താൾ:GaXXXIV6-1.pdf/25

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

- 21 -

ന്റെ പുത്രനായ ലോത്തിനെയും കൂട്ടിക്കൊണ്ടു
കനാൻ ദേശത്തേക്കു യാത്രയായി. അവിടെ എ
ത്തിയപ്പോൾ യഹോവ അവന്നു പ്രതൃക്ഷനായി;
"നിന്റെ സന്തതിക്കു ഞാൻ ഈ ദേശം കൊടുക്കും"
എന്നു പറഞ്ഞു. ആ സ്ഥലത്തു തന്നേ അബ്രാം
ഒരു ബലിപീഠം പണിതു യഹോവനാമത്തിൽ ആരാ
ധിക്കയും ചെയ്തു.

2. അവിടേ പാൎക്കുന്ന സമയത്തു തനിക്കും ലോ
ത്തിനും കന്നുകാലികൾ മുതലായ സമ്പത്തുകൾ വ
ളരേ വൎദ്ധിച്ചതുകൊണ്ടു ഒന്നിച്ച് പാൎപ്പാനായി ദേശം
പോരാതെ വന്നു. അവരുടെ മൃഗക്കൂട്ടങ്ങളെ മേയ്ക്കു
ന്ന ഇടയന്മാൎക്കു തമ്മിൽ കലശൽ ഉണ്ടായി. അതു
അബ്രാം അറിഞ്ഞു ലോത്തിനോടു: എനിക്കും നി
ണക്കും എന്റെ ഇടയന്മാൎക്കും നിന്റെ ഇടയന്മാ
ൎക്കും ശണ്ഠ ഉണ്ടാകരുതു; നാം സഹോദരന്മാരാകു
ന്നുവല്ലോ. ദേശം ഒക്കയും നിന്റെ മുമ്പാകെ കിട
ക്കുന്നില്ലയോ? നീ എന്നെ വിട്ടു ഇടത്തോട്ടു മാറുന്നു
എങ്കിൽ ഞാൻ വലത്തോട്ടു പോകാം, നീ വലത്തോട്ടു
പോകുന്നെങ്കിൽ ഞാൻ ഇടത്തോട്ടു പോയിക്കൊ
ള്ളാം" എന്നു പറഞ്ഞപ്പോൾ ലോത്ത് കിഴക്കേ
ദേശം ഏദൻ തോട്ടത്തിന്നു സമം എന്നു കണ്ടു യോ
ൎദ്ദൻനദി ഒഴുകുന്ന സമഭൂമിയിൽ ഇറങ്ങി സോദോം
പട്ടണത്തിൽ ചെന്നു വസിച്ചു; അബ്രാമോ കനാൻ
ദേശത്തിൽ തന്നേ പാൎത്തു.

3. അല്പകാലം കഴിഞ്ഞിട്ടു ഏലാം രാജാവായ
ഖെദൊർലായോർ സോദോമിലെ രാജാവിനോട് യു
ദ്ധം ചെയ്തു ജയിച്ചു, പട്ടണത്തിലെ സമ്പത്തുകളെ

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV6-1.pdf/25&oldid=196898" എന്ന താളിൽനിന്ന് ശേഖരിച്ചത്