്നു ഒരു ചരടാകട്ടേ ചെരിപ്പൂവാറാകട്ടേ എ
ടുക്കയില്ല എന്നു സ്വൎഗ്ഗത്തിന്നും ഭൂമിക്കും നാഥനായി
അത്യുന്നതദൈവമായ യഹോവയിലേക്കു ഞാൻ എ
ന്റെ കൈ ഉയൎത്തി ആണയിടുന്നു" എന്നു പറഞ്ഞു
പിരിഞ്ഞു പോകയും ചെയ്തു.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV6-1.pdf/26&oldid=196901" എന്ന താളിൽനിന്ന് ശേഖരിച്ചത്